ഗ​താ​ഗ​ത ഉ​പ​ദേ​ശ​ക​ സ​മി​തി സ​ർ​വ​ക​ക്ഷി യോ​ഗം നാളെ
Tuesday, November 21, 2017 12:04 PM IST
മ​ല്ല​പ്പ​ള്ളി: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ധ്യ​ക്ഷ​നാ​യി സ​ർ​ക്കാ​ർ പു​തു​താ​യി രൂ​പീ​ക​രി​ച്ച ട്രാ​ഫി​ക് അ​ഡ്വൈ​റ​സി ബോ​ർ​ഡി​നു മു​ന്പാ​കെ സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ന് മ​ല്ല​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ​ർ​വ​ക​ക്ഷി​യോ​ഗം വി​ളി​ച്ചു ചേ​ർ​ക്കും.
നാളെ രാ​വി​ലെ 10.30ന് ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് എ​തി​ർ​വ​ശ​മു​ള്ള മ​ല്ല​പ്പ​ള്ളി മ​ർ​ച്ച​ന്‍റ് കോ-​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് യോ​ഗം ചേ​രു​ന്ന​ത്. ഗ്രാ​മ​പ​രി​ധി​യി​ലു​ള്ള ത്രി​ത​ല പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ, അം​ഗീ​കൃ​ത ട്രേ​ഡ് യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ൾ, രാ​ഷ്ട്രീ​യ​ക​ക്ഷി പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്ക​ണം. പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ രേ​ഖാ​മൂ​ലം ഇന്നു ​വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ സ്വീ​ക​രി​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് റെ​ജി ശാ​മു​വേ​ൽ അ​റി​യി​ച്ചു.
Loading...
Loading...