മ​ര​ത്തി​ൽ നി​ന്നു വീ​ണു യു​വാ​വ് മ​രി​ച്ചു
Saturday, November 11, 2017 1:41 PM IST
മൂ​ല​മ​റ്റം: മ​ര​ത്തി​ൽ നി​ന്നു വീ​ണു യു​വാ​വ് മ​രി​ച്ചു. മേ​മു​ട്ടം കു​ന്ന​യ്ക്ക​ൽ രാ​ഘ​വ​ന്‍റെ മ​ക​ൻ ബി​നു (30) ആ​ണ് മ​രി​ച്ച​ത്. മ​ര​ച്ചി​ല്ല മു​റി​ക്കാ​നാ​യി ​ക​യ​റി​യ ബി​നു കാ​ൽ തെ​റ്റി വീ​ഴു​ക​യാ​യി​രു​ന്നു.
അ​യ​ൽ​വാ​സി​ക​ൾ മൂ​ല​മ​റ്റം സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. കാ​ഞ്ഞാ​ർ അ​ഡീ​ഷ​ണ​ൽ എ​സ്ഐ എ​സ് സാ​ജ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് അ​യ​ച്ചു. സം​സ്കാ​രം ഇ​ന്നു ന​ട​ക്കും.