വിവാഹച്ചടങ്ങില്‌ ജീ​വ​കാ​രു​ണ്യ​ സ്പർശം
Sunday, November 19, 2017 11:21 AM IST
ഗു​രു​വാ​യൂ​ർ: വി​വാ​ഹ ആ​ഘോ​ഷ​ത്തെ ജീ​വ​കാ​രു​ണ്യ​ത്തി​ന്‍റെയും ആ​ഘോ​ഷ​മാ​ക്കി മാ​തൃ​ക​യാ​യി ഇ​രി​ങ്ങ​പ്പു​റം വാ​ഴ​പ്പി​ള്ളി ലാ​സ​റി​ന്‍റെ കു​ടും​ബം.
ലാ​സ​റി​ന്‍റേയും ഗ്രേ​സി​യു​ടെ​യും മ​ക​ൻ ജെ​സ്ബി​നും മു​ല്ല​ശേ​രി പു​ത്തൂ​ർ ഷാ​ജു​വി​ന്‍റേ​യും ആ​ൻ​സി​യു​ടെ​യും മ​ക​ൾ സ്നേ​ഹ​യും ത​മ്മി​ലു​ള്ള വി​വാ​ഹ​മാ​ണു ജീ​വ​കാ​രു​ണ്യ​ത്തി​നു​ള്ള വേ​ദി​കൂ​ടി​യാ​യത്.
വീ​ട്ടു പ​രി​സ​ര​ത്തു​ള്ള മൂ​ന്നു വാ​ർ​ഡു​ക​ളി​ലെ 30ഓ​ളം രോ​ഗി​ക​ൾ​ക്കു ചി​കി​ത്സാസ​ഹാ​യ​വും വ​യോ​ധി​ക​രാ​യ അ​മ്മ​മാ​ർ​ക്കു പെ​ൻ​ഷ​നും ന​ൽ​കി​യാ​ണു വി​വാ​ഹ ആ​ഘോ​ഷ​ത്തി​നു കാ​രു​ണ്യ​ത്തി​ന്‍റെ സ്പ​ർ​ശം ന​ൽ​കി​യ​ത്. രോ​ഗി​ക​ൾ​ക്കു​ള്ള സ​ഹാ​യം കൗ​ണ്‍​സി​ല​ർ​മാ​രാ​യ ടി.​എ​സ്. ഷെ​നി​ൽ, ഒ.​ജി. ബാ​ജി, പു​ഷ്പം ജോ​ണ്‍ എ​ന്നി​വ​ർ ക​തി​ർ​മ​ണ്ഡ​പ​ത്തി​ൽവച്ചു വ​ധൂ​വ​രന്മാരി​ൽനി​ന്ന് ഏ​റ്റു​വാ​ങ്ങി.
അ​മ്മ​മാ​ർ​ക്കു​ള്ള പ്ര​തി​മാ​സ പെ​ൻ​ഷ​ൻ സു​വി​തം ഫൗ​ണ്ടേ​ഷ​ൻ സെ​ക്ര​ട്ട​റി കെ.​വി. രാ​മ​കൃ​ഷ്ണ​ൻ ഏ​റ്റു​വാ​ങ്ങി.
Loading...