മി​ക​വു​റ്റ സേ​വ​ന​ങ്ങ​ളു​മാ​യി ആ​രോ​ഗ്യ വ​കു​പ്പ് ‌‌ ‌‌‌‌‌
Tuesday, November 21, 2017 12:04 PM IST
‌‌ ‌‌‌‌‌പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സ​ന്നി​ധാ​ന​ത്തും പ​മ്പ​യി​ലും മ​റ്റ് പ്ര​ധാ​ന ഇ​ട​ത്താ​വ​ള​ങ്ങ​ളി​ലും ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ സേ​വ​നം പൂ​ര്‍​ണ​തോ​തി​ല്‍ ന​ട​ക്കു​ന്ന​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​എ​ല്‍.​ഷീ​ജ അ​റി​യി​ച്ചു. നി​ല​യ്ക്ക​ല്‍, പ​മ്പ, നീ​ലി​മ​ല, അ​പ്പാ​ച്ചി​മേ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ ആ​ശു​പ​ത്രി​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.
ഇ​വി​ട​ങ്ങ​ളി​ല്‍ കാ​ര്‍​ഡി​യോ​ള​ജി, അ​സ്ഥി​രോ​ഗം, ശി​ശു​രോ​ഗം, ഫി​സി​ഷ്യ​ന്‍, സ​ര്‍​ജ​ന്‍, അ​ന​സ്തേ​ഷ്യ തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളി​ലെ വി​ദ​ഗ്ധ ഡോ​ക്ട​ര്‍​മാ​രു​ടെ സേ​വ​നം 24 മ​ണി​ക്കൂ​റും ല​ഭ്യ​മാ​ണ്. എ​ല്ലാ ആ​ശു​പ​ത്രി​ക​ളി​ലും എ​ക്സ്റേ, ഇ​സി​ജി സൗ​ക​ര്യ​ങ്ങ​ളു​മു​ണ്ട്. പ​മ്പ​യി​ലും സ​ന്നി​ധാ​ന​ത്തും ല​ബോ​റ​ട്ട​റി​യും, പ​മ്പ, നീ​ലി​മ​ല, അ​പ്പാ​ച്ചി​മേ​ട്, സ​ന്നി​ധാ​നം ആ​ശു​പ​ത്രി​ക​ളി​ല്‍ വെ​ന്‍റി​ലേ​റ്റ​റു​ക​ളോ​ടു കൂ​ടി​യ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ങ്ങ​ളും പ്ര​വ​ര്‍​ത്തി​ക്കു​ന്നു.
പ​മ്പ മു​ത​ല്‍ സ​ന്നി​ധാ​നം വ​രെ​യു​ള്ള ര​ണ്ട് പാ​ത​വ​ക്കു​ക​ളി​ലാ​യി 13 അ​ടി​യ​ന്ത​ര വൈ​ദ്യ​സ​ഹാ​യ കേ​ന്ദ്ര​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു. ഓ​രോ കേ​ന്ദ്ര​ത്തി​ലും പ​രി​ശീ​ല​നം ല​ഭി​ച്ച ര​ണ്ട് ന​ഴ്സിം​ഗ് വി​ദ്യാ​ര്‍​ഥി​ക​ളും നാ​ല് അ​യ്യ​പ്പ സേ​വാ​സം​ഘം വാ​ള​ണ്ടി​യ​ര്‍​മാ​രും സേ​വ​നം ചെ​യ്യു​ന്നു.
ഹൃ​ദ​യ പു​ന​രു​ജ്ജീ​വ​ന യ​ന്ത്രം, പ​ള്‍​സോ​ക്സി മീ​റ്റ​ര്‍, ഗ്ലൂ​ക്കോ​മീ​റ്റ​ര്‍, ബി​പി അ​പ്പാ​ര​റ്റ​സ്, ഓ​ക്സി​ജ​ന്‍ സി​ലി​ണ്ട​ര്‍ തു​ട​ങ്ങി​യ ഉ​പ​ക​ര​ണ​ങ്ങ​ളും ഇ​വി​ട​ങ്ങ​ളി​ല്‍ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. തീ​ര്‍​ഥാ​ട​ക​രു​ടെ തി​ര​ക്ക് വ​ർ​ധി​ക്കു​ന്ന​തി​ന​നു​സ​രി​ച്ച് പാ​ണ്ടി​ത്താ​വ​ളം, ക​രി​മ​ല തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലും അ​ടി​യ​ന്ത​ര വൈ​ദ്യ​സ​ഹാ​യ കേ​ന്ദ്ര​ങ്ങ​ള്‍ ആ​രം​ഭി​ക്കും.
ന​വം​ബ​ര്‍ 16 മു​ത​ല്‍ 20 വ​രെ 2269 പേ​രാ​ണ് അ​ടി​യ​ന്ത​ര വൈ​ദ്യ​സ​ഹാ​യ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ചി​കി​ത്സ തേ​ടി​യ​ത്. ജി​ല്ലാ ഭ​ര​ണ​കൂ​ടം, ദേ​വ​സ്വം ബോ​ര്‍​ഡ്, ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ്, ആ​രോ​ഗ്യ കേ​ര​ളം എ​ന്നി​വ​ര്‍ സം​യു​ക്ത​മാ​യാ​ണ് അ​ടി​യ​ന്ത​ര വൈ​ദ്യ​സ​ഹാ​യ കേ​ന്ദ്ര​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​പ്പി​ക്കു​ന്ന​ത്. വ​നം വ​കു​പ്പ് സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള താ​ത്കാ​ലി​ക ഷെ​ഡു​ക​ളി​ലാ​ണ് വൈ​ദ്യ​സ​ഹാ​യ കേ​ന്ദ്ര​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. നി​ല​യ്ക്ക​ല്‍, പ​മ്പ, സ​ന്നി​ധാ​നം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​ര്‍ ശു​ചി​ത്വ പ​രി​ശോ​ധ​ന ന​ട​ത്തി​വ​രു​ന്നു. കൊ​തു​ക് ന​ശീ​ക​ര​ണ​ത്തി​നാ​യി ജി​ല്ലാ വെ​ക്ട​ര്‍ ക​ണ്‍​ട്രോ​ള്‍ യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കൊ​തു​കി​ന്‍റെ ഉ​റ​വി​ട ന​ശീ​ക​ര​ണം, സ്പ്രേ​യിം​ഗ്, ഫോ​ഗിം​ഗ് എ​ന്നി​വ​യും ന​ട​ന്നു​വ​രു​ന്നു. പ​മ്പ മു​ത​ല്‍ ളാ​ഹ വ​രെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ മൊ​ബൈ​ല്‍ മെ​ഡി​ക്ക​ല്‍ ടീ​മി​ന്‍റെ സേ​വ​നം ല​ഭ്യ​മാ​ണ്.
ജി​ല്ല​യി​ലെ പ്ര​ധാ​ന ഇ​ട​ത്താ​വ​ള​ങ്ങ​ളി​ലും പ​മ്പ മു​ത​ല്‍ സ​ന്നി​ധാ​നം വ​രെ​യു​ള്ള പാ​ത​ക​ളി​ലും തീ​ര്‍​ഥാ​ട​ക​ര്‍ ഹൃ​ദ​യാ​ഘാ​തം ഉ​ണ്ടാ​കാ​തി​രി​ക്കാ​ന്‍ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കു​ന്ന ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ല്‍ സ​ന്നി​ധാ​ന​ത്തു നി​ന്ന് പ​മ്പ​യി​ലേ​ക്ക് ആം​ബു​ല​ന്‍​സ് സൗ​ക​ര്യം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പ​മ്പ, നി​ല​യ്ക്ക​ല്‍, വ​ട​ശേ​രി​ക്ക​ര, പെ​രു​നാ​ട്, പ​ന്ത​ളം എ​ന്നി​വി​ട​ങ്ങ​ളി​ലും പ്ര​ത്യേ​ക ആം​ബു​ല​ന്‍​സ് സൗ​ക​ര്യം ല​ഭ്യ​മാ​ണ്. പ​ന്ത​ളം വ​ലി​യ​കോ​യി​ക്ക​ല്‍ ക്ഷേ​ത്ര​പ​രി​സ​ര​ത്ത് എ​ല്ലാ ദി​വ​സ​വും രാ​വി​ലെ എ​ട്ട് മു​ത​ല്‍ രാ​ത്രി എ​ട്ട് വ​രെ ഡോ​ക്ട​റു​ടെ സേ​വ​നം ല​ഭ്യ​മാ​ണ്.
സ​ന്നി​ധാ​നം, പ​മ്പ, നി​ല​യ്ക്ക​ല്‍, എി​വി​ട​ങ്ങ​ളി​ലെ അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍​ക്കാ​യി പ്ര​ത്യേ​ക പ​രി​ശോ​ധ​ന ക്യാ​മ്പു​ക​ള്‍ സം​ഘ​ടി​പ്പി​ച്ചു.
മ​ല​മ്പ​നി, മ​ന്ത്, കു​ഷ്ഠ​രോ​ഗം എി​വ ഉ​ണ്ടാ​കു​ന്ന​തി​നു​ള്ള സാ​ധ്യ​ത പ​രി​ശോ​ധ​ന​യി​ല്‍ വി​ധേ​യ​മാ​ക്കി. രാ​ത്രി​കാ​ല ര​ക്ത പ​രി​ശോ​ധ​ന ക്യാ​മ്പു​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ക​യും അ​തി​ലൂ​ടെ സ​ന്നി​ധാ​ന​ത്ത് 146 പേ​രു​ടെ​യും പ​മ്പ​യി​ല്‍ 88 പേ​രു​ടെ​യും നി​ല​യ്ക്ക​ലി​ല്‍ 24 പേ​രു​ടെ​യും ര​ക്ത​സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ച്ച് പ​രി​ശോ​ധ​ന​യ്ക്കാ​യി ലാ​ബി​ല്‍ എ​ത്തി​ച്ചു. ഭ​ക്ഷ​ണ വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ശു​ചി​ത്വ പ​രി​ശോ​ധ​ന​ക​ള്‍ ക​ര്‍​ശ​ന​മാ​ക്കി.
ഭ​ക്ഷ​ണ വ​സ്തു​ക്ക​ള്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന മു​ഴു​വ​ന്‍ ജീ​വ​ന​ക്കാ​ര്‍​ക്കും എ​ത്ര​യും വേ​ഗം ഹെ​ല്‍​ത്ത് കാ​ര്‍​ഡു​ക​ള്‍ ഏ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന ബ​ന്ധ​പ്പെ​ട്ട​വ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി. കൊ​തു​കു നി​യ​ന്ത്ര​ണ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി കൂ​ത്താ​ടി​ക​ളെ ന​ശി​പ്പി​ക്കു​തി​നാ​യി സ്പ്രേ​യിം​ഗ് ന​ടു​വ​രു​ന്നു. കൂ​ടാ​തെ ഫോ​ഗിം​ഗ്, ഉ​റ​വി​ട ന​ശീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ എ​ന്നി​വ​യും ന​ട​ത്തു​ന്നു​ണ്ട്.
ജി​ല്ല​യി​ല്‍ തീ​ര്‍​ഥാ​ട​ക​ര്‍​ക്കു​ള്ള ആ​രോ​ഗ്യ സ​ഹാ​യ സേ​വ​ന​ങ്ങ​ളു​ടെ ഏ​കോ​പ​നം ശ​ബ​രി​മ​ല നോ​ഡ​ല്‍ ഓ​ഫീ​സ​റാ​യ ഡെ​പ്യൂ​ട്ടി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​എ​ല്‍.​അ​നി​ത​കു​മാ​രി​യും അ​സി​സ്റ്റ​ന്‍റ് നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​ആ​ര്‍.​സ​ന്തോ​ഷ് കു​മാ​റും നി​ര്‍​വ​ഹി​ക്കു​ന്നു. സ​ന്നി​ധാ​ന​ത്തെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഡോ.​സു​രേ​ഷ് ബാ​ബു​വാ​ണ് ഏ​കോ​പി​പ്പി​ക്കു​ന്ന​ത്. ‌‌ ‌‌‌‌‌
Loading...