വടക്കഞ്ചേരിയിലെ ഫ്ളൈ ഓവർ ബീമിന് വിള്ളൽ
Tuesday, November 14, 2017 12:53 PM IST
വ​ട​ക്ക​ഞ്ചേ​രി: വ​ട​ക്ക​ഞ്ചേ​രി​യി​ലെ ഫ്ളൈ ​ഓ​വ​ർ ബീ​മി​ന് വ​ൻ വി​ള്ള​ൽ. തൂ​ണു​ക​ൾ​ക്ക് മു​ക​ളി​ൽ ക​യ​റ്റി വെ​ച്ചി​ട്ടു​ള്ള മു​പ്പ​ത് അ​ടി​യോ​ളം നീ​ള​മു​ള്ള ഭീ​മി​നാ​ണ് വി​ള്ള​ലു​ണ്ടാ​യി​ട്ടു​ള​ള​ത്. ഇ​ത് ഭാ​ര​വാ​ഹ​നങ്ങ​ൾ ക​ട​ന്നു പോ​കു​ന്പോ​ൾ വ​ൻ ദു​ര​ന്ത​ത്തി​ന് കാ​ര​ണ​മാ​കു​മെ​ന്നാ​ണ് വി​ദ​ഗ്ദ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. ഇ​തി​നു മു​ന്പും ഇ​ത്ത​ര​ത്തി​ലു​ള്ള ര​ണ്ടു് ഭീ​മു​ക​ൾ തൂ​ണി​ൽ ക​യ​റ്റി​വെ​ക്കും മു​ന്പേ ത​ക​ർ​ന്നി​രു​ന്നു .കൂ​ടു​ത​ൽ ആ​ളു​ക​ൾ അ​ത് കാ​ണും മു​ന്പേ രാ​ത്രി​യി​ൽ ഭീ​മു​ക​ൾ ക​രാ​ർ ക​ന്പ​നി ന​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. വ​ട​ക്ക​ഞ്ചേ​രി​മ​ണ്ണു​ത്തി ആ​റ് വ​രി ദേ​ശീ​യ​പാ​ത നി​ർ​മ്മാ​ണം വ്യാ​പ​ക​മാ​യ അ​പാ​ക​ത​ക​ൾ നി​റ​ഞ്ഞ​താ​ണെ​ന്ന് ശ​ക്ത​മാ​യ പ​രാ​തി ഉ​യ​രു​ന്പോ​ഴും ഇ​ത് പ​രി​ശോ​ധി​ച്ച് ന​ട​പ​ടി എ​ടു​ക്കേ​ണ്ട നാ​ഷ​ണ​ൽ ഹൈ​വെ അ​തോ​റി​റ്റി ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ള്ള സ്വ​ത​ന്ത്ര ഏ​ജ​ൻ​സി മൗ​നം പാ​ലി​ക്കു​ക​യാ​ണെ​ന്നും ആ​ക്ഷേ​പ​മു​ണ്ടു്.