മക്കൾക്കു പക്കമേളമൊരുക്കി മാതാപിതാക്കൾ
Sunday, November 19, 2017 11:09 AM IST
ഗു​രു​വാ​യൂ​ർ: ചെ​ന്പൈ സം​ഗീ​തോ​ത്സ​വ​ത്തി​ൽ പു​തി​യ ത​ല​മു​റ​ക്കു പ്ര​ത്സാ​ഹ​ന​മേ​കി പ​ക്ക​മേ​ള​വു​മാ​യി ര​ക്ഷി​താ​ക്ക​ൾ വേ​ദി​യി​ലെ​ത്തി.​

ചെ​ന്പൈ വേ​ദി​യി​ലെ സ്ഥി​രം സാ​ന്നി​ധ്യ​മാ​യ മൃ​ദം​ഗം ക​ലാ​കാ​ര​ൻ ഡോ.​കു​ഴ​ൽ​മ​ന്ദം രാ​മ​കൃ​ഷ്ണ​ന്‍റെ മ​ക​ൻ ആ​ദ​ർ​ശ് രാ​മ​കൃ​ഷ്ണ​ൻ മൃ​ദം​ഗ​ത്തി​ലും രാ​മ​കൃ​ഷ്ണ​ന്‍റെ സ​ഹോ​ദ​രി വ​യ​ലി​ൻ കാ​ലാ​കാ​രി രാ​ധി​ക​യു​ടെ പു​ത്ര​ൻ ഹ​രി​കൃ​ഷ്ണ​ൻ വാ​യ്പാ​ട്ടി​ലു​മാ​ണ് ചെ​ന്പൈ വേ​ദി​യി​ൽ സം​ഗീ​താ​ർ​ച്ചാ​ന ന​ട​ത്തി​യ​ത്.​

നാ​ട്ട രാ​ഗ​ത്തി​ൽ മ​ഹാ​ഗ​ണ​പ​തിം എ​ന്ന കീ​ർ​ത്ത​മ​നാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്.​ കു​ഴ​ൽ​മ​ന്ദം രാ​മ​കൃ​ഷ്ണ​ൻ മൃ​ദം​ഗ​ത്തി​ലും രാ​ധി​ക വ​യ​ലി​നി​ലും പ​ക്ക​മേ​ള​മ​വ​ത​രി​പ്പി​ച്ചു.

15​വ​ർ​ഷം ചെ​ന്പൈ സം​ഗീ​തോ​ത്സ​വ​ത്തി​ലെ പ​ക്ക​മേ​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന മൃ​ദം​ഗ വി​ദ്വാ​ൻ കു​ഴ​ൽ​മ​ന്ദം ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ പേ​ര​കു​ട്ടി​ക​ളാ​ണ് ഇ​രു​വ​രും.
Loading...