കാ​ല്‍ന​ട​യാ​ത്രക്കാരൻ കാ​റി​ടി​ച്ചു മ​രി​ച്ചു
Tuesday, November 14, 2017 12:55 PM IST
മ​ങ്കൊ​മ്പ്: ആ​ല​പ്പു​ഴ ച​ങ്ങ​നാ​ശേ​രി റോ​ഡി​ല്‍ കാ​ല്‍ന​ട​യാ​ത്രി​ക​ന്‍ കാ​റി​ടി​ച്ചു മ​രി​ച്ചു . മ​ങ്കൊ​മ്പ് തെ​ക്കേ​ക്ക​ര മു​ര​ളീ സ​ദ​ന​ത്തി​ല്‍ സു​കു​മാ​ര​ന്‍റെ മ​ക​നും ബി​എംഎ​സ് മ​ങ്കൊ​മ്പ് ബ്ലോ​ക്ക് ക​ണ്‍വീ​ന​റു​മാ​യ മു​ര​ളീ​കു​മാ​ര്‍ (മു​ര​ളി-48) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ഏ​ഴോ​ടെ മ​ങ്കൊ​മ്പ് ബ്ലോ​ക്ക് ജം​ഗ്ഷ​നു പ​ടി​ഞ്ഞാ​റു ഭാ​ഗ​ത്താ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മ​ങ്കൊ​മ്പ് ബ്ലോ​ക്ക് ജം​ഗ്ഷ​നി​ലെ ഓ​ട്ടോ ഡ്രൈ​വ​റാ​യി​രു​ന്ന മു​ര​ളി കൊ​യ്ത്ത് കാ​ല​മാ​യ​തി​നാ​ല്‍ നെ​ല്ല് സം​ഭ​ര​ണ​ത്തി​ന് ചു​മ​ട്ട് തൊ​ഴി​ലാ​ളി​യാ​യി പോ​യി​രു​ന്നു.

ജോ​ലി​ക്കു​ശേ​ഷം മ​ങ്കൊ​മ്പ് ജം​ഗ്ഷ​നി​ലേ​ക്ക് ന​ട​ന്നു വ​രു​ന്ന​തി​നി​ടെ ആ​ല​പ്പു​ഴ ഭാ​ഗ​ത്തു നി​ന്നു​മെ​ത്തി​യ കാ​റി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​ച്ച വാ​ഹ​നം നി​ര്‍ത്താ​തെ പോ​യി. തു​ട​ര്‍ന്ന് ഹൈ​വേ പോ​ലീ​സെ​ത്തി വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ള​ജാ​ശു​പ​ത്രി​യി​ല്‍. അമ്മ. ത​ങ്ക​മ്മ. ഭാ​ര്യ. സു​നി. മ​ക്ക​ള്‍. ചി​ന്നു, അ​മ്മു, വി​ഷ്ണു.