മി​​ഷ​​ൻ ലീ​​ഗ് സ​​പ്ത​​തി ആ​​ഘോ​​ഷ​​ം നാളെ; ഒ​​രു​​ക്ക​​ങ്ങ​​ൾ പൂ​​ർ​​ത്തി​​യാ​​യി
Friday, November 24, 2017 11:37 AM IST
ക​​ടു​​ത്തു​​രു​​ത്തി: കോ​​ത​​ന​​ല്ലൂ​​രി​​ൽ നാ​​ളെ ന​​ട​​ക്കു​​ന്ന ചെ​​റു​​പു​​ഷ്പ മി​​ഷ​​ൻ ലീ​​ഗി​​ന്‍റെ സ​​പ്ത​​തി ആ​​ഘോ​​ഷ​​ങ്ങ​​ളു​​ടെ ഒ​​രു​​ക്ക​​ങ്ങ​​ൾ പൂ​​ർ​​ത്തി​​യാ​​യി. ക​​ന്തീ​​ശ​​ങ്ങ​​ളു​​ടെ ഫൊ​​റോ​​നാ പ​​ള്ളി​​യാ​​ണ് മ​​ഹാ​​സ​​മ്മേ​​ള​​ന​​ത്തി​​നും പ്രേ​​ഷിത​​റാ​​ലി​​ക്കും ആ​​തി​​ഥേ​​യ​​ത്വം വ​​ഹി​​ക്കു​​ന്ന​​ത്.
പാ​​ലാ രൂ​​പ​​ത​​യു​​ടെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ൽ നി​​ന്നു​​ള്ള 25,000 ത്തോ​​ളം കു​​ഞ്ഞു മി​​ഷ​​ന​​റി​​മാ​​ർ നാ​​ളെ കോ​​ത​​ന​​ല്ലൂ​​രി​​ൽ ന​​ട​​ക്കു​​ന്ന ആ​​ഘോ​​ഷ പ​​രി​​പാ​​ടി​​ക​​ളി​​ൽ പ​​ങ്കെ​​ടു​​ക്കും. രാ​​വി​​ലെ 9.30ന് ​​വി​​ശു​​ദ്ധ കു​​ർ​​ബാ​​ന, 11 ന് ​​പ​​താ​​ക ഉ​​യ​​ർ​​ത്ത​​ൽ, തു​​ട​​ർ​​ന്ന് രൂ​​പ​​താ കൗ​​ണ്‍​സി​​ൽ, 1.30ന് ​​കോ​​ത​​ന​​ല്ലൂ​​ർ പ​​ള്ളി​​യ​​ങ്ക​​ണ​​ത്തി​​ൽ നി​​ന്നും ആ​​രം​​ഭി​​ക്കു​​ന്ന പ്രേ​​ഷിത​​മ​​ഹാ​​റാ​​ലി ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.
പ്രേ​​ഷിത​​റാ​​ലി​​യി​​ലും സം​​ഗ​​മ​​ത്തി​​ലും പ​​ങ്കെ​​ടു​​ക്കു​​വാ​​ൻ എ​​ത്തു​​ന്ന​​വ​​ർ ഉ​​ച്ച​​യ്ക്ക് 1.30ന് ​​മു​​ന്പാ​​യി കോ​​ത​​ന​​ല്ലൂ​​ർ പ​​ള്ളി​​യ​​ങ്ക​​ണ​​ത്തി​​ൽ എ​​ത്ത​​ണ​​ം. പ​​ള്ളി​​യി​​ൽ എ​​ത്തു​​ന്ന വാ​​ഹ​​ന​​ങ്ങ​​ൾ പ​​ള്ളി​​യു​​ടെ മു​​ന്പി​​ലു​​ള്ള റോ​​ഡി​​ലൂ​​ടെ മു​​ന്നോ​​ട്ടുപോ​​യി ന​​ന്പ്യാ​​കു​​ളം പ​​ള്ളി മൈ​​താ​​ന​​ത്തും സ​​മീ​​പ​​ത്താ​​യി സൗ​​ക​​ര്യം ഒ​​രു​​ക്കി​​യി​​രി​​ക്കു​​ന്ന സ്ഥ​​ല​​ങ്ങ​​ളി​​ലും പാ​​ർ​​ക്ക് ചെ​​യ്യ​​ണം. കോ​​ത​​ന​​ല്ലൂ​​ർ ക്ലൗ​​ഡ് ഹോ​​ട്ട​​ലി​​ന്‍റെ കോ​​ന്പൗ​​ണ്ടി​​ലും പാ​​ർ​​ക്കിം​​ഗ് ഒ​​രു​​ക്കി​​യി​​ട്ടു​​ണ്ട്.
1.30ന് ​​ശേ​​ഷം ഏ​​റ്റു​​മാ​​നൂ​​ർ ഭാ​​ഗ​​ത്തു നി​​ന്നും വ​​രു​​ന്ന വാ​​ഹ​​ന​​ങ്ങ​​ളും കു​​റു​​പ്പ​​ന്ത​​റ ഭാ​​ഗ​​ത്തു​​നി​​ന്നും എ​​ത്തു​​ന്ന വാ​​ഹ​​ന​​ങ്ങ​​ളും ക​​ള​​ത്തൂ​​ർ ക​​വ​​ല​​യി​​ലെ​​ത്തി കു​​ട്ടി​​ക​​ളെ ഇ​​റ​​ക്കി​​യ ശേ​​ഷം വോ​​ള​​ന്‍റി​​യേ​​ഴ്സി​​ന്‍റെ നി​​ർ​​ദേ​​ശാ​​നു​​സ​​ര​​ണം പാ​​ർ​​ക്കിം​​ഗ് ന​​ട​​ത്ത​​ണം. ക​​ള​​ത്തൂ​​ർ ക​​വ​​ല​​യി​​ൽ ഇ​​റ​​ങ്ങു​​ന്ന കു​​ട്ടി​​ക​​ൾ പ​​ള്ളി​​റോ​​ഡി​​ലൂ​​ടെ സ​​ഞ്ച​​രി​​ച്ചു ക​​ന്തീ​​ശ​​ങ്ങ​​ൾ ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ന്‍റെ ക​​വാ​​ട​​ത്തി​​ലൂ​​ടെ കു​​ഞ്ഞേ​​ട്ട​​ൻ ന​​ഗ​​റി​​ലെ​​ത്ത​​ണം. 1.30ന് ​​പ​​ള്ളി​​യ​​ങ്ക​​ണ​​ത്തി​​ൽ നി​​ന്നും റാ​​ലി ആ​​രം​​ഭി​​ക്കും.
ഇ​​മ്മാ​​നു​​വേ​​ൽ സ്കൂ​​ൾ റോ​​ഡി​​ലൂ​​ടെ മെ​​യി​​ൻ റോ​​ഡി​​ൽ പ്ര​​വേ​​ശി​​ച്ചു മു​​ട​​പ്പ ജം​​ഗ്ഷ​​നി​​ൽ ചെ​​ന്ന് തി​​രി​​ഞ്ഞു വി​​ശു​​ദ്ധ അ​​ന്തോ​​ണീ​​സി​​ന്‍റെ ക​​പ്പേ​​ള​​യു​​ടെ മു​​ന്നി​​ലൂ​​ടെ​​യു​​ള്ള റോ​​ഡി​​ലൂ​​ടെ കു​​ഞ്ഞേ​​ട്ട​​ൻ സ​​മ്മേ​​ള​​ന ന​​ഗ​​റി​​ൽ എ​​ത്തും. മൂ​​ന്നി​​ന് ക​​ന്തീ​​ശ​​ങ്ങ​​ളു​​ടെ ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ സ​​മ്മേ​​ള​​നം ആ​​രം​​ഭി​​ക്കും. പ​​രി​​പാ​​ടി​​യി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്ന കു​​ട്ടി​​ക​​ൾ​​ക്കു​​ള്ള ഭ​​ക്ഷ​​ണം ഒ​​രു​​ക്കി​​യി​​രി​​ക്കു​​ന്ന​​ത് ഇ​​മ്മാ​​നു​​വേ​​ൽ എ​​ൽ​​പി സ്കൂ​​ളി​​ലാ​​ണ്.
റാ​​ലി​​യു​​ടെ​​യും സ​​മ്മേ​​ള​​ന​​ത്തി​​ന്‍റെ​​യും ന​​ട​​ത്തി​​പ്പി​​നാ​​യി റ​​വ.​​ഡോ. ജോ​​ർ​​ജ് വ​​ർ​​ഗീ​​സ് ഞാ​​റ​​ക്കു​​ന്നേ​​ൽ, റ​​വ.​​ഡോ.​​തോ​​മ​​സ് മേ​​നാ​​ച്ചേ​​രി, ഫാ.​​ജോ​​സ​​ഫ് മേ​​ച്ചേ​​രി എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ 310 അം​​ഗം സം​​ഘാ​​ട​​ക സ​​മി​​തി​​യാ​​ണ് പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​ത്.
Loading...
Loading...