ബൈ​ക്ക് കെഎ​സ്ആ​ര്‍ടി​സി ബ​സു​മാ​യി കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Tuesday, November 14, 2017 12:56 PM IST
മൂ​ന്നാ​ര്‍: ബൈ​ക്ക് കെഎ​സ്ആ​ര്‍ടി​സി ബ​സു​മാ​യി കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. പ​ള്ളി​വാ​സ​ല്‍ എ​സ്റ്റേ​റ്റി​ലു​ള്ള ആ​ത്തു​ക്കാ​ട് സ്വ​ദേ​ശി ര​ഘു (21) ആ​ണ് മ​രി​ച്ച​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് ആ​ത്തു​ക്കാ​ട് സ്വ​ദേ​ശി ദി​നേ​ശിനെ (22) ​ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ 8.30-നാ​യി​രു​ന്നു അ​പ​ക​ടം. ആ​ലു​വ​യി​ല്‍നി​ന്നും ദേ​വി​കു​ള​ത്തേ​ക്കു വ​രി​ക​യാ​യി​രു​ന്ന ബ​സാ​ണ് അ​പ​ക​ട​ത്തി​ല്‍പ്പെ​ട്ട​ത്.

വെ​ല്‍ഡിം​ഗ് തൊ​ഴി​ലാ​ളി​ക​ളാ​യി​രു​ന്നു ബൈ​ക്കു​യാ​ത്ര​ക്കാ​ര്‍. മൂ​ന്നാ​റി​ല്‍നി​ന്നു ഒ​മ്പ​ത് കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള ആ​ത്തു​ക്കാ​ടി​ല്‍നി​ന്ന് മൂ​ന്നാ​റി​ലെ പ​ണി​സ്ഥ​ല​ത്തേ​ക്ക് വ​രു​ന്ന​തി​നാ​യി പ​ഴ​യ​മൂ​ന്നാ​ര്‍ ഹെ​ഡ് വ​ര്‍ക്‌​സ് ഡാ​മി​നു സ​മീ​പ​ത്ത് എ​ത്തി​യെ​ങ്കി​ലും ചി​ല പ​ണി​യാ​യു​ധ​ങ്ങ​ള്‍ എ​ടു​ക്കു​ന്ന​തി​നാ​യി വീ​ട്ടി​ലേ​ക്ക് തി​രി​ച്ചു​പോ​കു​ന്ന​തി​നി​ട​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ദി​നേ​ശി​നെ ആ​ലു​വ രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. അ​ടി​മാ​ലി​യി​ല്‍ പോ​സ്റ്റു​മോ​ര്‍ട്ടം ന​ട​ത്തി​യ ര​ഘു​വി​ന്‍റെ മൃ​ത​ദേ​ഹം പ​ള്ളി​വാ​സ​ലി​ലെ വീ​ട്ടുവളപ്പിൽ സം​സ്‌​ക​രി​ച്ചു.