ഓർമിക്കാൻ
Friday, November 17, 2017 3:26 PM IST
സൗ​ജ​ന്യ​ ആ​രോ​ഗ്യ ഇ​ന്‍​ഷ്വറ​ന്‍​സ്

കാ​സ​ർ​ഗോ​ഡ്: സൗ​ജ​ന്യ ആ​രോ​ഗ്യ ഇ​ന്‍​ഷ്വറ​ന്‍​സ് ര​ജി​സ്‌​ട്രേ​ഷ​ന്‍ 20 വ​രെ നീ​ട്ടി. കേ​ന്ദ്ര​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ സം​യു​ക്ത​മാ​യി ന​ട​പ്പി​ലാ​ക്കി​വ​രു​ന്ന സൗ​ജ​ന്യ ആ​രോ​ഗ്യ ഇ​ന്‍​ഷ്വറ​ന്‍​സ് പ​ദ്ധ​തി (ആ​ര്‍ എ​സ് ബി ​വൈ-​ചി​സ്)​യാ​ണി​ത്. അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ള്‍ വ​ഴി സൗ​ജ​ന്യ​മാ​യാ​ണ് ര​ജി​സ്‌​ട്രേ​ഷ​ന്‍. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് അ​ടു​ത്തു​ള്ള അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളെ സ​മീ​പി​ക്കു​ക. ടോ​ള്‍ ഫ്രീ ​ന​മ്പ​ര്‍ -18002002530.

പി​എ​സ്‌സി ​കൂ​ടി​ക്കാ​ഴ്ച

കാ​സ​ർ​ഗോ​ഡ്: 16-07-2012 ലെ ​ഗ​സ​റ്റ് വി​ജ്ഞാ​പ​ന​പ്ര​കാ​രം (കാ​റ്റ​ഗ​റി ന​മ്പ​ര്‍ 357/12) കാ​സ​ര്‍​ഗോ​ഡ് ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍ ഡെ​പ്യൂ​ട്ടി ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ (പാ​ര്‍​ട്ട്-1 ജ​ന​റ​ല്‍) ത​സ്തി​ക​യ്ക്ക് അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ച​വ​രും 28.12.2016 ന് ​പ്ര​സി​ദ്ധീ​ക​രി​ച്ച ചു​രു​ക്ക​പ്പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​രു​മാ​യ ഉ​ദ്യോ​ഗാ​ര്‍​ഥിക​ളെ ഈ ​മാ​സം 23 ന് ​കാ​സ​ര്‍​ഗോഡ് പിഎ​സ്‌സി ​ഓ​ഫീ​സി​ല്‍ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. മെ​മ്മോ ഇ​തി​ന​കം അ​യ​ച്ച​ട്ടു​ണ്ട്. 20 ന​കം മെ​മ്മോ ല​ഭി​ക്കാ​ത്ത​വ​ര്‍ ജി​ല്ലാ പിഎ​സ്‌സി ​ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണം.

സൗ​ജ​ന്യ ക​ശു​മാ​വി​ന്‍​തൈ വി​ത​ര​ണം

പ​ര​പ്പ: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് 2017-18 സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തി​ലെ ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി പ്ര​കാ​രം പ​ര​പ്പ ബ്ലോ​ക്ക് പ​രി​ധി​യി​ല്‍​പ്പെടു​ന്ന ബ​ളാ​ല്‍, വെ​സ്റ്റ് എ​ളേ​രി, ഈ​സ്റ്റ് എ​ളേ​രി, ക​ള്ളാ​ര്‍, കോ​ടോം-​ബേ​ളൂ​ര്‍, പ​ന​ത്ത​ടി, കി​നാ​നൂ​ര്‍-​ക​രി​ന്ത​ളം പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ക​ര്‍​ഷ​ക​ര്‍​ക്ക് കൃ​ഷി​സ്ഥ​ല​ത്തി​ന് ആ​നു​പാ​തി​ക​മാ​യി ഗു​ണ​മേ​ന്മ​യു​ള്ള ക​ശു​മാ​വ് ഗ്രാ​ഫ്റ്റു​ക​ള്‍ സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ന​ട​ത്തും. വ​നി​താ ഘ​ട​ക പ​ദ്ധ​തി പ്ര​കാ​രം 43750 തൈ​ക​ളും ജ​ന​റ​ല്‍ പ​ദ്ധ​തി പ്ര​ക​രം 24167 തൈ​ക​ളും വി​ത​ര​ണം ചെ​യ്യും. വ​നി​താ ഘ​ട​ക​പ​ദ്ധ​തി​യി​ല്‍ സ്ഥ​ലം സ്വ​ന്ത​മാ​യു​ള്ള വ​നി​ത​ക​ളാ​യി​രി​ക്ക​ണം അ​പേ​ക്ഷ​ക​ര്‍. താ​ത്പ​ര്യ​മു​ള്ള ക​ര്‍​ഷ​ക​ര്‍ ത​ന്നാ​ണ്ട് ക​രം തീ​ര്‍​ത്ത ര​സീ​തി സ​ഹി​തം ബ​ന്ധ​പ്പെ​ട്ട കൃ​ഷി​ഭ​വ​നു​ക​ളി​ല്‍ ഡി​സം​ബ​ര്‍ അ​ഞ്ചി​ന​കം അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്ക​ണം.

അ​ധ്യാ​പ​ക ഒ​ഴി​വ്

തൃ​ക്ക​രി​പ്പൂ​ര്‍: ഗ​വ.​പോ​ളി​ടെ​ക്‌​നി​ക് കോ​ളേ​ജി​ല്‍ 2017-18 അ​ധ്യ​യ​ന​വ​ര്‍​ഷം നി​ല​വി​ല്‍ ഒ​ഴി​വു​ള്ള അ​ധ്യാ​പ​ക ത​സ്തി​ക​ക​ളി​ലേ​ക്ക് ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ല്‍ നി​യ​മ​നം ന​ട​ത്തു​ന്നു. അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ര്‍ ഓ​ഫ് മാ​ത്ത​മാ​റ്റി​ക്‌​സ് ത​സ്തി​ക​യ്ക്ക് ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ല്‍ ര​ണ്ടാം ക്ലാ​സ് (55 ശ​ത​മാ​നം) ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും യുജിസി-​സെ​റ്റ് യോ​ഗ്യ​ത​യു​ള്ള​വ​ര്‍​ക്കും ബ​യോ​മെ​ഡി​ക്ക​ല്‍ ല​ക്ച​റ​ര്‍ ത​സ്തി​ക​യ്ക്ക് ബ​യോ​മെ​ഡി​ക്ക​ല്‍ വി​ഭാ​ഗ​ത്തി​ല്‍ ഒ​ന്നാം ക്ലാ​സ് എ​ൻ​ജ​നി​യ​റിം​ഗ് ബി​രു​ദ യോ​ഗ്യ​ത​യു​ള്ള​വ​ര്‍​ക്കും 24ന് ​രാ​വി​ലെ പ​ത്തി​ന് പോ​ളി​ടെ​ക്‌​നി​ക്കി​ല്‍ ന​ട​ക്കു​ന്ന എ​ഴു​ത്തു​പ​രീ​ക്ഷ​യി​ലും തു​ട​ര്‍​ന്നു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ലും പ​ങ്കെ​ടു​ക്കാം. താ​ത്പര്യ​മു​ള്ളവ​ര്‍ വി​ശ​ദ​മാ​യ ബ​യോ​ഡാ​റ്റ, അ​സല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍, പ​രി​ച​യ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ അ​വ​യു​ടെ പ​ക​ര്‍​പ്പു​ക​ള്‍ എ​ന്നി​വ സ​ഹി​തം 24ന് രാ​വി​ലെ 9.30 ന​കം പോ​ളി​ടെ​ക്‌​നി​ക്കി​ല്‍ പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. ഫോ​ൺ: 04672 211400.
Loading...