ശാ​സ്ത്രോ​ത്സ​വം ഇ​ന്നു സ​മാ​പി​ക്കും
Friday, November 17, 2017 3:26 PM IST
ഉ​ദി​നൂ​ർ: കാ​സ​ർ​ഗോ​ഡ് റ​വ​ന്യു ജി​ല്ലാ ശാ​സ്ത്രോ​ത്സ​വ​ത്തി​ൽ ഇ​ന്ന് ഉ​ദി​നൂ​ർ സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ സാ​മൂ​ഹ്യ​ശാ​സ്ത്ര​മേ​ള, ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ശാ​സ്ത്ര​മേ​ള, ഐ​ടി മേ​ള, പ്ര​വ​ർ​ത്തി പ​രി​ച​യ പ്ര​ദ​ർ​ശ​നം എ​ന്നി​വ ന​ട​ക്കും.
സ​മാ​പ​ന സ​മ്മേ​ള​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​ജി.​സി ബ​ഷീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.
നീ​ലേ​ശ്വ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​പി.​ജാ​ന​കി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ.​ശ​കു​ന്ത​ള, എം.​ടി.​അ​ബ്ദു​ൾ​ജ​ബ്ബാ​ർ, മാ​ധ​വ​ൻ മ​ണി​യ​റ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം പി.​വി.​പ​ത്മ​ജ, ടി.​കെ.​സു​ബൈ​ദ, വി.​ച​ന്ദ്രി​ക, കെ.​ശ​ശി​ക​ല എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ഡോ.​ഗി​രീ​ഷ് ചോ​ല​യി​ൽ സ്വാ​ഗ​ത​വും സി.​കെ.​ര​വീ​ന്ദ്ര​ൻ ന​ന്ദി​യും പ​റ​യും.

ഗ​ണി​ത ശാ​സ്ത്ര​മേ​ള​യി​ൽ കാ​സ​ർ​ഗോ​ഡ് ഉ​പ​ജി​ല്ല​യ്ക്ക് കി​രീ​ടം

തൃ​ക്ക​രി​പ്പൂ​ർ: ജി​ല്ലാ സ്കൂ​ൾ ഗ​ണി​ത ശാ​സ്ത്ര​മേ​ള​യി​ൽ ഹൈ​സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ങ്ങ​ളി​ൽ കാ​സ​ർ​ഗോ​ഡ് ഉ​പ​ജി​ല്ല ചാ​ന്പ്യന്മാ​രാ​യി.
വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ൽ ഉ​പ​ജി​ല്ല​ക​ൾ നേ​ടി​യ പോ​യി​ന്‍റ് നി​ല
എ​ൽ​പി വി​ഭാ​ഗം: മ​ഞ്ചേ​ശ്വ​രം 44, കാ​സ​ർ​ഗോ​ഡ് 34, ബേ​ക്ക​ൽ 32 , ഹോ​സ്ദു​ർ​ഗ് 31, ചെ​റു​വ​ത്തൂ​ർ 29, കു​ന്പ​ള 22, ചി​റ്റാ​രി​ക്കാ​ൽ 21. യു​പി: വി​ഭാ​ഗം ചെ​റു​വ​ത്തൂ​ർ 59, കാ​സ​ർ​ഗോ​ഡ് 55, ഹൊ​സ്ദു​ർ​ഗ് 49, ബേ​ക്ക​ൽ 48, മ​ഞ്ചേ​ശ്വ​രം 42, കു​ന്പ​ള 42, ചി​റ്റാ​രി​ക്ക​ൽ 25.
ഹൈ​സ്കൂ​ൾ വി​ഭാ​ഗം: കാ​സ​ർ​ഗോ​ഡ് 155, ചെ​റു​വ​ത്തൂ​ർ 130, ബേ​ക്ക​ൽ 128, ഹൊ​സ്ദു​ർ​ഗ് 115, കു​ന്പ​ള 98, ചി​റ്റാ​രി​ക്കാ​ൽ 97, മ​ഞ്ചേ​ശ്വ​രം 85. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം കാ​സ​ർ​ഗോ​ഡ് 144,ഹൊ​സ്ദു​ർ​ഗ് 114, ചി​റ്റാ​രി​ക്കാ​ൽ 108, ചെ​റു​വ​ത്തൂ​ർ 97, ബേ​ക്ക​ൽ 85, കു​ന്പ​ള 75, മ​ഞ്ചേ​ശ്വ​രം 59.