തി​രു​മു​ടി​ക്കു​ന്ന് ചെ​റു​പു​ഷ്പം പ​ള്ളി​യി​ൽ ശ്രാ​ദ്ധത്തി​രു​നാ​ളി​നു ഒ​രു​ക്ക​ങ്ങ​ളാ​യി
Sunday, November 19, 2017 11:14 AM IST
കൊ​ര​ട്ടി: തി​രു​മു​ടി​ക്കു​ന്ന് ചെ​റു​പു​ഷ്പം പ​ള്ളി​യി​ൽ 30ന് ​ന​ട​ക്കു​ന്ന മ​രി​ച്ച​വ​ർ​ക്കാ​യു​ള്ള ശ്രാ​ദ്ധ തി​രു​ന്നാ​ളി​ന് ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. അ​ന്ന് വൈ​കീ​ട്ട് 5ന് ​സെമി​ത്തേ​രി​യി​ൽ ഇ​ട​വ​ക വി​കാ​രി ഫാ. ​പോ​ൾ ചു​ള്ളി​യു​ടെ പ്ര​ധാ​ന കാ​ർ​മ്മി​ക​ത്വ​ത്തി​ൽ റാ​സ​കു​ർ​ബ്ബാ​ന​യും അ​തി​നു​ശേ​ഷം ഒ​പ്പീ​സും ഉ​ണ്ടാ​യി​രി​ക്കും. പി​ന്നീ​ട് പാ​രീ​ഷ് ഹാ​ളി​ൽ വ​ച്ച് ശ്രാ​ദ്ധ​ഉൗ​ട്ടും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.
പ​രി​പാ​ടി​ക​ളു​ടെ വി​ജ​യ​ത്തി​നാ​യി ഷോ​ജി​അ​ഗ​സ്റ്റി​നെ ജ​ന​റ​ൽ ക​ണ്‍​വീ​ന​റാ​യി വി​വി​ധ ക​മ്മി​റ്റി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തി​ട്ടു​ണ്ട്. തി​രു​മു​ടി​ക്കു​ന്ന് പ​ള്ളി​യി​ലെ പ്ര​ധാ​ന തി​രു​നാ​ളാ​യ വിശുദ്ധ ​കൊ​ച്ചു​ത്രേ​സ്യ​യു​ടേ​യും വിശുദ്ധ ​സെ​ബ​സ്ത്യാ​നോ​സി​ന്‍റേയും സം​യു​ക്ത തി​രു​നാ​ളി​ന്‍റെ ന​ട​ത്തി​പ്പി​നാ​യു​ള്ള ക​മ്മി​റ്റി​ക​ളു​ടെ ജ​ന​റ​ൽ ക​ണ്‍​വീ​ന​റാ​യി ജോ​യ്ജോ​ണ്‍ ക​ണ്ടം​കു​ള​ത്തി​യേ​യും തി​ര​ഞ്ഞെ​ടു​ത്തു.
Loading...