പ്രാ​ക്ടി​ക്ക​ല്‍ എ​ക്സാ​മി​ന​ര്‍
Tuesday, November 21, 2017 12:04 PM IST
ചെ​ന്നീ​ര്‍​ക്ക​ര: ഗ​വ​ൺ​മെ​ന്‍റ് ഐ​ടി​ഐ​യി​ല്‍ അ​ഖി​ലേ​ന്ത്യാ ട്രേ​സ് ടെ​സ്റ്റി​ന്‍റെ പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷാ ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ക്സാ​മി​ന​റെ നി​യ​മി​ക്കും. പ്രാ​ക്ടി​ക്ക​ല്‍ എ​ക്സാ​മി​ന​റാ​യി സേ​വ​നം അ​നു​ഷ്ഠി​ക്കാ​ന്‍ താ​ത്പ​ര്യ​മു​ള്ള സ​ര്‍​ക്കാ​ര്‍, അ​ർ​ധ സ​ര്‍​ക്കാ​ര്‍, പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ജോ​ലി നോ​ക്കു​ന്ന​വ​ര്‍​ക്കും വി​ര​മി​ച്ച​വ​ര്‍​ക്കും അ​പേ​ക്ഷി​ക്കാം.
ബ​ന്ധ​പ്പെ​ട്ട എ​ന്‍​ജി​നീ​യ​റിം​ഗ് മേ​ഖ​ല​യി​ല്‍ ഡി​ഗ്രി, ഡി​പ്ലോ​മ, ര​ണ്ട് അ​ല്ലെ​ങ്കി​ല്‍ മൂ​ന്ന് വ​ര്‍​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യ​മാ​ണ് യോ​ഗ്യ​ത. മേ​ല്‍ യോ​ഗ്യ​ത​യു​ള്ള​വ​രു​ടെ അ​ഭാ​വ​ത്തി​ല്‍ സി​റ്റി​ഐ ട്രെ​യി​നിം​ഗ് പാ​സാ​യി​ട്ടു​ള്ള​വ​രെ​യും പ​രി​ഗ​ണി​ക്കും. താ​ത്പ​ര്യ​മു​ള്ള​വ​ര്‍ യോ​ഗ്യ​ത സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍, ഫോ​ട്ടോ എ​ന്നി​വ സ​ഹി​തം ചെ​ന്നീ​ര്‍​ക്ക​ര ഐ​ടി​ഐ​യി​ല്‍ ഹാ​ജ​രാ​യി പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് ഫോ​ണ്‍: 0468 2258710.

യോ​ഗം ഇന്ന്

​പ​ത്ത​നം​തി​ട്ട: ഭി​ന്ന​ശേ​ഷി ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ യോ​ഗം ചേ​രും.

ഉ​പ​സ​മി​തി തെ​ളി​വെ​ടു​പ്പ് ഇന്ന്

​പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന​ത്തെ റ​ബ​ർ ഉ​ത്പ​ന്ന വ്യ​വ​സാ​യ മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ മി​നി​മം വേ​ത​നം പു​തു​ക്കി നി ​ശ്ച​യി​ക്കു​ന്ന​തി​നു ള്ള ​ഉ​പ​സ​മി​തി​യു​ടെ തെ​ളി​വെ​ടു​പ്പ് യോ​ഗം ഇന്നു ​രാ​വി​ലെ 10.30 ന് ​തി​രു​വ​ന​ന്ത​പു​രം തൈ​ക്കാ​ട് ഗ​വ​ണ്‍​മെ​ന്‍റ് റ​സ്റ്റ് ഹൗ​സി​ൽ ന​ട​ക്കും. ജി​ല്ല​യി​ലെ ബ​ന്ധ​പ്പെ​ട്ട തൊ​ഴി​ലാ​ളി, തൊ​ഴി​ലു​ട​മ പ്ര​തി​നി​ധി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ യോ​ഗ​ത്തി ൽ ​പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് സ​മി​തി സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.
Loading...