ശ​ബ​രി​മ​ല​യി​ലെ​ത്തി​യ പു​രു​ഷ​വേ​ഷ​ധാ​രി​യാ​യ പ​തി​ന​ഞ്ചു​കാ​രി​യെ പി​ടി​കൂ​ടി ‌‌ ‌‌‌‌‌‌
Tuesday, November 21, 2017 12:04 PM IST
‌‌‌‌‌ശ​ബ​രി​മ​ല: പു​രു​ഷ​വേ​ഷം ധ​രി​ച്ച് ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​നെ​ത്തി​യ പ​തി​ന​ഞ്ചു​കാ​രി​യാ​യ പെ​ൺ​കു​ട്ടി​യെ പ​മ്പ​യി​ൽ വ​നി​താ ദേ​വ​സ്വം ജീ​വ​ന​ക്കാ​ർ പി​ടി​കൂ​ടി. ആ​ന്ധ്രാ​പ്ര​ദേ​ശ് ന​ല്ലൂ​രി​ൽ നി​ന്നും ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​നെ​ത്തി​യ മ​ധു ന​ന്ദി​നി​യെ​യാ​ണ് പ​മ്പ ഗാ​ർ​ഡ് റൂ​മി​ന് മു​ന്നി​ൽ വ​ച്ച് സം​ശ​യം തോ​ന്നി​യ ദേ​വ​സ്വം വ​നി​താ ജീ​വ​ന​ക്കാ​ർ ത​ട​ഞ്ഞ​ത്. 15 അം​ഗ തീ​ർ​ഥാ​ട​ക സം​ഘ​ത്തോ​ടൊ​പ്പ​മാ​ണ് പെ​ൺ​കു​ട്ടി ദ​ർ​ശ​ന​ത്തി​ന് വ​ന്ന​ത്.
ആ​രും ശ്ര​ദ്ധി​ക്കാ​തി​രി​ക്കാ​ൻ ഒ​പ്പ​മു​ള്ള​വ​രു​ടെ ഇ​ട​യി​ലൂ​ടെ​യാ​ണ് ന​ട​ന്ന് നീ​ങ്ങി​യ​ത്.
ക​ഴി​ഞ്ഞ ദി​വ​സം 31 വ​യ​സു​കാ​രി സ​ന്നി​ധാ​ന​ത്തെ​ത്തി​യ​ത് വി​വാ​ദ​മാ​യ​തി​നെ തു​ട​ർ​ന്ന് ബോ​ർ​ഡ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കാ​ൻ ദേ​വ​സ്വം വ​നി​താ ജീ​വ​ന​ക്കാ​ർ​ക്ക് നി​ർ​ദേ​ശം ന​ല്കി​യി​രു​ന്നു.