ഗൃ​ഹ​നാ​ഥ​ന്‍ ചാ​ലി​ല്‍ മു​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍
Saturday, November 11, 2017 1:43 PM IST
ചെ​ങ്ങ​ന്നൂ​ര്‍: ഗൃ​ഹ​നാ​ഥ​നെ ചാ​ലി​ല്‍ മു​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ഉ​മ​യാ​റ്റു​ക​ര മാ​ലി​ത്ത​റ​യി​ല്‍ വി​ജ​യന്‍റെ(50)​ മൃ​ത​ദേ​ഹ​മാ​ണ് വീ​ടി​നു സ​മീ​പ​ത്തെ ചാ​ലി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ ഒ​മ്പ​തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വീ​ടി​നു സ​മീ​പ​മു​ള്ള മ​ണ​മു​ക്കം ചാ​ലി​ല്‍ മീ​ന്‍ പി​ടി​ക്കാ​ന്‍ വ​ല​യി​ട്ടി​രു​ന്ന​ത് നോ​ക്കു​വാ​നാ​യി പോ​വു​ക​യാ​ണെ​ന്നാ​ണ് വീ​ട്ടു​കാ​രോ​ട് പ​റ​ഞ്ഞ​ത്. ഏ​റെ സ​മ​യം ക​ഴി​ഞ്ഞി​ട്ടും കാ​ണാ​ഞ്ഞ​തി​നെ തു​ട​ര്‍ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വെ​ള്ള​ക്കെ​ട്ടി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. വി​ജ​യ​ന്‍റെ ഇ​ട​തു കൈ​ത്തോ​ള്‍മു​ത​ല്‍ തൊ​ലി ഇ​ള​കി​യ നി​ല​യി​ലാ​ണ്്. മൃ​ത​ദേ​ഹം ചെ​ങ്ങ​ന്നൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍. ഭാ​ര്യ: രാ​ധ. മ​ക്ക​ള്‍: വി​ശാ​ന്ത്, വി​ഷ്ണു, വീ​ണ. സം​സ്‌​കാ​രം പി​ന്നീ​ട്.