ചാ​യ്യോ​ത്ത് സ്കൂ​ളി​ന് ഇ​ര​ട്ടി​മ​ധു​രം
Friday, November 17, 2017 3:26 PM IST
ഉ​ദി​നൂ​ർ:റ​വ​ന്യു ജി​ല്ലാ ശാ​സ്ത്രോ​ത്സ​വ​ത്തി​ൽ പ​ന​യോ​ല ഉ​ത്പ​ന്ന നി​ർ​മാ​ണ​ത്തി​ൽ ചാ​യ്യോം ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് ഇ​ര​ട്ടി മ​ധു​രം.
ചി​റ്റാ​രി​ക്കാ​ൽ ഉ​പ​ജി​ല്ല​യി​ലെ മ​ത്സ​ര​ത്തി​ൽ നി​ന്നും സ്കൂ​ളി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് ര​ണ്ടു പേ​രാ​ണ് ഉ​ദി​നൂ​രി​ലെ​ത്തി​യ​ത്. പ്ല​സ്ടു ശാ​സ്ത്ര വി​ദ്യാ​ർ​ഥി​യാ​യ എം.​ഷ​ജി​ന​യും പ്ല​സ് വ​ണ്‍ കൊ​മേ​ഴ്സ് വി​ദ്യാ​ർ​ഥി​യാ​യ കെ.​വി.​അ​ഭി​ന​വു​മാ​ണ് സം​സ്ഥാ​ന മ​ത്സ​ര​ത്തി​നു യോ​ഗ്യ​ത നേ​ടി​യ​ത്.
സ്കൂ​ൾ​ത​ല മ​ത്സ​ര​ത്തി​ൽ ഒ​ന്നാ​മ​തെ​ത്തി​യ​ത് എം.​ഷ​ജി​ന​യാ​ണ്.
ര​ണ്ടാ​മ​തെ​ത്തി​യ അ​ഭി​ന​വ് അ​പ്പീ​ലി​ലൂ​ടെ​യാ​ണ് ഉ​പ​ജി​ല്ലാ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത് ജി​ല്ലാ​ത​ല മ​ത്സ​ര​ത്തി​നു യോ​ഗ്യ​ത നേ​ടി​യ​ത്.
ഇ​ന്ന​ലെ ഫ​ലം പ്ര​ഖ്യാ​പി​ച്ച ജി​ല്ലാ​ത​ല മ​ത്സ​ര​ത്തി​ൽ ഷ​ജി​ന ഒ​ന്നാ​മ​തും അ​ഭി​ന​വ് ര​ണ്ടാ​മ​തു​മെ​ത്തി സ്കൂ​ളി​നു മ​ധു​രം സ​മ്മാ​നി​ക്കു​ക​യാ​യി​രു​ന്നു.
Loading...