ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണം പ്രാ​ദേ​ശി​ക കൂ​ട്ടാ​യ്മ​ക​ൾ ശ​ക്ത​മാ​ക്ക​ണം: വീ​ണാ​ജോ​ർ​ജ് എം​എ​ൽ​എ
Tuesday, November 21, 2017 12:02 PM IST
കോ​ഴ​ഞ്ചേ​രി: കു​ട്ടി​ക​ളു​ടെ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​ന് പ്രാ​ദേ​ശി​ക കൂ​ട്ടാ​യ്മ​ക​ൾ ശ​ക്തി​പ്പെ​ട​ണ​മെ​ന്ന് വീ​ണാ​ജോ​ർ​ജ് എം​എ​ൽ​എ. കോ​ഴ​ഞ്ചേ​രി സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ൽ ബാ​ലാ​വ​കാ​ശ വാ​രാ​ച​ര​ണ​ത്തി​ന്‍റെ സ​മാ​പ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു എം​എ​ൽ​എ.
കു​ട്ടി​ക​ളു​ടെ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​ന് ഏ​റ്റ​വും പ്ര​ധാ​നം പ്രാ​ദേ​ശി​ക​മാ​യ കൂ​ട്ടാ​യ്മ​ക​ളു​ടെ രൂ​പീ​ക​ര​ണ​മാ​ണെ​ന്ന് എം​എ​ൽ​എ ചൂ​ണ്ടി​ക്കാ​ട്ടി.

മു​ൻ​കാ​ല​ങ്ങ​ളി​ൽ ന​മ്മു​ടെ സാ​മൂ​ഹ്യ വ്യ​വ​സ്ഥ​യി​ൽ ഇ​ത്ത​രം കൂ​ട്ടാ​യ്മ​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​പ്പോ​ൾ പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ ഇ​ട​പെ​ട​ലു​ക​ൾ പ​ല കാ​ര്യ​ങ്ങ​ളി​ലും കു​റ​ഞ്ഞ​താ​ണ് ബാ​ലാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ൾ ഉ​ണ്ടാ​കാ​ൻ പ്ര​ധാ​ന കാ​ര​ണം. കു​ട്ടി​ക​ളു​ടെ അ​വ​കാ​ശ സം​ര​ക്ഷ​ണ​ത്തി​ൽ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ൾ​ക്ക് പ്ര​ധാ​ന പ​ങ്ക് വ​ഹി​ക്കാ​ൻ ക​ഴി​യും. ല​ഹ​രി, ശാ​രീ​രി​ക അ​തി​ക്ര​മ​ങ്ങ​ൾ തു​ട​ങ്ങി പ​ല​വി​ധ ചൂ​ഷ​ണ​ങ്ങ​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ വി​ധേ​യ​രാ​കു​ന്നു​ണ്ട്.

ഇ​തി​നെ​തി​രെ​യു​ള്ള ബോ​ധ​വ​ത്ക​ര​ണം ന​ട​ത്താ​നും കു​റ്റ​ക്കാ​രെ നി​യ​മ​ത്തി​ന്‍റെ മു​ന്നി​ൽ കൊ​ണ്ടു​വ​രാ​നും വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ൾ ശ്ര​മി​ക്ക​ണ​മെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു. ജി​ല്ലാ ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ശോ​ശാ​മ്മ മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ എ​ഡി​എം അ​നു എ​സ്. നാ​യ​ർ, കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ കെ.​സി.​സ​ഖ​റി​യ, ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി​യം​ഗം ജോ​ണ്‍ ജേ​ക്ക​ബ്, ജി​ല്ലാ ചൈ​ൽ​ഡ് പ്രൊ​ട്ട​ക്ഷ​ൻ ഓ​ഫീ​സ​ർ എ.​ഒ അ​ബീ​ൻ, ഷാ​ൻ ര​മേ​ശ് ഗോ​പ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് കു​ട്ടി​ക​ളു​ടെ അ​വ​കാ​ശ സം​ര​ക്ഷ​ണം വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ളു​ടെ പ​ങ്ക് എ​ന്ന വി​ഷ​യ​ത്തി​ൽ ജി​ല്ല​യി​ലെ കോ​ള​ജു​ക​ളി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 50 കോ​ള​ജ് യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ളു​ടെ സം​വാ​ദ​വും ന​ട​ന്നു.
Loading...