വി​ക​സ​ന​കാ​ര്യ​ത്തി​ൽ ഭി​ന്ന​സ്വ​രം വേ​ണ്ടെ​ന്ന് നേ​താ​ക്ക​ൾ ‌‌ ‌‌‌‌‌
Tuesday, November 21, 2017 12:02 PM IST
പ​ത്ത​നം​തി​ട്ട: ജ​ന​ക്ഷേ​മ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് മു​ന്‍​തൂ​ക്കം ന​ല്‍​കി​യാ​ണ് ക​ഴി​ഞ്ഞ ര​ണ്ട് വ​ര്‍​ഷ​മാ​യി ഐ​എ​സ്ഒ ഗു​ണ​നി​ല​വാ​ര​മു​ള്ള ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ഭ​ര​ണം മു​ന്നോ​ട്ടു​പോ​കു​ന്ന​തെ​ന്ന് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ര്‍​ണാ​ദേ​വി അ​വ​കാ​ശ​പ്പെ​ട്ടു. എ​ന്നാ​ല്‍ കൂ​ട്ടു​ത്ത​ര​വാ​ദി​ത്വം ന​ഷ്ട​പ്പെ​ട്ട ഭ​ര​ണ നേ​തൃ​ത്വ​മാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​നു​ള്ള​തെ​ന്ന് എ​ല്‍​ഡി​എ​ഫ് പാ​ര്‍​ല​മെ​ന്‍റ​റി പാ​ര്‍​ട്ടി നേ​താ​വ് ആ​ര്‍.​ബി. രാ​ജീ​വ്കു​മാ​റും പ്ര​തി​ക​രി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ര​ണ്ട് വ​ര്‍​ഷ​ത്തെ ഭ​ര​ണ​നേ​ട്ട​ങ്ങ​ളും കോ​ട്ട​ങ്ങ​ളും എ​ന്ന വി​ഷ​യ​ത്തി​ല്‍ പ​ത്ത​നം​തി​ട്ട പ്ര​സ് ക്ല​ബ് സം​ഘ​ടി​പ്പി​ച്ച സം​വാ​ദ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ഇ​രു​വ​രും. പ​ദ്ധ​തി തു​ക ചെ​ല​വ​ഴി​ച്ച കാ​ര്യ​ത്തി​ല്‍ 201617 സാ​മ്പ​ത്തി​ക വ​ര്‍​ഷം സം​സ്ഥാ​ന​ത്ത് ര​ണ്ടാം സ്ഥാ​നം പ​ത്ത​നം​തി​ട്ട ജി​ല്ലാ പ​ഞ്ചാ​യ​ത്തി​നാ​ണെ​ന്ന കാ​ര്യ​വും പ്ര​സി​ഡ​ന്‍റ് ഓ​ര്‍​മി​പ്പി​ച്ചു.

ന​വ​കേ​ര​ള മി​ഷ​നെ അ​ട്ടി​മ​റി​ക്കു​ന്ന​താ​യു​ള്ള ആ​രോ​പ​ണം അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണ്. വി​വി​ധ പ​ദ്ധ​തി​ക​ള്‍ പ്ര​ഖ്യാ​പി​ക്കു​ന്ന​ത​ല്ലാ​തെ സ​ര്‍​ക്കാ​രി​ല്‍ നി​ന്നും പ​ണം ഒ​ന്നും ല​ഭി​ക്കു​ന്നി​ല്ലെ​ന്നും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​രി​ഭ​വി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ല്‍ വ​രു​ന്ന പ​ദ്ധ​തി​ക​ള്‍ ന​ട​പ്പി​ലാ​ക്കു​മ്പോ​ള്‍ സു​താ​ര്യ​ത നോ​ട്ടീ​സ് ബോ​ര്‍​ഡ് വ​യ്ക്കു​ന്ന​തി​ന് ക​ര്‍​ശ​നം നി​ർ​ദേ​ശം ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ന​ല്‍​കു​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. ജി​ല്ല​യി​ല്‍ ഒ​രിട​ത്തും സു​താ​ര്യ​ത ബോ​ര്‍​ഡു​ക​ള്‍ വ​ച്ച് നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ള്‍ ന​ട​ക്കു​ന്നി​ല്ലെ​ന്ന് ആ​ര്‍. ബി ​രാ​ജീ​വ്കു​മാ​ര്‍ വ്യ​ക്ത​മാ​ക്കി. പ​ണം ന​ഷ്ട​മാ​കു​ന്ന പ​ദ്ധ​തി​ക​ള്‍ ഏ​റ്റെ​ടു​ക്കി​ല്ലെ​ന്നും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. മു​തി​ര്‍​ന്ന മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ന്‍ എം.​ജെ. ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​സ് ക്ല​ബ് ട്ര​ഷ​റ​ര്‍ എ​സ്. ഷാ​ജ​ഹാ​ന്‍ ന​ന്ദി പ​റ​ഞ്ഞു.
Loading...