വ്യാ​​ജ ഫേ​​സ്ബു​​ക്ക് അ​​ക്കൗ​​ണ്ട്: പ്ര​​തി റി​​മാ​​ൻ​​ഡി​​ൽ
Tuesday, November 14, 2017 2:38 PM IST
കു​​മ​​ര​​കം: വ്യാ​​ജ ഫേ​​സ്ബു​​ക്ക് അ​​ക്കൗ​​ണ്ടി​​ലൂ​​ടെ പെ​​ണ്‍​കു​​ട്ടി​​യെ അ​​പ​​കീ​​ർ​​ത്തി​​പ്പെ​​ടു​​ത്തി​​യ കേ​​സി​​ൽ അ​​റ​​സ്റ്റി​​ലാ​​യ പ്ര​​തി റി​​മാ​​ൻ​​ഡി​​ൽ. ച​​ങ്ങ​​നാ​​ശേ​​രി കാ​​ട്ടു​​പ്പ​​റ​​ന്പി​​ൽ ഡാ​​നി​​യെ​​യാ​​ണു (21) വെ​​സ്റ്റ് സി​​ഐ നി​​ർ​​മ​​ൽ ബോ​​സി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. പി​​ടി​​കൂ​​ടാ​​തി​​രി​​ക്കാ​​ൻ വ്യാ​​ജ​​പേ​​രി​​ൽ ഫേ​​സ് ബു​​ക്ക് അ​​ക്കൗ​​ണ്ട് എ​​ടു​​ത്താ​​ണു ചി​​ത്ര​​ങ്ങ​​ൾ പ്ര​​ച​​രി​​പ്പി​​ച്ച​​ത്. എ​​ന്നാ​​ൽ സൈ​​ബ​​ർ സെ​​ല്ലി​​ന്‍റെ സ​​ഹാ​​യ​​ത്തോ​​ടെ പോ​​ലീ​​സ് യു​​വാ​​വി​​നെ പി​​ടി​​കൂ​​ടു​​ക​​യാ​​യി​​രു​​ന്നു. പെ​​ണ്‍​കു​​ട്ടി​​യു​​ടെ അ​​ശ്ലീ​​ല​​ചി​​ത്ര​​ങ്ങ​​ളാ​​ണു ഫേ​​സ്ബു​​ക്ക് അ​​ക്കൗ​​ണ്ടി​​ലൂ​​ടെ പ്ര​​ച​​രി​​പ്പി​​ച്ചി​​രു​​ന്ന​​ത്.
പെ​​ണ്‍​കു​​ട്ടി പ്ല​​സ്ടു​​വി​​നു പ​​ഠി​​ക്കു​​ന്പോ​​ൾ ഡാ​​നി അ​​തേ​​സ്ഥാ​​പ​​ന​​ത്തി​​ൽ ബി​​കോ​​മി​​നു പ​​ഠി​​ക്കു​​ക​​യാ​​യി​​രു​​ന്നു. അ​​ങ്ങ​​നെ ഇ​​വ​​ർ ത​​മ്മി​​ൽ പ​​രി​​ച​​യ​​ത്തി​​ലാ​​യി​​രു​​ന്നു. എ​​ന്നാ​​ൽ, പി​​ന്നീ​​ട് സു​​ഹൃ​​ത്തു​​ക്ക​​ൾ വ​​ഴി​​യാ​​ണ് ത​​ന്നെ​​ക്കു​​റി​​ച്ച് അ​​പ​​കീ​​ർ​​ത്തി​​ക​​ര​​മാ​​യ വി​​വ​​ര​​ങ്ങ​​ൾ ഫേ​​സ് ബു​​ക്കി​​ലൂ​​ടെ പ്ര​​ച​​രി​​ക്കു​​ന്ന വി​​വ​​രം പെ​​ണ്‍​കു​​ട്ടി​​യ​​റി​​ഞ്ഞ​​ത്. ര​​ണ്ടു​​മാ​​സം മു​​ൻ​​പു കു​​മ​​ര​​കം പോ​​ലീ​​സ് കേ​​സെ​​ടു​​ത്തെ​​ങ്കി​​ലും ആ​​ളെ തി​​രി​​ച്ച​​റി​​യാ​​ൻ വൈ​​കി. പോ​​ക്സോ, ഐ​​ടി ആ​​ക്ട്, ഐ​​പി​​സി 354 എ​​ന്നീ വ​​കു​​പ്പു​​ക​​ൾ പ്ര​​കാ​​ര​​മാ​​ണ് കേ​​സ് ര​​ജി​​സ്റ്റ​​ർ ചെ​​യ്ത​​ത്.