വെ​ങ്ങാ​നൂ​ർ എ​സ്എ​ഫ്എ​സി​ൽ റൈ​സ് ബ​ക്ക​റ്റ് ച​ല​ഞ്ച്
Tuesday, November 14, 2017 2:48 PM IST
വെ​ങ്ങാ​നൂ​ർ: ലോ​ക​ഭ​ക്ഷ്യ​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വെ​ങ്ങാ​നൂ​ർ എ​സ്എ​ഫ്എ​സ് സ്കൂ​ളി​ൽ റൈ​സ് ബു​ക്ക് ച​ല​ഞ്ച് സം​ഘ​ടി​പ്പി​ച്ചു.

വി​ദ്യാ​ർ​ഥി​ക​ൾ സ്വ​ന്തം വീ​ടു​ക​ളി​ൽ നി​ന്നും സ്വ​രു​ക്കൂ​ട്ടി​യ അ​റി സ്കൂ​ളി​ന്‍റെ പ​രി​സ​ര​വാ​സി​ക​ളാ​യ നാ​ൽ​പ​ത് നി​ർ​ധ​ന കു​ടും​ബ​ങ്ങ​ൾ​ക്ക് വി​ത​ര​ണം ചെ​യ്തു.

സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ തി​രു​വ​ല്ലം,സേ​ക്ര​ട്ട് ഹാ​ർ​ട്ട് ച​ർ​ച്ച് വി​കാ​രി ഫാ. ​രാ​ജീ​വ് ‌, എ​സ്എ​ഫ്എ​സ് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ലി​റ്റി, വൈ​സ് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ആ​ഗ്ന​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് മോ​ഹ​ന​കു​മാ​ര​ൻ നാ​യ​ർ, പി​ടി​എ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി വി​ശ്വ​നാ​ഥ​ൻ നാ​യ​ർ, സെ​ലീ​ന (ഡ​യ​റ​ക്ട​ർ നി​ള) എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. എ​സ്. അ​ശ്വ​നി (കാ​റ്റ​ലി​സ്റ്റ്, നി​ള), വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ സം​രം​ഭ​ത്തി​നു നേ​തൃ​ത്വം ന​ൽ​കി.