ജൈ​വ​പ​ച്ച​ക്ക​റി​ക്കാ​യി ഫാ​ർ​മേ​ഴ്സ് ക്ല​ബ്
Tuesday, November 14, 2017 2:33 PM IST
കു​ന്നം​കു​ളം: ജൈ​വ​രീ​തി​യി​ൽ പ​ച്ച​ക്ക​റി ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​തി​ന് ചൊ​വ്വ​ന്നൂ​രി​ലെ ക​ർ​ഷ​ക​ശ്രീ ഫാ​ർ​മേ​ഴ്സ് ക്ല​ബ് പ​ദ്ധ​തി​ക​ളു​മാ​യി രം​ഗ​ത്ത്.
രാ​സ കീ​ട​നാ​ശി​നി​ക​ൾ ഒ​ഴി​വാ​ക്കി കൊ​ണ്ടു​ള്ള പ​ച്ച​ക്ക​റി കൃ​ഷി എ​ല്ലാ വീ​ടു​ക​ളി​ലും ന​ട​പ്പാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. മേ​ഖ​ല​യി​ലെ എ​ല്ലാ വീ​ടു​ക​ളി​ലും ഇ​ത്ത​ര​ത്തി​ൽ രാ​സ​വ​ളം ഉ​പ​യോ​ഗി​ക്കാ​ത്ത പ​ച്ച​ക്ക​റി​ക​ൾ വ്യാ​പി​പ്പി​ക്കാ​നാ​ണ് ക്ല​ബ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ചൊ​വ്വ​ന്നൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പ​ഴു​ന്നാ​ന പാ​ട​ശേ​ഖ​ര​ത്തി​ൽ വേ​ന​ൽ​ക്കാ​ല പ​ച്ച​ക്ക​റി കൃ​ഷി ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചെ​യ്യു​ന്നു​ണ്ട്.
കൃ​ഷി​ക്കാ​വ​ശ്യ​മാ​യ വി​ത്തും ന​ടീ​ൽ വ​സ്തു​ക്ക​ളും ക്ല​ബ് സൗ​ജ​ന്യ​മാ​യി ന​ൽ​കും. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ശ​നി​യാ​ഴ്ച പ​ഴു​ന്നാ​ന എ​ൽ​പി സ്കൂ​ളി​ൽ കൃ​ഷി ശാ​സ്ത്ര​ജ്ഞ​രെ പ​ങ്കെ​ടു​പ്പി​ച്ച് പ്ര​ത്യേ​കം ക്ലാ​സും ന​ട​ത്തും.

കാ​റി​ടി​ച്ച് വൃ​ദ്ധ​ന് പ​രി​ക്കേ​റ്റു

ത​ളി​ക്കു​ളം: ദേ​ശീ​യ പാ​ത​യി​ലെ ത​ളി​ക്കു​ളം ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്കൂ​ൾ ഗ്രൗ​ണ്ടി​ന് മു​ന്നി​ൽ കാ​റി​ടി​ച്ച് കാ​ൽ​ന​ട യാ​ത്ര​ക്കാ​ര​ന് പ​രി​ക്കേ​റ്റു.
വാ​ടാ​ന​പ്പ​ള്ളി ചി​ല​ങ്ക ബീ​ച്ച് സ്വ​ദേ​ശി സു​രേ​ഷി​നെ(70) തൃ​പ്ര​യാ​ർ ആ​ക്ട്സ് പ്ര​വ​ർ​ത്ത​ക​ർ തൃ​ശൂ​ർ അ​ശ്വി​നി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
കാ​ലി​നും ത​ല​യ്ക്കു​മാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ രാ​വി​ലെ 11ന് ​ആ​ശു​പ​ത്രി​യി​ൽ ഡോ​ക്ട​റെ കാ​ണാ​നെ​ത്തി​യ സു​രേ​ഷ് റോ​ഡി​നു കു​റു​കെ ക​ട​ക്കു​ന്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം.