വീ​ട്ട​മ്മ​യു​ടെ മ​ര​ണം: ചി​കി​ത്സാ പി​ഴ​വ് ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ
Tuesday, November 14, 2017 3:04 PM IST
അ​മ​ര​വി​ള: കാ​ര​ക്കോ​ണ​ത്തെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​ക്കെ​ത്തി​യ വീ​ട്ട​മ്മ മ​രി​ച്ച​ത് ചി​കി​ത്സാ പി​ഴ​വ്മൂ​ല​മാ​ണെ​ന്ന ആ​രോ​പ​ണം ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ നി​ഷേ​ധി​ച്ചു.​ഏ​ത​ന്വേ​ഷ​ണ​ത്തെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

വാ​ഴി​ച്ച​ൽ ചെ​ട്ടി​ക്കു​ന്ന് റോ​ഡ​രി​ക​ത്ത് വീ​ട്ടി​ൽ ജ​യ​കു​മാ​റി​ന്‍റെ ഭാ​ര്യ സു​ഷ​മ​യാ​ണ് മ​രി​ച്ച​ത് . ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ൽ കാ​ലി​ലെ മു​ഴ നീ​ക്കാ​നെ​ത്തി​യ വീ​ട്ട​മ്മ​ക്ക് ഓ​പ്പ​റേ​ഷ​ന് ശേ​ഷം ബോ​ധം വീ​ണി​രു​ന്നി​ല്ല. ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ വീ​ട്ട​മ്മ തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ടോ​ടെ മ​രി​ക്കു​ക​യാ​യി​രു​ന്നു. ചി​കി​ത്സി​ച്ച ഡോ​ക്ട​ർ​ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും വെ​ള്ള​റ​ട കാ​ര​ക്കോ​ണം റോ​ഡ് ഉ​പ​രോ​ധി​ച്ചു.