ലു​ലുമാ​ളി​ൽ റ​ഷ്യ​ൻ ചി​ത്ര​ര​ച​നാ മ​ത്സ​രം
Tuesday, November 21, 2017 2:26 PM IST
കൊ​ച്ചി: ഇ​ന്ത്യ-റ​ഷ്യ സൗ​ഹൃ​ദ ബ​ന്ധ​ത്തി​ന്‍റെ ഊ​ഷ്മ​ള​ത ഊ​ട്ടി​യു​റ​പ്പി​ച്ചു ലു​ലുമാ​ളി​ൽ റ​ഷ്യ​ൻ കു​ട്ടി​ക​ളു​ടെ ചി​ത്ര​ര​ച​നാ പ്ര​ദ​ർ​ശ​നം ന​ട​ന്നു. ഇ​ന്ത്യ​യി​ൽ താ​മ​സി​ക്കു​ന്ന റ​ഷ്യ​ക്കാ​രു​ടെ സം​ഘ​ട​ന​യാ​യ ദി ​ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് റ​ഷ്യ​ൻ കൊം​പാ​ട്രി​യ​ട്സും ഡ​ൽ​ഹി​യി​ലെ റ​ഷ്യ​ൻ സെ​ന്‍റ​ർ ഓ​ഫ് സ​യ​ൻ​സ് ആ​ൻഡ് ക​ൾ​ച്ച​റും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച പെയിന്‍റിം​ഗ് ആ​ൻ​ഡ് ഡ്രോ​യിം​ഗ് എ​ക്സി​ബി​ഷ​നി​ൽ റ​ഷ്യ​ൻ കു​ട്ടി​ക​ൾ​ക്കൊ​പ്പം ഇ​ന്ത്യ​ൻ കു​ട്ടി​ക​ളും പ​ങ്കെ​ടു​ത്തു.

അ​ഞ്ചു വ​യ​സി​ൽ താ​ഴെ​യു​ള്ള​വ​ർ​ക്കും ആ​റ് മു​ത​ൽ എ​ട്ട് വ​യ​സ് വ​രെ​യു​ള്ള​വ​ർ​ക്കും ഒ​ന്പ​ത് മു​ത​ൽ 13 വ​യ​സ് വ​രെ​യു​ള്ള​വ​ർ​ക്കും 14 മു​ത​ൽ 19 വ​രെ​യു​ള്ള​വ​ർ​ക്കും പ്ര​ത്യേ​കം മ​ത്സ​ര​ങ്ങ​ൾ ന​ട​ന്നു. ’റ​ഷ്യ - ലൗ ​ബി​യോ​ണ്ട് ബോ​ർ​ഡേ​ഴ്സ്’ എ​ന്ന​താ​യി​രു​ന്നു പ്ര​മേ​യം. പ​ങ്കെ​ടു​ത്ത മു​ഴു​വ​ൻ കു​ട്ടി​ക​ൾ​ക്കും ലു​ലു മാ​ൾ ബി​സി​ന​സ് ഹെ​ഡ് ഷി​ബു ഫി​ലി​പ്സ്, മീ​ഡി​യാ ഹെ​ഡ് എ​ൻ.​ബി.​ സ്വ​രാ​ജ്, സം​ഘാ​ട​ക​യാ​യ അ​ല്യോ​ണ ഏ​റ​ത്ത് എ​ന്നി​വ​ർ ചേ​ർ​ന്നു സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​മ്മാ​നി​ച്ചു.

മി​ക​ച്ചപ്ര​ക​ട​നം കാ​ഴ്ച​വ​ച്ച​വ​ർ​ക്ക് സ​മ്മാ​ന​ങ്ങ​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ന​ൽ​കി. ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന ഫൈ​ന​ലി​ലാ​യി​രി​ക്കും മി​ക​ച്ച ര​ച​ന​ക​ളി​ൽനി​ന്നു സ​മ്മാ​നാ​ർ​ഹ​രെ തെ​ര​ഞ്ഞെ​ടു​ക്കു​ക. രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ന്ന ചി​ത്ര​ര​ച​നാ മ​ത്സ​ര​ങ്ങ​ളി​ൽനി​ന്നു തെ​ര​ഞ്ഞെ​ടു​ത്ത മി​ക​ച്ച ചി​ത്ര​ങ്ങ​ൾ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് റ​ഷ്യ​ൻ കോം​പാ​ട്രി​യ​ട്സി​ന്‍റെ iarcindia.org എ​ന്ന വെ​ബ്സൈ​റ്റി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കും.
Loading...
Loading...