മ​തി​കാ​ട്ടി​ക്കു​ളം പു​ല്ലു​മൂ​ടി ന​ശി​ക്കു​ന്നു
Sunday, November 19, 2017 11:13 AM IST
നെ​ല്ലാ​യി: മു​രി​യാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മ​തി​കാ​ട്ടി കു​ളം പു​ല്ലു​മൂ​ടി ന​ശി​ക്കു​ന്നു.
പ്ര​ദേ​ശ​ത്തെ കാ​ർ​ഷി​ക സ​മൃ​ദ്ധി​ക്ക് മു​ഖ്യ​ഘ​ട​ക​മാ​യ ഈ ​കു​ളം അ​വ​ഗ​ണി​ക്ക​പ്പെ​ട്ടു​കി​ട​ക്കു​ക​യാ​ണ്. പ​ഞ്ചാ​യ​ത്തി​ലെ വെ​ള്ളി​ലം​കു​ന്നി​നു സ​മീ​പ​മാ​ണ് വി​സ്തൃ​ത​മാ​യ മ​തി​കാ​ട്ടി​കു​ള​മു​ള്ള​ത്.​പു​ല്ലും പാ​ഴ്ച്ചെ​ടി​ക​ളും ച​ണ്ടി​യും നി​റ​ഞ്ഞ കു​ളം നാ​ശ​ത്തി​ന്‍റെ വ​ക്കി​ലാ​ണ്.
അ​ടു​ത്ത​കാ​ലം വ​രെ മേ​ഖ​ല​യി​ലെ നെ​ൽ​കൃ​ഷി​ക്കാ​ർ ഈ ​കു​ള​ത്തി​ലെ വെ​ള്ള​ത്തെ ആ​ശ്ര​യി​ച്ചാ​ണ് കൃ​ഷി​യി​റ​ക്കി​യി​രു​ന്ന​ത്. ഇ​റി​ഗേ​ഷ​ൻ പ​ദ്ധ​തി​ക​ളും ക​നാ​ലു​ക​ളും വ​ന്ന​തോ​ടെ കു​ളം അ​വ​ഗ​ണി​ക്ക​പ്പെ​ട്ടു. വേ​ന​ൽ​ക്കാ​ല​ത്ത് സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ കി​ണ​റു​ക​ളി​ൽ ജ​ല​വി​താ​നം നി​ല​നി​ർ​ത്തു​ന്ന​തി​ന് ഈ ​കു​ള​ത്തി​ന്‍റെ സാ​മീ​പ്യം സ​ഹാ​യ​ക​മാ​ണ്. കു​ളം പു​ന​രു​ദ്ധ​രി​ക്കാ​ൻ ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ​ ആ​വ​ശ്യം.
Loading...