ബീ​രി​ച്ചേ​രി മേ​ൽ​പ്പാ​ലം: ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തി
Friday, November 17, 2017 3:28 PM IST
തൃ​ക്ക​രി​പ്പൂ​ർ: ഗ​താ​ഗ​ത​ക്കുരു​ക്കി​ൽ വീ​ർ​പ്പു​മു​ട്ടു​ന്ന ബീ​രി​ച്ചേ​രി റെ​യി​ൽ​വേ ഗേ​റ്റി​ൽ മേ​ൽ​പ്പാല നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ണ്ണു പ​രി​ശോ​ധ​ന​യും ട്രാ​ഫി​ക്ക് നി​യ​ന്ത്ര​ണ സ​ർ​വേ​യും 15 ദി​വ​സ​ത്തി​ന​കം ന​ട​ത്തും.
കാ​ലി​ക്ക​ട​വ് ഒ​ള​വ​റ പ്ര​ധാ​ന റോ​ഡി​ൽ ബീ​രി​ച്ചേ​രി​യി​ൽ നി​ർ​മി​ക്കു​ന്ന മേ​ൽ​പ്പാ​ല​ത്തി​ന്‍റെ പ്രാ​ഥ​മി​ക സ​ർ​വേ​യ്ക്കാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി​യ​ത്. ക​ഴി​ഞ്ഞ ബ​ജ​റ്റി​ൽ മേ​ൽ​പ്പാ​ല​ത്തി​ന് 20 കോ​ടി രൂ​പ റെ​യി​ൽവേ മ​ന്ത്രാ​ല​യം അ​നു​വ​ദി​ച്ചി​രു​ന്നു.
ബാ​ക്കി തു​ക സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പ​രി​ഗ​ണ​യി​ലാ​ണ്. പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യ്ക്കാ​യി പ്ര​ത്യേ​ക പാ​ക്കേ​ജി​ൽ 10 ല​ക്ഷം രൂ​പ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കി​റ്റ്കോ​യ്ക്കാ​ണ് നി​ർ​മാ​ണ ചു​മ​ത​ല. മ​ണ്ണും ട്രാ​ഫി​ക് പ​രി​ശോ​ധ​ന​യും പൂ​ർ​ത്തി​യാ​ക്കി മൂ​ന്ന് മാ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കും. ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ കെ.​എം. സു​രേ​ഷ്, ആ​ർ​ബി​ഡി​സി ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ വി.​ജെ. അ​ല​ക്സ്, കി​റ്റ്കോ ജോ​യി​ന്‍റ് ജ​ന​റ​ൽ മാ​നേ​ജ​ർ ജി. ​പ്ര​മോ​ദ്, എ​ൻ​ജി​നിയ​ർ സാ​ൻ​ജോ, പി. ​ക​രു​ണാ​ക​ര​ൻ എംപി യു​ടെ പേ​ഴ്സ​ണ​ൽ സെ​ക്ര​ട്ട​റി കെ.​വി. രാ​ജീ​വ് കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ​ത്.