മി​ഠാ​യി ക​ഴി​ച്ച വി​ദ്യാ​ര്‍​ഥി​ക്ക്‌ ഛര്‍​ദി​യും വ​യ​റി​ള​ക്ക​വും
Tuesday, November 21, 2017 2:47 PM IST
കാ​സ​ര്‍​ഗോ​ഡ്‌:​ മി​ഠാ​യി ക​ഴി​ച്ച വി​ദ്യാ​ര്‍​ഥിക്ക്‌ ഛര്‍​ദി​യും വ​യ​റി​ള​ക്ക​വു​മു​ണ്ടാ​യ​തി​നെ തു​ട​ര്‍​ന്ന്‌ ആ​രോ​ഗ്യ വി​ഭാ​ഗ​വും പോ​ലീ​സും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

മി​ഠാ​യി വി​റ്റ ക​ട​യി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ വി​ദ്യാ​ന​ഗ​ര്‍ എ​സ്‌​ഐവി​നോ​ദ്‌​ കു​മാ​റും സം​ഘ​വും മി​ഠാ​യി പായ്​ക്ക​റ്റു​ക​ള്‍ പി​ടി​ച്ചെ​ടു​ത്തു. ചെ​ര്‍​ക്ക​ള യുപി സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥിക്കാ​ണ് മി​ഠാ​യി ക​ഴി​ച്ച​തി​നെത്തുട​ര്‍​ന്ന്‌ അ​സ്വ​സ്ഥ​ത​യു​ണ്ടാ​യ​ത്‌.

വി​വ​ര​മ​റി​ഞ്ഞ്‌ ചെ​ര്‍​ക്ക​ള ഹെ​ല്‍​ത്ത്‌ സെ​ന്‍ററി​ല്‍ നി​ന്നും ആ​രോ​ഗ്യ​വി​ഭാ​ഗം പ്ര​വ​ര്‍​ത്ത​ക​രെ​ത്തി പ​രി​ശോ​ധി​ച്ചു.

ധ​മാ​ക്ക എ​ന്ന പേ​രു​ള്ള മി​ഠാ​യി അ​ഞ്ചു​രൂ​പ​യ്‌​ക്കാ​ണ് വി​ല്‍​ക്കു​ന്ന​തെ​ന്നും പാ​യ്‌​ക്ക​റ്റി​ന​ക​ത്ത്‌ ഒ​രു ഗി​ഫ്‌​റ്റും ഉ​ള്ള​തി​നാ​ല്‍ ഈ ​മി​ഠാ​യി​ക്ക്‌ ഏ​റെ ആ​വ​ശ്യ​ക്കാ​രു​ണ്ടെ​ന്നും ക​ട​യു​ട​മ വ്യ​ക്ത​മാ​ക്കി. ഇ​ത്ത​രം മി​ഠാ​യി​ക​ള്‍ ക​ഴി​ക്കു​ന്ന​തി​ന്‍റെ ദൂ​ഷ്യ​വ​ശ​ങ്ങ​ളെക്കുറി​ച്ച്‌ എ​സ്‌ ഐ ​വി​നോ​ദ്‌ കു​മാ​ര്‍ കു​ട്ടി​ക​ള്‍​ക്ക്‌ ക്ലാ​സെ​ടു​ത്തു. സ്‌​കൂ​ള്‍ സ​മ​യ​ത്ത്‌ വി​ദ്യാ​ര്‍​ഥി​ക​ളെ സ്‌​കൂ​ള്‍ കോ​മ്പൗ​ണ്ടി​നു പു​റ​ത്തേ​ക്ക്‌ അ​യ​ക്ക​രു​തെ​ന്ന്‌ അ​ധ്യാ​പ​ക​ര്‍​ക്ക്‌ പോ​ലീ​സ്‌ നി​ര്‍​ദേ​ശം ന​ല്‍​കി.