മ​ര​പ്പ​ണി​യി​ൽ താരമായി ലാ​വ​ണ്യ​യും സ്നേ​ഹ​യും
Friday, November 17, 2017 3:26 PM IST
ഉ​ദി​നൂ​ർ: മ​ര​പ്പ​ണി​യും ത​ങ്ങ​ൾ​ക്കു വ​ഴ​ങ്ങു​മെ​ന്നു തെ​ളി​യി​ക്കു​ക​യാ​ണ് കൊ​ച്ചു​മി​ടു​ക്കി​ക​ൾ.
ഹൈ​സ്കൂ​ൾ വി​ഭാ​ഗം വു​ഡ് വ​ർ​ക്ക് മ​ത്സ​ര​ത്തി​ൽ ഇ​രി​യ​ണ്ണി സ്കൂ​ളി​ലെ സ്നേ​ഹ അ​ശ്വി​ൻ പി​താ​വ ശ​ശീ​ന്ദ്ര​ന്‍റെ പാ​ത പി​ന്തു​ട​രു​ന്പോ​ൾ കൊ​ട​ക്കാ​ട് സ്കൂ​ളി​ലെ പി.​ലാ​വ​ണ്യ അ​മ്മാ​വ​ന്‍ പ​ഠി​പ്പി​ച്ച പാ​ഠ​ങ്ങ​ളു​മാ​യി ന​ല്ലൊ​രു ബെ​ഞ്ച് നി​ർ​മി​ച്ചു. അ​മ്മാ​വ​ൻ രാ​ജീ​വ​നാ​ണ് ലാ​വ​ണ്യ​യു​ടെ പ​രി​ശീ​ല​ക​ൻ.
ആ​റാം ക്ലാ​സ് മു​ത​ൽ സ്നേ​ഹ മ​ര​പ്പ​ണി​യി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്നു.
സ്ത്രീ​ക​ൾ എ​ല്ലാ മേ​ഖ​ല​യി​ലും പ്രാ​വീ​ണ്യം നേ​ട​ണ​മെ​ന്നു സ​മൂ​ഹ​ത്തെ ബോ​ധ്യ​പ്പെ​ടു​ത്തു​ക​യാ​ണീ കൊ​ച്ചു​മി​ടു​ക്കി​ക​ൾ.
Loading...
Loading...