ഓ​ട്ടോ​റി​ക്ഷ നി​യ​ന്ത്ര​ണം​വി​ട്ടു മ​റി​ഞ്ഞ് പ​രി​ക്കേ​റ്റയാൾ മ​രി​ച്ചു
Friday, November 17, 2017 11:17 AM IST
ഉ​പ്പ​ള: ഓ​ട്ടോ​റി​ക്ഷ നി​യ​ന്ത്ര​ണം​വി​ട്ടു മ​റി​ഞ്ഞ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. ജോ​ഡ്ക​ല്‍ ന​വോ​ദ​യ ന​ഗ​ര്‍ സ്വ​ദേ​ശി​യും നി​ര്‍​മാ​ണ​ത്തൊ​ഴി​ലാ​ളി​യു​മാ​യ ജ​നാ​ര്‍​ദ​ന​ന്‍ (55) ആ​ണ് മ​രി​ച്ച​ത്. ഓ​ട്ടോ​റി​ക്ഷ​യി​ലെ യാ​ത്ര​ക്കാ​ര​നാ​യി​രു​ന്നു ജ​നാ​ര്‍​ദ​നൻ. പരിക്കേറ്റ ഓ​ട്ടോഡ്രൈ​വ​ര്‍ ദാ​മോ​ദ​ര​ൻ (42) ചി​കി​ത്സ​യി​ലാ​ണ്. കഴിഞ്ഞ ഞാ​യ​റാ​ഴ്ച ബാ​യാ​ര്‍ പൊ​ന്നം​ക​ള​യി​ലാ​യിരുന്നു അ​പ​ക​ടം. ഭാ​ര്യ: ദേ​വ​കി. മ​ക്ക​ൾ: പാ​ര്‍​വ്വ​തി, ചി​ത്രാ​വ​തി, മു​ര​ളി, ശ​ശി​ധ​ര​ൻ.
Loading...