സ്പെ​ല്ലിം​ഗ് ബീ ​മത്‌സരം; ആ​നി​ക്ക് ഒ​ന്നാം സ്ഥാ​നം
Tuesday, November 21, 2017 2:39 PM IST
ചെ​ന്പേ​രി: ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ചെ​ന്പേ​രി വി​മ​ൽ​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ ന​ട​ത്തി​യ നോ​ർ​ത്ത് മ​ല​ബാ​ർ സ്പെ​ല്ലിം​ഗ് ബീ ​മ​ത്‌​സ​ര​ത്തി​ൽ മേ​രി​ഗി​രി സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ആ​നി വി. ​ഏ​ബ്ര​ഹാ​മി​ന് ഒ​ന്നാം സ്ഥാ​നം.

മേ​രി​ഗി​രി​യി​ലെ ത​ന്നെ അ​നീ​റ്റ ലി​ല്ലി ജോ​ൺ, ചേ​വാ​യൂ​ർ ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​ൻ സ്കൂ​ളി​ലെ മാ​ന​സി മോ​ഹ​ൻ എ​ന്നി​വ​ർ യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാ​നം നേ​ടി.

അ​വ​സാ​ന റൗ​ണ്ടി​ൽ എ​ത്തി​യ 10 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ങ്ങ​ളും ന​ൽ​കി. കോ​ള​ജ് ചെ​യ​ർ​മാ​ൻ റ​വ. ഡോ. ​തോ​മ​സ് മേ​ൽ​വെ​ട്ടം കാ​ഷ് അ​വാ​ർ​ഡു​ക​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും വി​ത​ര​ണം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​ബെ​ന്നി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ. ​ജി​നു വ​ട​ക്കേ​മു​ള​ഞ്ഞ​നാ​ൽ, പ്ര​ഫ. ഡോ. ​മ​നോ​ജ് വി. ​തോ​മ​സ്, പി​ആ​ർ​ഒ സെ​ബാ​സ്റ്റ്യ​ൻ പു​ത്ത​ൻ​പു​ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ്ര​ഫ. വാ​സു​ദേ​വ​ൻ, പ്ര​ഫ. തോ​മ​സ് ജോ​ൺ എ​ന്നി​വ​ർ മ​ത്സ​ര​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി.
Loading...