പി​ക്നി​ക്ക് ഹാ​ൾ എന്‌ജിനിയറിംഗ് മ്യൂ​സി​യ​മാക്കുന്നു
Tuesday, November 21, 2017 2:16 PM IST
കാ​ട്ടാ​ക്ക​ട: ശ​ശി​കു​മാ​ർ സം​വി​ധാ​നം ചെ​യ്ത പി​ക്നി​ക്ക് എ​ന്ന പ്രേം​ന​സീ​ർ ചി​ത്ര​ത്തി​ലെ നെ​യ്യാ​ർ​ഡാ​മി​ലെ പി​ക്നി​ക്ക് ഹാ​ൾ എൻജിനിയറിംഗ് മ്യൂ​സി​യ​മാ ക്കുന്നു. ജ​ല​സേ​ച​ന വ​കു​പ്പി​ലെ ഇ​ൻ​സ്ട്രു​മെ​ന്‍റ​ൽ മ്യൂ​സി​യ​മാ​യി​ട്ടാ​ണ് ഹാ​ളി​ലെ മാ​റ്റി​യെ​ടു​ക്കു​ന്ന​ത്. ഇ​തി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി ഹാ​ൾ ഉ​ട​ൻ ത​ന്നെ തു​റ​ക്കും. മേ​ൽ​ക്കൂ​ര​യി​ലെ ചോ​ർ​ച്ച മാ​റ്റു​ന്ന ജോ​ലി​ക​ളും പൊ​ളി​ഞ്ഞ ചു​മ​രു​ക​ൾ പ്ലാ​സ്റ്റ​ർ ചെ​യ്യു​ന്ന ജോ​ലി​ക​ളും പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

മു​ൻ​പ് വി​വാ​ഹ​ങ്ങ​ൾ​ക്കും മ​റ്റു പ​രി​പാ​ടി​ക​ൾ​ക്കും പി​ക്നി​ക് ഹാ​ൾ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് വാ​ട​ക​യ്ക്ക് ന​ൽ​കി​യി​രു​ന്നു. രാഷ്ട്രീയ പാര്‌ട്ടികളുടെ പരിപാടികളും ഇവിടെ നടന്നിരുന്നു. സി​നി​മ കൂ​ടി ഹി​റ്റ് ആ​യ​തോ​ടെ പി​ക്നി​ക്ക് ഹാ​ളി​ന്‍റെ പേ​രും വ​ർ​ധി​ച്ചു.

എ​ന്നാ​ൽ കാ​ല​പ്പ​ഴ​ക്കം കാ​ര​ണം ഹാ​ൾ പൊ​ളി​ഞ്ഞ് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ​തോ​ടെ പൊ​തു പ​രി​പാ​ടി​ക​ൾ​ക്ക് ഇ​വി​ടെ ആ​രും എ​ത്താ​തെ​യാ​യി.​മാ​ത്ര​മ​ല്ല സ​മീ​പ​ത്തു ഹാ​ളു​ക​ൾ എ​ത്തി​യ​തും ആ​ളു​ക​ൾ എ​ത്തു​ന്ന​തി​നെ കു​റ​ച്ചു. തു​ട​ർ​ന്നാ​ണ് പൊ​തു​ജ​ന​ങ്ങ​ളെ ആ​ക​ർ​ഷി​ക്കാ​ൻ നെ​യ്യാ​ർ​ഡാ​മി​ന്‍റെ മു​ഖ​ച്ചാ​ർ​ത്താ​യ പി​ക്നി​ക് ഹാ​ൾ നി​ല​നി​റു​ത്ത​ണം എ​ന്ന ആ​ശ​യ​വു​മാ​യി മു​ൻ ചീ​ഫ് എ​ൻ​ജി​നി​യ​ർ മ​ഹാ​നു​ദേ​വ​ൻ മ്യൂ​സി​യം എ​ന്ന ആ​ശ​യം മു​ന്നോ​ട്ടു​വ​ച്ച​ത്. ആ​ദ്യ​കാ​ല എ​ൻ​ജി​നി​യ​റിം​ഗ് ഉ​പ​ക​ര​ണ​ങ്ങ​ൾ സം​ര​ക്ഷി​ച്ചു കൊ​ണ്ട് പു​തു ത​ല​മു​റ​യ്ക്ക് എ​ങ്ങ​നെ പ്ര​യോ​ജ​ന​പ്പെ​ടു​ത്താം എ​ന്ന ചി​ന്ത​യും മ്യൂ​സി​യം എ​ന്ന ആ​ശ​യ​ത്തി​ലേ​ക്ക് എ​ത്തി​ച്ചു​വെ​ന്ന് മ​ഹാ​നു​ദേ​വ​ൻ പ​റ​ഞ്ഞു. ഐ​ഡി​ആ​ർ​ബി റി​സ​ർ​ച്ച് ബോ​ർ​ഡി​ലും കേ​ര​ള എ​ൻ​ജി​നി​യ​റിം​ഗ് റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് പീ​ച്ചി​യി​ലും ഉ​പ​യോ​ഗി​ച്ചി​രു​ന്ന ആ​ദ്യ​കാ​ല ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് ഇ​വി​ടെ പ്ര​ദ​ർ​ശ​ന​ത്തി​ന് എ​ത്തി​ക്കു​ന്ന​ത്.

ക​ണ​ക്കു​ക​ൾ നോ​ക്കു​ന്ന​തി​നാ​യി ഉ​പ​യോ​ഗി​ച്ച ലോ​ഗ​രി​തം ടേ​ബി​ൾ, സൈഡ് റൂ​ൾ വ​ര​യ്ക്കാ​നാ​യി ഉ​പ​യോ​ഗി​ച്ച പീ​സ്ക്വ​യ​ർ, മി​നി ഡ്രാ​ഫ്റ്റെ​ർ വെ​ള്ളം അ​ള​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ഹൈ​ഡ്രോ​ള​ജി ഉ​പ​ക​ര​ണ​ങ്ങ​ൾ, ആ​ദ്യ​കാ​ല​ങ്ങ​ളി​ൽ ഉ​പ​യോ​ഗ​ത്തി​ൽ ഇ​രു​ന്ന മ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ൾ ഓ​ട്ടോ​മാ​റ്റി​ക് സം​വി​ധാ​ന​വും ക​ംപ്യൂ​ട്ട​ർ സോ​ഫ്റ്റ് വെ​യ​റു​ക​ൾ നി​ല​വി​ൽ വ​ന്ന​തോ​ടെ അ​ന്യം നി​ന്നു പോ​യ ഉ​പ​ക​ര​ണ​ങ്ങളും പഴമ ചോരാതെ മ്യൂ​സി​യത്തിൽ പ്രദർ ശിപ്പിക്കാനാണ് അധി കൃതർ തയാറെടുക്കുന്നത്.

മ്യൂ​സി​യ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി സ​ർ​ക്കാ​ർ ഫ​ണ്ട് അ​നു​വ​ദി​ച്ചു. കെ​ട്ടി​ട​ത്തി​ൽ കു​ട്ടി​ക​ൾ​ക്കാ​യു​ള്ള ഒ​രു തി​യേ​റ്റ​റും പ​ണി​യാ​നു​ള്ള ശ്ര​മം ന​ട​ക്കു​ന്നു​ണ്ട്. മൂ​ന്ന് മാ​സ​ത്തി​നു​ള്ളി​ൽ പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കി എ​ൻ​ജി​നി​യ​റിം​ഗ് മ്യൂ​സി​യം പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് തു​റ​ന്നു ന​ൽ​കാ​നാ​കും എ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ്.
Loading...
Loading...