പ്ര​വീ​ണ്‍ പ്ര​ഭാ​ക​ര​ന്‍റെ മോ​ച​നം കാ​ത്ത് പ്രാ​ർ​ഥ​ന​യോ​ടെ മാ​താ​പി​താ​ക്ക​ൾ
Tuesday, November 14, 2017 1:21 PM IST
പ​ത്ത​നാ​പു​രം : കെ​നി​യ​യി​ലെ ജ​യി​ലി​ൽ ക​ഴി​യു​ന്ന വി​ദ്യാ​ര്‍​ഥി പ്ര​വീ​ണ്‍ പ്ര​ഭാ​ക​ര​ന്‍റെ മോ​ച​ന​ക്കേ​സി​ൽ അ​ന്തി​മ വി​ധി‍ 23 ന് ​ഉ​ണ്ടാ​കും. സാ​ക്ഷി വി​സ്താ​രം പൂ​ർ​ത്തി​യാ​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​വീ​ൺ നി​ര​പ​രാ​ധി​യാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.
മോ​ച​നം സാ​ധ്യ​മാ​ക്കു​ന്ന​തി​നാ​യി കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള നി​സാ​ർ കൊ​ച്ചേ​രി കെ​നി​യ​ൻ കോ​ട​തി​യി​ൽ പ്ര​വീ​ണി​ന്‍റെ അ​ടി​സ്ഥാ​ന വി​വ​ര​ങ്ങ​ളും രേ​ഖ​ക​ളും ഹാ​ജ​രാ​ക്കി​യി​ട്ടു​ണ്ട്. പ്ര​വീ​ണി​നെ ഇ​നി​യും കേ​സി​ൽ പ്ര​തി ചേ​ർ​ക്കേ​ണ്ട​തി​ല്ലെ​ന്ന് കോ​ട​തി നീ​രി​ക്ഷി​ച്ചാ​ൽ മോ​ച​നം സാ​ധ്യ​മാ​കും.
മ​യ​ക്കു​മ​രു​ന്ന് ക​ണ്ടെ​ത്തി​യ പ്ര​ത്യേ​ക സം​ഘ​ത്ത​ന്‍റെ മേ​ധാ​വി, അ​ന്വേ​ഷ​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​രെ​യാ​ണ് സാ​ക്ഷി​ക​ളാ​യി വി​സ്ത​രി​ച്ച​ത്. പ്ര​വീ​ൺ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു​വെ​ന്നും ക​പ്പ​ലി​ൽ പ​രി​ശീ​ല​ന​ത്തി​നാ​യി എ​ത്തി​യ​താ​ണെ​ന്നു​മു​ള്ള രേ​ഖ​ക​ൾ കോ​ട​തി ഫ​യ​ലി​ൽ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.
പ​ത്ത​നാ​പു​രം പു​ന്ന​ല ക​റ​വൂ​ര്‍ പ്ര​ഭാ​വി​ലാ​സ​ത്തി​ല്‍ പ്ര​ഭാ​ക​ര​ന്‍ നാ​യ​ര്‍ - ദേ​വ​യാ​നി ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ പ്ര​വീ​ണ്‍ (25) ക​ഴി​ഞ്ഞ മൂ​ന്ന് വ​ര്‍​ഷ​ത്തി​ൽ അ​ധി​ക​മാ​യി ത​ട​വ​റ​യി​ലാ​ണ്. പ്ര​വീ​ണ്‍ ജ​യി​ലാ​യ​ത് മു​ത​ല്‍ മാ​ന​സി​ക​നി​ല തെ​റ്റി​യ ഭാ​ര്യ​യു​മാ​യി പ്ര​ഭാ​ക​ര​ന്‍​നാ​യ​ര്‍ മ​ക​നെ​യും കാ​ത്തി​രി​ക്കു​ക​യാ​ണ്. 2014 ‍ ഫെ​ബ്രു​വ​രി​യി​ല്‍ ക​പ്പ​ല്‍ ഇ​റാ​നി​ല്‍ നി​ന്ന് ഷാ​ര്‍​ജ​യി​ലേ​ക്ക് സി​മ​ന്‍റു​മാ​യി പോ​കു​ന്ന​തി​നി​ടെ കെ​നി​യ സ​മു​ദ്ര നി​യ​ന്ത്ര​ണ സേ​ന ക​പ്പ​ലി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി. മൊ​ബാം​സ​യി​ല്‍ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ല്‍ ക​പ്പ​ലി​ന്‍റെ അ​ടി​ത്ത​ട്ടി​ലെ ഡീ​സ​ല്‍ ടാ​ങ്കി​ല്‍ നി​ന്നും അ​മി​ത​യ​ള​വി​ല്‍ മ​യ​ക്കു​മ​രു​ന്ന് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.
ഇ​തോ​ടെ ക​പ്പ​ലി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ജീ​വ​ന​ക്കാ​രെ​ല്ലാം കെ​നി​യ​ന്‍ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. മ​ക​ന്‍ ത​ട​വ​റ​യി​ലാ​യ​തോ​ടെ മാ​താ​വ് ദേ​വ​യാ​നി​യു​ടെ മ​നോ​നി​ല​യി​ല്‍ മാ​റ്റം വ​ന്നു. ജ​ന​പ്ര​തി​നി​ധി​ക​ള്‍, കു​ടും​ബ​ശ്രീ, യു​വ​ജ​ന​സം​ഘ​ട​ന​ക​ള്‍, സാം​സ്ക്കാ​രി​ക സം​ഘ​ട​ന​ക​ള്‍, വ​നി​ത​സം​ഘ​ങ്ങ​ള്‍, പൗ​രാ​വ​ലി, പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യെ സം​യോ​ജി​പ്പി​ച്ച് ജ​ന്മ​നാ​ട്ടി​ൽ മോ​ച​ന​ത്തി​നാ​യി ശ്ര​മം ന​ട​ക്കു​ന്നു​ണ്ട്.