റോ​ഡി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി ഇ​ടി​ഞ്ഞ് ടി​പ്പ​ർ ലോ​റി പാ​ട​ത്തേ​യ്ക്ക് മ​റി​ഞ്ഞു
Tuesday, November 21, 2017 3:08 PM IST
വ​ര​ന്ത​ര​പ്പി​ള്ളി : കു​ട്ടോ​ലി​പാ​ട​ത്ത് റോ​ഡി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി ഇ​ടി​ഞ്ഞ് ടി​പ്പ​ർ ലോ​റി പാ​ട​ത്തേ​യ്ക്ക് ത​ല​കീ​ഴാ​യി മ​റി​ഞ്ഞു.

ഇന്നലെ രാ​വി​ലെ 8.45ന് ​ആ​യി​രു​ന്നു അ​പ​ക​ടം. അ​പ​ക​ട​ത്തി​ൽ ടി​പ്പ​ർ ലോ​റി​യു​ടെ ഡ്രൈ​വ​ർ ജോ​യി​യു​ടെ കൈ ​ഒ​ടി​ഞ്ഞു.

കു​ട്ടോ​ലി​പ്പാ​ടം വ​ഴി വ​ട​ക്കു​മു​റി​യി​ലേ​ക്ക് സി​മ​ന്‍റ് ഇ​ഷ്ടി​ക​യു​മാ​യി വ​രു​ന്ന ടി​പ്പ​ർ ലോ​റി മ​റ്റൊ​രു വാ​ഹ​ന​ത്തി​ന് സൈ​ഡ് കൊ​ടു​ക്കു​ന്ന​തി​നി​ടെ റോ​ഡി​ന്‍റെ സൈ​ഡ് ഇ​ടി​ഞ്ഞ് പാ​ട​ത്തേ​യ്ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. വ​ര​ന്ത​ര​പ്പി​ള്ളി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി.
Loading...
Loading...