മാ​ലി​ന്യ​ വാ​ഹ​നം ത​ട​ഞ്ഞു; അതിർത്തിയിൽ കേ​ര​ള - ത​മി​ഴ്നാ​ട് പോ​ലീ​സ് വാ​ക്പോര്
Sunday, November 19, 2017 11:37 AM IST
പാ​റ​ശാ​ല: മാ​ലി​ന്യ​വു​മാ​യി എ​ത്തി​യ വാ​ഹ​ന​ത്തെ നാ​ട്ടു​കാ​ർ ത​ട​ഞ്ഞ​ത് കേ​ര​ള - ത​മി​ഴ്നാ​ട് പോ​ലീ​സു​കാ​ർ ത​മ്മി​ലു​ള്ള വാ​ക്കേ​റ്റ​ത്തി​ൽ ക​ലാ​ശി​ച്ചു.

ത​മി​ഴ്നാ​ട്ടി​ല്‍ നി​ന്നു പി​ടി​കൂ​ടി​യ വാ​ഹ​ന​ത്തെ കേ​ര​ള​ത്തി​ലേ​ക്ക് ത​മി​ഴ്നാ​ട് പോ​ലീ​സ് ക​ട​ത്തി​വി​ടു​വാ​ന്‍ ശ്ര​മി​ച്ച​താ​ണ് വാ​ക്കേ​റ്റ​ത്തി​ന് കാ​ര​ണ​മാ​യ​ത്. സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് ഇ​രു സം​സ്ഥാ​ന​ത്തെ​യും ജ​ന​ങ്ങ​ള്‍ സം​ഘ​ടി​ച്ച​ത് പ്ര​ദേ​ശ​ത്ത് സം​ഘ​ര്‍​ഷാ​വ​സ്ഥ സൃ​ഷ്ടി​ച്ചു .

ഇ​ന്ന​ലെ ഉ​ച്ച​ക്കു​ശേ​ഷം മൂ​ന്നോ​ടെ​യാ​ണ് കേ​ര​ളാ - ത​മി​ഴ്നാ​ട് അ​തി​ര്‍​ത്തി​യാ​യ കോ​ഴി​വി​ള​യി​ല്‍ പോ​ലീ​സും ജ​ന​ങ്ങ​ളും മാ​ലി​ന്യ വാ​ഹ​ന​ത്തി​ന്‍റെ പേ​രി​ല്‍ ചേ​രി​തി​രി​ഞ്ഞ​ത്. മ​ത്സ്യ - മാം​സ മാ​ലി​ന്യ​ങ്ങ​ളു​മാ​യി പോ​വു​ക​യാ​യി​രു​ന്ന വാ​ഹ​ന​ത്തെ​കു​ഴി​ത്തു​റ​യി​ല്‍ ത​മി​ഴ്നാ​ട് പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു.

കു​ഴി​ത്തു​റ​യി​ല്‍ ട്രാ​ഫി​ക്ക് ബ്ലോ​ക്ക് ഉ​ണ്ടാ​യ​തി​നെ തു​ട​ര്‍​ന്ന് പ്ര​ദേ​ശ​ത്ത് രൂ​ക്ഷ ഗ​ന്ധം ഉ​ണ്ടാ​യ​പ്പോ​ഴാ​ണ് ഈ ​വാ​ഹ​നം ത​മി​ഴ്നാ​ട് പോ​ലീ​സി​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ന്ന​ത്. തു​ട​ര്‍​ന്ന് ത​മി​ഴ്നാ​ട് പോ​ലീ​സ് വാ​ഹ​ന​ത്തെ കേ​ര​ളാ അ​തി​ര്‍​ത്തി​യാ​യ പൂ​വാ​ര്‍, ക​ളി​യി​ക്കാ​വി​ള റോ​ഡി​ലെ കോ​ഴി​വി​ള​യി​ല്‍ എ​ത്തി​ച്ച് കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്തി​വി​ടു​വാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു .

മാ​ലി​ന്യ​വാ​ഹ​നം എ​ത്തി​യ​തോ​ടെ പ്ര​ദേ​ശ​ത്ത് രൂ​ക്ഷ​ഗ​ന്ധം ഉ​ണ്ടാ​യ​തി​നെ തു​ട​ര്‍​ന്ന് നാ​ട്ടു​കാ​ര്‍ സം​ഘ​ടി​ക്കു​ക​യും വാ​ഹ​നം ത​ട​യു​ക​യും ചെ​യ്തു. ഇ​തി​നെ തു​ട​ര്‍​ന്ന് ത​മി​ഴ്നാ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി നാ​ട്ടു​കാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി വാ​ഹ​നം ക​ട​ത്തി വി​ടു​വാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം നാ​ട്ടു​കാ​ര്‍ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് പാ​റ​ശാ​ല സി​ഐ ബി​നു​കു​മാ​ര്‍, പാ​റ​ശാ​ല എ​സ്ഐ വി​നീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തു​ക​യും ദു​ര്‍​ഗ​ന്ധം വ​മി​ക്കു​ന്ന വാ​ഹ​ന​ത്തെ കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്തി വി​ടാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. എ​ന്നാ​ല്‍ കേ​ര​ള​ത്തി​ല്‍ നി​ന്ന് വ​ന്ന വാ​ഹ​ന​മാ​ണെ​ന്ന് പ​റ​ഞ്ഞ് ത​മി​ഴ്നാ​ട് പോ​ലീ​സ് വാ​ഹ​ന​ത്തെ ക​ട​ത്തി​വി​ടു​വാ​ന്‍ ശ്ര​മി​ച്ച​ത് ഇ​രു സം​സ്ഥാ​ന​ത്തെ​യും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ത​മ്മ​ില്‍ വാ​ക്കേ​റ്റ​ത്തി​ന് കാ​ര​ണ​മാ​യി . ഇ​തി​നെ തു​ട​ര്‍​ന്ന് പ്ര​ദേ​ശ​ത്തെ നാ​ട്ടു​കാ​രും ര​ണ്ട് വി​ഭാ​ഗ​മാ​യി തി​രി​ഞ്ഞ് ഇ​രു സം​സ്ഥാ​ന​ത്തെ​യും പോ​ലീ​സി​ന് പി​ന്തു​ണ​യു​മാ​യെ​ത്തി.

സം​ഘ​ര്‍​ഷാ​വ​സ്ഥ നി​ല​നി​ല്‍​ക്കെ ത​മി​ഴ്നാ​ട് പോ​ലീ​സ് വാ​ഹ​ന​ത്തെ കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്തി​വി​ടാ​ൻ ശ്ര​മി​ച്ച​തി​ൽ പ്ര​കോ​പി​ത​രാ​യ നാ​ട്ടു​കാ​ർ റോ​ഡി​ൽ കു​ത്തി​യി​രു​ന്ന് വാ​ഹ​നം ത​ട​യു​ക​യാ​യി​രു​ന്നു. മാ​ലി​ന്യ വാ​ഹ​ന​ത്തെ കേ​ര​ള​ത്തി​ലേ​ക്ക് ത​ന്നെ ക​ട​ത്തി വി​ടു​മെ​ന്ന് വെ​ല്ലു​വി​ളി​ച്ച് ത​മി​ഴ്നാ​ട് പോ​ലീ​സ് വാ​ഹ​ന​ത്തെ മ​രി​യ​ഗി​രി റോ​ഡി​ലേ​ക്ക് തി​രി​ച്ച് വി​ട്ട് കു​ള​പ്പു​റം വ​ഴി ത​ള​ച്ചാ​ന്‍​വി​ള​വ​ഴി കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്തി വി​ടു​വാ​ന്‍ ശ്ര​മി​ച്ചു​വെ​ങ്കി​ലും ത​മി​ഴ്നാ​ട്ടി​ല്‍ നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന റോ​ഡു​ക​ളി​ലെ​ല്ലാം പാ​റ​ശാ​ല പോ​ലീ​സ് കാ​വ​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ​ത് കാ​ര​ണം വാ​ഹ​ന​ത്തി​നു കേ​ര​ള​ത്തി​ൽ പ്ര​വേ​ശി​ക്കാ​നാ​യി​ല്ല.
Loading...