നാടെങ്ങും ശിശുദിനാഘോഷം
Tuesday, November 14, 2017 2:15 PM IST
കോ​ഴി​ക്കോ​ട്: കു​ട്ടി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട ചാ​ച്ചാ​ജി​യു​ടെ ജ​ന്മ​ദി​നം നാ​ടെ​ങ്ങും ശി​ശു​ദി​ന​മാ​യി ആ​ഘോ​ഷി​ച്ചു.

കോഴിക്കോട് സെ​ന്‍റ് ജോ​സ​ഫ്സ് ബോ​യ്‌​സ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ ആ​ഘോ​ഷ​ത്തി​ൽ സ്‌​കൂ​ളി​ലെ പൂർവ വി​ദ്യാ​ര്‍​ഥി​കൂ​ടി​യാ​യ ന​ട​ന്‍ നീ​ര​ജ് മാ​ധ​വ​ന്‍ മു​ഖ്യാ​തി​ഥി​യാ​യി. പ്ര​ച്ഛ​ന്ന​വേ​ഷ മ​ത്സ​ര​ം സം​ഘ​ടി​പ്പി​ച്ചു. മി​ക​ച്ച വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ള്‍ ടോ​യോ​ട്ട കി​ര്‍​ലോ​സ്‌​ക​ര്‍ മോ​ട്ടോഴ്സ് ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ സെ​ന്തി​ല്‍ കെ​ണ്ടാ​യി സ​മ്മാ​നി​ച്ചു. പ്രി​ന്‍​സി​പ്പൽ ജോ​സ​ഫ് ജോ​ര്‍​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹെ​ഡ്മാ​സ്റ്റ​ര്‍ തോ​മ​സ് മാ​ത്യൂ, സി​റി​ല്‍ ബേ​ബി, സ്റ്റീ​ഫ​ന്‍ ഫെ​ലി​ക്‌​സ്, കെ.​പി. അ​ല​ക്‌​സ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

പാ​റോ​പ്പ​ടി സി​ൽ​വ​ർ ഹി​ൽ​സ് സ്കൂ​ളി​ലെ ശി​ശു​ദി​നാ​ഘോ​ഷം മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. തെ​റ്റി​ലേ​ക്ക് വ​ഴു​തിവീഴുന്ന കു​ട്ടി​ക​ളെ ശി​ക്ഷി​ക്കു​ക​യ​ല്ല സ്നേ​ഹ​പൂ​ർ​വം തി​രു​ത്തു​ക​യാ​ണ് വേ​ണ്ട​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.​ സ്കൂ​ൾ പ​രി​സ​ര​ങ്ങ​ളി​ലും മ​റ്റും ല​ഹ​രി​വ​സ്തു​ക്ക​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ പി​ടി​ക്ക​പ്പെ​ട്ടാ​ൽ പി​ന്നീ​ട് തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

പ്രി​ൻ​സി​പ്പൽ ​ഫാ. ഡോ. ബി​ജു ജോ​ണ്‍ വെ​ള്ള​ക്ക​ട അ​ധ്യ​ക്ഷ​ത വഹിച്ചു. സി​നി​മാ​താ​ര​ങ്ങ​ളും സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി​ക​ളു​മാ​യ ശി​വാ​നി, ദേ​വി​ക, കു​ട്ടി​പ്പ​ട്ടു​റു​മാ​ൽ ഫെ​യിം ഹെ​ന്നി​സ ഫാ​ത്തി​മ, ദേ​ശീ​യ ജൂ​ണി​യ​ർ ബാ​സ്ക​റ്റ്ബോ​ൾ താ​രം ശ്രാ​വ​ണ്‍ എ​ന്നിവരെ മ​ന്ത്രി അ​നു​മോ​ദി​ച്ചു.
ദേ​ശീ​യ ആ​രോ​ഗ്യ​ദൗ​ത്യ​ത്തി​നു കീ​ഴി​ലു​ള്ള ജി​ല്ലാ ഏ​ർ​ളി ഇ​ന്‍റ​ർ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ന്‍റെ​യും ഗ​വ. ജ​ന​റ​ൽ ആ​ശു​പ​ത്രി ശി​ശു​രോ​ഗ വി​ഭാ​ഗ​ത്തി​ന്‍റെ​യും കെ​ജി​എ​ൻ​എ​സ്എയു​ടെ​യും സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ ശി​ശു​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ന​വ​ജാ​ത​ശി​ശു പ​രി​ശോ​ധ​ന​യി​ൽ ജ​ന്മ​വൈ​ക​ല്യ​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന കു​ട്ടി​ക​ളു​ടെ തു​ട​ർ ചി​കി​ത്സ​യ്ക്കാ​യി ത​യ്യാ​റാ​ക്കി​യ വാ​ട്സ​പ്പ്, ഫേസ് ബു​ക്ക് കൂ​ട്ടാ​യ്മ​യാ​യ വാ​ത്സ​ല്യം പ​രി​പാ​ടി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​ന​വും നി​ർ​വ​ഹി​ച്ചു.

ആ​ശു​പ​ത്രി​സൂ​പ്ര​ണ്ട് ഡോ. ​ഉ​മ്മ​ർ ഫാ​റൂ​ഖ് അധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ​ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ (​ആ​രോ​ഗ്യം) ഡോ. ​വി. ജ​യ​ശ്രീ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ. ഇ. ബി​ജോ​യ്, ഡോ. ​ശി​വ​ശ​ങ്ക​ര​ൻ, ഡോ. ​ഷീ​ബ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കു​റ്റ്യാ​ടി: പ​ശു​ക്ക​ട​വ് ലി​റ്റി​ൽ ഫ്ല​വ​ർ യു​പി സ്കൂ​ളി​ൽ ശി​ശു​ദി​ന റാ​ലി​ക്ക് ഹെ​ഡ്മാ​സ്റ്റ​ർ കെ.​ജെ. സെ​ബാ​സ്റ്റ്യ​ൻ, അ​ധ്യാ​പ​ക​ർ, പി​ടി​എ അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. പാ​യ​സം വി​ത​ര​ണം ചെ​യ്തു.

ഒ​യി​സ്‌​ക കു​റ്റ്യാ​ടി ചാ​പ്റ്റ​റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ നി​ട്ടൂ​ർ എ​ൽ​പി സ്കൂ​ളി​ൽ ചി​ത്ര​ര​ച​നാ മ​ത്സ​രം ന​ട​ത്തി​. പ്രീപ്രൈ​മ​റി വി​ഭാ​ഗം കു​ട്ടി​ക​ളും മ​ത്സ​ര​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി. വി​ജ​യി​ക​ൾ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും പ​ഠ​നോ​പ​ക​ര​ങ്ങ​ളും ഒ​യി​സ്ക സം​ഭാ​വ​ന ന​ൽ​കി​യി​ട്ടു​ണ്ട്. പ്ര​ധാ​നാ​ധ്യാ​പ​ിക ടി.​വി.​സു​ധ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​പി. ദി​നേ​ശ​ൻ, സ​ജി​ത്ത് ഏ​ര​ത്ത്, അ​ൻ​ജു രാ​ജ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ച​ക്കി​ട്ട​പാ​റ: ച​ക്കി​ട്ട​പാ​റ സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​ൽ​പി സ്കൂ​ളി​ൽ ശി​ശു​ദി​നാ​ഘോ​ഷം ന​ട​ത്തി. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ഷി​ബു മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. ശി​ശു​ദി​ന സ​ന്ദേ​ശം ന​ൽ​കി. ചാ​ച്ചാ നെ​ഹ്റു​വു​മാ​യി അ​ഭി​മു​ഖ സം​ഭാ​ഷ​ണം, ശി​ശു​ദി​ന​റാ​ലി, മ​ധു​ര​പ​ല​ഹാ​ര​വി​ത​ര​ണം, ശി​ശു​ദി​ന ക്വി​സ് എ​ന്നി​വ ന​ട​ത്തി. സു​ജി​ത് ജോ​സ​ഫ്, സി​സ്റ്റ​ർ ജെ​ൻ​സി കെ. ​ജെ​യിം​സ്, പി.​ജെ. ലൈ​സ​മ്മ, മി​നി ആ​ന്‍റോ, ലീ​ന​മ്മ ജോ​സ​ഫ്, ജെ​സി ജോ​ർ​ജ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

താ​മ​ര​ശേ​രി: ച​മ​ൽ നി​ർ​മ​ല എ​ൽ​പി സ്കൂ​ളി​ൽ ശി​ശു​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി റാ​ലി​യും ക്വി​സ് മ​ത്സ​ര​വും സി​നി​മാ പ്ര​ദ​ർ​ശ​ന​വും സം​ഘ​ടി​പ്പി​ച്ചു. ഹെ​ഡ്മാ​സ്റ്റ​ർ ദി​വി​ൻ എ​ന്പ്ര​യി​ൽ, റി​ൻ​സി ഷാ​ജു, ലൗ​ലി അ​ഗ​സ്റ്റി​ൻ, അ​ലീ​ന ബെ​ന്നി, അ​മൃ​ത ജോ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
വെ​ട്ടി​ഒ​ഴി​ഞ്ഞ തോ​ട്ടം എ​സ്എ​സ്എം യു​പി സ്കൂ​ളി​ൽ നെ​ഹ്റു ക്വി​സ്, വി​ദ്യാ​ർ​ഥി റാ​ലി, വീ​ഡി​യോ പ്ര​സ​ന്‍റേ​ഷ​ൻ, പ​തി​പ്പ് നി​ർ​മ്മാ​ണം തു​ട​ങ്ങി​യ​വ സം​ഘ​ടി​പ്പി​ച്ചു. നെ​ഹ്റു​വാ​യി മു​ഹ​മ്മ​ദ് നാ​സിം, അ​ശ്വി​ൻ, മു​ഹ​മ്മ​ദ് ഫ​സ​ൽ എ​ന്നി​വ​ർ വേ​ഷ​മി​ട്ടു. ഹെ​ഡ്മി​സ്ട്ര​സ് പി.​ശ്യാ​മ​ള, വി​ജ​യ​ൻ പൊ​റേ​രി, സി.​പി.​ന​സീ​ഫ്, പി.​കെ.​സു​നീ​റ, സി.​വി. റ​ഹീ​ന, പി.​റ​ജി​ല, എ.​കെ.​വി​സി​ത, എം.​പി.​മു​ഹ​മ്മ​ദ് ബ​ഷീ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

അ​ല്ലാ​മ ഇ​ഖ്ബാ​ൽ ഫൗ​ണ്ടേ​ഷ​ൻ താ​മ​ര​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ അ​ങ്ക​ണ​വാ​ടി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ, ശി​ശു​ദി​ന സ​ന്ദേ​ശം, പ്ര​തി​ജ്ഞ ചൊ​ല്ല​ൽ, സ​മ്മാ​ന വി​ത​ര​ണം, റോ​സാ​പ്പൂ കൈ​മാ​റ​ൽ എ​ന്നി​വ സം​ഘ​ടി​പ്പി​ച്ചു. കെ​ട​വൂ​ർ അ​ങ്ക​ണ​വാ​ടി​യി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ മൈ​മൂ​ന ഹം​സ കു​ട്ടി​ക​ൾ​ക്ക് റോ​സാ​പ്പൂ കൈ​മാ​റി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫൗ​ണ്ടേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് സാ​ബി​ത്ത് ക​ള​രാ​ന്തി​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം റ​സീ​ന സി​യ്യാ​ലി, പ​ഞ്ചാ​യ​ത്ത് യൂ​ത്ത് ലീ​ഗ് പ്ര​സി​ഡ​ന്‍റ് സു​ബൈ​ർ വെ​ഴു​പ്പൂ​ർ, ജ​ലീ​ൽ ത​ച്ചം​പൊ​യി​ൽ, സീ​ന, ന​ളി​നി, സാ​വി​ത്രി അ​മ്മ, പ​ത്മി​നി, വി​ലാ​സി​നി, സ്മി​ത, സ​രി​ത, ബ​വി​ത, ബി​ബി​ന, സൗ​മ്യ, കീ​ർ​ത്തി, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

തി​രു​വ​മ്പാ​ടി: സേ​ക്ര​ഡ് ഹാ​ർ​ട്ട് യു​പി സ്കൂ​ളി​ന്‍റെ നേ​തൃ​ത്വ​ത്താ​ൽ റാ​ലി, കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ, പാ​യ​സ​വി​ത​ര​ണം എ​ന്നി​വ​ നടത്തി. അ​ഗ​സ്റ്റി​ൻ മഠ​ത്തി​പ്പ​റ​മ്പി​ൽ, റോ​യി ജോ​സ്, ഷോ​ളി ജോ​ൺ, സി​സ്റ്റ​ർ ഗ്രെ​യ്സ്, നി​ഷ ഷി​ബു, ഷീ​ബ മ​നോ​ജ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ല്കി.
കൂ​ട​ര​ഞ്ഞി: കൂ​ട്ട​ക്ക​ര അ​ങ്ക​ണ​വാ​ടി​യി​ൽ ഗ്രാ​മപ​ഞ്ചാ​യ​ത്ത് സ്റ്റാൻഡിംഗ് ക​മ്മ​റ്റി ചെ​യ​ർ​പേ​ഴ്സ​ൻ ഏ​ലി​യാ​മ്മ ഇ​ട​മു​ള​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ജ​യേ​ഷ് സ്രാ​മ്പി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മി​നി ജോ​ർ​ജ്, പി.​സി. സ​ക്കീ​ന, സു​ബൈ​ദ ക​ള​പ്പു​ര​ക്ക​ൽ, ജാ​ന​റ്റ് പ​ഴൂ​ർ, ജ​സീ​ല പു​ള്ളി​ശേ​രി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. കു​ട്ടി​ക​ളു​ടെ മ​ത്സ​ര​ങ്ങ​ളും ക​ലാ​പ​രി​പാ​ടി​ക​ളും മ​ധു​ര വി​ധ​ര​ണ​വും ന​ട​ന്നു.

നാ​ദാ​പു​രം: ജ​വ​ഹ​ർ ബാ​ല​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​രൂ​രി​ൽ ന​ട​ന്ന ശി​ശു ദി​ന റാ​ലി ബാ​ല​വേ​ദി സം​സ്ഥാ​ന കോ​ഓ​ർഡി​നേ​റ്റ​ർ ഇ.​എം. ജ​യ​പ്ര​കാ​ശ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഒ.​പി. ശ്രു​തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​സ​ജീ​വ​ൻ,ശ്രീ​ജേ​ഷ് ഊ​ര​ത്ത്, കെ. ​ദി​നേ​ശ​ൻ, അ​ശ്വ​തി​ദാ​സ്, എം.​പി. രാ​ഹു​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക​ല്ലു​ന്പു​റ​ത്ത് സ​മാ​പ​ന സ​മ്മേ​ള​നം എം.​കെ. ഗോ​പാ​ല​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​എ​സ്‌​യു മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ. ​അ​ശ്വി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ട​യ​ൻ കു​ഞ്ഞ​മ്മ​ദ്, പി. ​ശ്രീ​ല​ത, സി.​കെ. മ​നോ​ജ​ൻ, അ​ന്പ്രോ​ളി ര​വി,കോ​ടി​ക​ണ്ടി പ്ര​ദീ​ഷ് എ​ന്നി​വ​ർ ​പ്ര​സം​ഗി​ച്ചു. ചെ​ങ്ങ​ണം​കോ​ട്ട് അങ്ക​ണ​വാ​ടി​യി​ലും ശി​ശുദി​നം ആ​ഘോ​ഷി​ച്ചു.

മു​തു​വ​ട​ത്തൂ​ർ വി​വി​എ​ൽ​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​കൾ ചാ​ച്ചാ​ജിയുടെ വേ​ഷ​ത്തി​ൽ സ്കൂ​ളി​ന് പ​രി​സ​ര​ത്തു​ള്ള അങ്കണ​വാ​ടി​ക​ൾ സ​ന്ദ​ർ​ശി​ച്ചു. പി​ടി​എ ക​മ്മി​റ്റി ഏ​ർ​പ്പാ​ടു ചെ​യ്ത സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തും പാ​ട്ടു​ക​ൾ പാ​ടി​യും ക​ഥ​ക​ൾ പ​റ​ഞ്ഞുമായിരുന്നു ആഘോഷം.

കോ​ട​ഞ്ചേ​രി: മ​ഞ്ഞു​വ​യ​ൽ വി​മ​ല യു​പി സ്കൂ​ളി​ൽ ശിശുദി​ന റാ​ലി​ ന​ട​ത്തി. മാ​ന​സി​ക വൈ​ക​ല്യ​ങ്ങ​ൾ അ​നു​ഭവി​ക്കു​ന്ന സ​ഹ​പാ​ഠി​ക​ളു​ടെ ഭ​വ​ന സ​ന്ദ​ർ​ശ​ന​വും വ​സ്ത്ര വി​ത​ര​ണ​വും ന​ട​ത്തി. പ്ര​ധാ​നാ​ധ്യാ​പി​ക പൗ​ളി​ൻ ജോ​സ​ഫ് നേ​തൃ​ത്വം ന​ൽ​കി.

വേ​ള​ങ്കോ​ട് സെ​ന്‍റ് ജോ​ർ​ജ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ശി​ശു​ദി​ന​റാ​ലി ന​ട​ത്തി. പ്രി​ൻ​സി​പ്പ​ൽ മേ​രി കാ​ഞ്ച​ന ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. സേ​ഫി ജോ​സ​ഫ്, സി​സ്റ്റ​ർ കെ.​ഡി. ലി​ല്ലി, പി.​എം. സ​ണ്ണി, വി.​വി. ടി​നു, പി.​എം. ഉ​ഷ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

കൂ​ട​ത്താ​യ് സെ​ന്‍റ് ജോ​സ​ഫ്സ് എ​ൽ​പി സ്കൂ​ളും ഈ​രു​ട് ക​രി​ന്പാ​ല​ക്കു​ന്ന് അ​ങ്ക​ണ​വാ​ടി​യും സം​യു​ക്ത​മാ​യി ശി​ശു​ദി​നാ​ഘോ​ഷം ന​ട​ത്തി. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​ർ​ജ് ക​ള​ത്തൂ​ർ, പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ത​ന്പി പ​റ​ക​ണ്ട​ത്തി​ൽ, പി​ട​ിഎ പ്ര​സി​ഡ​ന്‍റ് ഗ​ഫൂ​ർ, പ്ര​ധാ​നാ​ധ്യാ​പി​ക ഡെ​യ്സി​ലി മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. റാ​ലി​യും ക​ലാ​പ​രി​പാ​ടി​ക​ളും പാ​യ​സ​വി​ത​ര​ണ​വും സ​ദ്യ​യും ന​ട​ത്തി.

മു​ക്കം: മ​ണാ​ശേ​രി പെ​രു​ന്തോ​ട്ട​ത്തി​ൽ അ​ങ്ക​ണ​വാ​ടി​യി​ൽ ഘോ​ഷ​യാ​ത്ര​യും ക​ലാ​പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ച്ചു. അ​ങ്ക​ണ​വാ​ടി​യി​ൽ നി​ന്നാ​രം​ഭി​ച്ച ഘോ​ഷ​യാ​ത്ര ക​യ്യേ​രി​ക്ക​ൽ അ​ങ്ങാ​ടി​യി​ൽ സ​മാ​പി​ച്ചു. ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ വി. ​ഗി​രി​ജ മു​ഖ്യാ​തി​ഥി​യാ​യാ​യി. റ​ജീ​ന ടീ​ച്ച​ർ, സി.​ടി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, പി.​ടി. ശ്രീ​ജേ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
Loading...