ഇനി ര​ക്ഷി​താ​ക്ക​ളും പ​ഠി​ക്കും...
Sunday, November 19, 2017 11:09 AM IST
വ​ട​ക്കാ​ഞ്ചേ​രി. വ​ര​വൂ​ർ ഗ​വ. എ​ൽ​പി സ്കൂ​ളി​ൽ കു​ട്ടി​ക​ളെ​പ്പോ​ലെ ര​ക്ഷി​താ​ക്ക​ളും പ​ഠി​താ​ക്ക​ളാ​വു​ന്നു. പൊ​തു​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല ജ​ന​കീ​യ​വ​ത്ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണു ര​ക്ഷി​താ​ക്ക​ൾ​ക്കു വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ പ​രി​ശീ​ല​നം ന​ൽ​കി​യ​ത്.
സ്പോ​ക്ക​ൻ ഇം​ഗ്ലീ​ഷ്, യോ​ഗ, ക​രാ​ട്ടെ, ഉ​ത്പ​ന്ന നി​ർ​മാ​ണം എ​ന്നി​വ​യി​ലാ​യി​രു​ന്ന പ​രി​ശീ​ല​നം വ​ര​വൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​എ​സ്. പ്ര​ദീ​പ് അ​ധ്യ​ക്ഷ​നാ​യി.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​പി . സു​നി​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എം.​എ. മോ​ഹ​ന​ൻ, വി.​എ​സ്. സൗ​മ്യ, ഇ​ജാ​സ് മു​ഹ​മ്മ​ദ്, കെ.​എം. മ​ഞ്ജു എ​ന്നി​വ​ർ പ​രി​ശീ​ല​ന​ത്തു നേ​തൃ​ത്വം ന​ൽ​കി.​പ്ര​ധാ​ന അ​ധ്യാ​പ​ക​ൻ എം.​ബി. പ്ര​സാ​ദ് സ്വാ​ഗ​ത​വും വി​ജി സു​നി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.
Loading...