ബാ​ലാ​വ​കാ​ശ വാ​രാ​ച​ര​ണ​ം തുടങ്ങി
Tuesday, November 14, 2017 2:05 PM IST
ക​ൽ​പ്പ​റ്റ: കുട്ടിയെ രൂ​പ​പ്പെ​ടു​ത്തു​ന്നത് സ​മൂ​ഹ​മാ​ണ്, കു​ട്ടിക​ളു​ടെ സം​ര​ക്ഷ​ണം ന​മ്മു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ് എന്ന ​മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി​യു​ള്ള പ്ര​ചാ​ര​ണ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ക​ള​ക്ട​റേ​റ്റി​നു മുന്നിൽ ഫ്ളാ​ഷ് മോ​ബ് സം​ഘ​ടി​പ്പി​ച്ചു. സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ​ക​മ്മീ​ഷ​നും സാ​മൂ​ഹി​ക നീ​തി​വ​കു​പ്പും സം​യു​ക്ത​മാ​യി വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ, സാ​മൂ​ഹി​ക-​സം​സ്കാ​രി​ക-​സ​ദ്ധ സം​ഘ​ട​ന​ക​ൾ തു​ട​ങ്ങി​യ​വ​യു​മാ​യി സ​ഹ​ക​രി​ച്ചു ന​ട​ത്തുന്ന ബാ​ലാ​വ​കാ​ശ വാ​രാ​ച​ര​ണ​ത്തി​നും ഇ​തോ​ടൊ​പ്പം തു​ട​ക്ക​മാ​യി.
ഇ​തി​ന്‍റെ ഭാ​ഗ​മാ​യ വാ​ഹ​ന പ്രാ​ചാ​ര​ണം അ​ഡീ​ഷ​ണ​ൽ ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് കെ.​എം. രാ​ജു ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. അ​സി​സ്റ്റ​ന്‍റ് പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ സു​ഭ​ദ്ര, ഐ​സി​ഡി​എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ നി​ഷ, ജി​ല്ലാ ശി​ശു​സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ കെ.​കെ. പ്ര​ജി​ത്ത് എന്നിവ​ർ പ​ങ്കെ​ടു​ത്തു. ​

വൈ​ത്തി​രി ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വം

ക​ൽ​പ്പ​റ്റ: 38-ാമ​ത് വൈ​ത്തി​രി ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ​ം നാളെ തുടങ്ങും. ​രാ​വി​ലെ 9.30ന് ​ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ വി. ​ര​വീ​ന്ദ്ര​ൻ ക​ലോ​ത്സ​വ പ​താ​ക ഉ​യ​ർ​ത്തും. സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ ഉ​മൈ​ബ മൊ​യ്തീ​ൻ കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ജി​ല്ലാ ക​ള​ക്ട​ർ എ​സ്. സു​ഹാ​സ് വി​ശി​ഷ്ടാ​തി​ഥി​യാ​യി​രി​ക്കും. ശ​കു​ന്ത​ളാ ഷ​ണ്‍​മു​ഖ​ൻ, പി.​പി.​ആ​ലി, എ.​പി. ഹ​മീ​ദ്, സ​നി​താ ജ​ഗ​ദീ​ഷ്, ബി​ന്ദു ജോ​സ്, ടി.​ജെ. ഐ​സ​ക് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. 85 വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നി​ന്നാ​യി 3000ഓ​ളം മ​ത്സ​രാ​ർ​ഥി​ക​ൾ മേ​ള​യി​ൽ മ​ത്സ​രി​ക്കും. 18 ന് ​സമാപിക്കും.
വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ എം. ​ബാ​ബു​രാ​ജ​ൻ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യും. ജി​ൻ​സി സ​ണ്ണി, അ​ജി​ത, വി. ​ഹാ​രി​സ്, വി​നോ​ദ് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.