തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റ് അ​ഞ്ചു​പേ​ര്‍​ക്ക് പ​രി​ക്ക്
Friday, November 17, 2017 3:28 PM IST
കാ​സ​ർ​ഗോ​ഡ്: തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റ് അങ്കണവാ​ടി വി​ദ്യാ​ര്‍​ഥി​ക​ള​ട​ക്കം അ​ഞ്ചു പേ​ര്‍​ക്ക് പ​രിക്ക്. ക​ള​നാ​ട് ദേ​ളി ഹൗ​സി​ല്‍ അ​ബ്ദു​ല്ല​യു​ടെ മ​ക​ന്‍ മു​ഹ​മ്മ​ദ് (16), ക​ള​നാ​ട് വാ​ഴ​വ​ള​പ്പി​ല്‍ ഷാ​ഫി​യു​ടെ ഭാ​ര്യ ജ​മീ​ല (40), ക​ള​നാ​ട് തൊ​ട്ടി​യി​ല്‍ കി​ഷോ​റി​ന്‍റെ മ​ക​ളും അങ്കണവാ​ടി വി​ദ്യാ​ര്‍​ഥി​യുമായ ഇ​ത​ള്‍ (മൂ​ന്ന്), ക​ള​നാ​ട്ടെ രാ​ജേ​ഷി​ന്‍റെ മ​ക​നു​ം അങ്കണവാ​ടി വി​ദ്യാ​ര്‍​ഥി​യുമായ അ​ന​യ് (മൂ​ന്ന്), ക​ള​നാ​ട് കൊ​മ്പം​പാ​റ പു​ളു​ന്തോ​ട്ടി​യി​ലെ രാ​ഘ​വ​ന്‍ (57) എ​ന്നി​വ​ര്‍​ക്കാ​ണ് ക​ടി​യേ​റ്റ​ത്.
അങ്കണ​വാ​ടി വി​ട്ടുവ​രു​മ്പോ​ഴാ​ണ് ഇ​ത​ളി​ന് നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്. വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കെ​യാ​ണ് അ​ന​യ്ക്ക് ക​ടി​യേ​റ്റ​ത്. കു​ട്ടി​യു​ടെ ബ​ഹ​ളം കേ​ട്ട് ഒാ​ടി​വ​ന്ന​വ​ർ​ക്കും ക​ടി​യേ​റ്റു. അ​ഞ്ചു പേ​രെ​യും കാ​സ​ർ​ഗോ​ഡ് ജ​ന​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ബ​സ് നി​ര​ങ്ങി​നീ​ങ്ങി മെ​ക്കാ​നി​ക്കു​ക​ൾ​ക്ക് പരിക്ക്

കാ​ഞ്ഞ​ങ്ങാ​ട്: കെഎ​സ്ആ​ർ​ടി​സി കാ​ഞ്ഞ​ങ്ങാ​ട് ഡി​പ്പോ​യി​ൽ നി​ർ​ത്തി​യി​ട്ട ബ​സ് നി​ര​ങ്ങിനീങ്ങി മ​റ്റൊ​രു ബ​സി​ലി​ടി​ച്ച് ര​ണ്ടു മെ​ക്കാ​നി​ക്ക​ൽ ജീ​വ​ന​ക്കാ​ർ​ക്കു പ​രി​ക്കേ​റ്റു. കൊ​ട​ക്കാ​ട് പൊ​ള്ള​പ്പൊ​യി​ലി​ലെ ദീ​പേ​ഷ്(32), കാ​ങ്കോ​ലി​ലെ ബി​ജു(28) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.
പ​രി​ക്കേ​റ്റ ദീ​പേ​ഷി​നെ മം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. ഇ​ന്ന​ലെ രാ​വി​ലെ 11.30ഓ​ടെ​യാ​ണ് അ​പ​ക​ടം. പ​രി​ക്കേ​റ്റ​ർ ഇ​ടി​യേ​റ്റ ബ​സി​ന്‍റെ യ​ന്ത്ര​തക​രാ​ർ പ​രി​ഹ​രി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം. സം​ഭ​വം ക​ണ്ട് ഓ​ടി​ക്കൂ​ടി​യ ജീ​വ​ന​ക്കാ​ർ ബ​സ് നീ​ക്കി​യാ​ണ് പ​രി​ക്കേ​റ്റ​വ​രെ പു​റ​ത്തെ​ടു​ത്ത​ത്.
Loading...
Loading...