കൊ​ര​ട്ടി​യി​ൽ അ​ഭി​ഷേ​കാ​ഗ്നി ക​ണ്‍​വ​ൻ​ഷ​ൻ ഫെ​ബ്രു​വ​രി 10 മു​ത​ൽ
Sunday, November 19, 2017 11:14 AM IST
കൊ​ര​ട്ടി: ഫൊ​റോ​ന ത​ല​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന അ​ഭി​ഷേ​കാ​ഗ്നി ക​ണ്‍​വ​ൻ​ഷ​ൻ ഫെ​ബ്രു​വ​രി 10 മു​ത​ൽ 14 വ​രെ കൊ​ര​ട്ടി എം​എ​എം ഹ​യ​ർ​സെ​ക്ക​ൻഡ​റി സ്്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ക്കും. ദി​വ​സ​വും വൈ​കീ​ട്ട് നാലു മു​ത​ൽ 9.30 വ​രെ​യാ​യി​രി​ക്കും ക​ണ്‍​വ​ൻ​ഷ​ൻ. ക​ണ്‍​വ​ൻ​ഷ​ന് ഒ​രു​ക്ക​മാ​യു​ള​ള ഏ​ക​ദി​ന ധ്യാ​നം ഡി​സം​ബ​ർ ഒ​ന്നി​ന് കൊ​ര​ട്ടി പ​ള​ളി​യി​ൽ ന​ട​ക്കും.
അ​ഭി​ഷേ​കാ​ഗ്നി ക​ണ്‍​വ​ൻ​ഷ​ന്‍റെ ന​ട​ത്തി​പ്പി​നാ​യി ആ​ദ്യ​ വോ​ളന്‍റി​യേ​ഴ്സ് യോ​ഗം വി​കാ​രി ഫാ. ​മാ​ത്യു മ​ണ​വാ​ള​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്നു.
സ​ഹ​വൈ​ദി​ക​രും കൈ​ക്കാ​ര ന്മാ​രും സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളും ഇ​രു​ന്നൂ​റോ​ളം വോള​ന്‍റി​യേ​ഴ്സും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ക​ണ്‍​വ​ൻ​ഷ​ന്‍റെ വി​ജ​യ​ത്തി​നാ​യി ഇ​രു​പ​തോ​ളം ക​മ്മി​റ്റി​ക​ൾ​ക്കും രൂ​പം കൊ​ടു​ത്തു.
Loading...