പ​ട്ടാ​പ്പ​ക​ൽ ബൈ​ക്ക് മോ​ഷ​ണം പോ​യി‌‌ ‌‌‌‌‌‌‌ ‌‌‌‌‌
Tuesday, November 21, 2017 12:02 PM IST
പ​ന്ത​ളം: പ​ട്ടാ​പ്പ​ക​ൽ റോ​ഡ​രി​കി​ൽ നി​ന്ന് ബൈ​ക്ക് മോ​ഷ​ണം പോ​യി. പൂ​ഴി​ക്കാ​ട് സ്വ​ദേ​ശി ശ്രീ​ജി​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പ​ൾ​സ​ർ ബൈ​ക്കാ​ണ് മോ​ഷ​ണം പോ​യ​ത്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ഒ​ന്നോ​ടെ പ​ന്ത​ളം കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പ​മു​ള്ള അ​ക്ഷ​ര ലാ​മി​നേ​ഷ​ൻ സെ​ന്‍റ​റി​ന് മു​ന്നി​ൽ നി​ന്നാ​ണ് ബൈ​ക്ക് മോ​ഷ​ണം പോ​യ​ത്. ക​ട​യി​ലെ സി​സി​ടി​വി ക്യാ​മ​റ​യി​ൽ ദൃ​ശ്യം വ്യ​ക്ത​മാ​യി തെ​ളി​ഞ്ഞി​ട്ടു​ണ്ട്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. ‌‌ ‌‌‌‌‌
ആ​ലോ​ച​നാ​യോ​ഗം

അ​ടൂ​ർ: അ​ടൂ​രി​ലെ വി​വി​ധ ക്രൈ​സ്ത​വ സ​ഭ​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക്രി​സ്മ​സ് ആ​ഘോ​ഷ​വും റാ​ലി​യും സം​ബ​ന്ധി​ച്ച ആ​ലോ​ച​നാ​യോ​ഗം ഇന്നു വൈ​കു​ന്നേ​രം നാ​ലി​ന് അ​ടൂ​ർ തി​രു​ഹൃ​ദ​യ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ​പ​ള്ളി​യി​ൽ കൂ​ടും. യോ​ഗ​ത്തി​ൽ അ​ടൂ​രി​ലെ​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും വി​വി​ധ ക്രൈ​സ്ത​വ ദേ​വാ​ല​യ​ങ്ങ​ളു​ടെ​യും സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കും.
Loading...