ടാ​ങ്ക​ര്‍ ലോ​റി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ന്‍ മ​രി​ച്ചു
Tuesday, November 14, 2017 1:44 PM IST
അ​മ്പ​ല​പ്പു​ഴ: ടാ​ങ്ക​ര്‍ ലോ​റി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന്‍ മ​രി​ച്ചു.​ മു​തു​കു​ളം വ​ട​ക്ക് ഉ​ദ​യാ​ല​യം വീ​ട്ടി​ല്‍ ഉ​ത്ത​മ​ന്‍-​ലീ​ല ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ ക​ലേ​ഷാണ് (35) ​മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കി​ട്ട് നാലിനു ദേ​ശീ​യ പാ​ത​യി​ല്‍ തോ​ട്ട​പ്പ​ള്ളി ക​ല്പ​ക​വാ​ടി​ക്കു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. തോ​ട്ട​പ്പ​ള്ളി​യി​ലേ​ക്കു വ​രു​ക​യാ​യി​രു​ന്ന ക​ലേ​ഷി​ന്‍റെ ബൈ​ക്കി​ല്‍ എ​തി​ര്‍ദി​ശ​യി​ല്‍ നി​ന്നു വ​ന്ന ടാ​ങ്ക​ര്‍ ലോ​റി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ര്‍ ഇ​യാ​ളെ വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി മോ​ര്‍ച്ച​റി​യി​ല്‍. ഭാ​ര്യ ര​ഞ്ജി ഏ​ഴു​മാ​സം ഗ​ര്‍ഭി​ണി​യാ​ണ്.