ക​രി​വെ​ള്ളൂ​ര്‍ പാ​ല​ത്ത​ര​യി​ല്‍ ഗ്യാ​സ് ചോ​ര്‍​ന്നു; ജ​നം പ​രി​ഭ്രാ​ന്ത​രാ​യി
Tuesday, November 14, 2017 3:17 PM IST
പ​യ്യ​ന്നൂ​ര്‍ :​ക​രി​വെ​ള്ളൂ​ര്‍ പാ​ല​ത്ത​ര​യി​ല്‍ ഗ്യാ​സ് ചോ​ര്‍​ന്ന​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. ഫ​യ​ര്‍​ഫോ​ഴ്‌​സെ​ത്തി ചോ​ര്‍​ച്ച അ​ട​ച്ച​തോ​ടെ​യാ​ണ് ഭീ​തി വി​ട്ടൊ​ഴി​ഞ്ഞ​ത്. ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് സം​ഭ​വം. നി​ര്‍​ത്തി​യി​ട്ട ഗ്യാ​സ് ടാ​ങ്ക​റി​ന്‍റെ വാ​ല്‍​വി​ല്‍ നി​ന്നു​മാ​ണ് ചോ​ര്‍​ച്ച​യു​ണ്ടാ​യ​ത്. ഗ്യാ​സി​ന്‍റെ ഗ​ന്ധം പ​ര​ന്ന​തോ​ടെ പ​രി​സ​ര​വാ​സി​ക​ള്‍ ഫ​യ​ര്‍​ഫോ​ഴ്‌​സി​ലും പോ​ലീ​സി​ലും വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. സ്‌​റ്റേ​ഷ​ന്‍​മാ​സ്റ്റ​ര്‍ കെ.​പി.​ബാ​ല​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ളെ​ത്തി വാ​ല്‍​വി​ലെ ചോ​ര്‍​ച്ച​യ​ട​ച്ച​തോ​ടെ​യാ​ണ് ജ​ന​ങ്ങ​ള്‍​ക്ക് ആ​ശ്വാ​സ​മാ​യ​ത്.
മം​ഗ​ലാ​പു​ര​ത്ത് നി​ന്നും കോ​ഴി​ക്കോ​ട് ചേ​ളാ​രി​യി​ലേ​ക്ക് ഗ്യാ​സു​മാ​യി പോ​കു​ന്ന കെ​എ​ല്‍ 01 എ​എ 7566 ഗ്യാ​സ് ടാ​ങ്ക​റി​ലാ​ണ് ചോ​ര്‍​ച്ച​യു​ണ്ടാ​യ​ത്. സ്ഥ​ല​ത്തെ​ത്തി​യ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് അ​ശ്ര​ദ്ധ​യോ​ടെ ഗ്യാ​സ് ടാ​ങ്ക​ര്‍ കൈ​കാ​ര്യം ചെ​യ്ത​തി​ന് ഡ്രൈ​വ​ര്‍ തേ​നി സ്വ​ദേ​ശി രാ​മ​കൃ​ഷ്ണ​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മം​ഗ​ലാ​പു​ര​ത്ത് നി​ന്നും ദേ​ശീ​യ​പാ​ത വ​ഴി ക​ട​ന്നു​പോ​കു​ന്ന ടാ​ങ്ക​റു​ക​ള്‍ പാ​ല​ത്ത​ര​യി​ല്‍ നി​ര്‍​ത്തി​യി​ട്ട് മ​ണി​ക്കൂ​റു​ക​ളോ​ളം വി​ശ്ര​മി​ച്ച ശേ​ഷ​മാ​ണ് യാ​ത്ര തു​ട​രാ​റു​ള്ള​ത്. ഇ​തി​നി​ട​യി​ല്‍ വാ​ഹ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര്‍ ടാ​ങ്ക​റി​ന​ടു​ത്ത് ത​ന്നെ സ്റ്റൗ ​വ​ച്ചാ​ണ് ഭ​ക്ഷ​ണം പാ​ച​കം ചെ​യ്യു​ന്ന​ത്. ഇ​ത് നാ​ട്ടു​കാ​രു​ടെ ക​ടു​ത്ത പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കാ​റു​ണ്ട്.