സാം​​സ്കാ​​രി​​ക ന​​വോ​​ത്ഥാ​​ന രം​​ഗ​​ത്ത് വി​​ശു​​ദ്ധ ചാ​​വ​​റ​​യ​​ച്ച​​ന്‍റെ സേ​​വ​​ന​​ങ്ങ​​ൾ നി​​സ്തു​​ലം: ഡോ. ​​സി​​റി​​യ​​ക് തോ​​മ​​സ്
Friday, November 24, 2017 12:23 PM IST
കോ​​ട്ട​​യം: കേ​​ര​​ള​​ത്തി​​ന്‍റെ സാം​​സ്കാ​​രി​​ക ന​​വോ​​ത്ഥാ​​ന രം​​ഗ​​ത്ത് പ​​ല​​ർ​​ക്കും മാ​​ർ​​ഗ​​ദ​​ർ​​ശി​​യാ​​യി പ്ര​​വ​​ർ​​ത്തി​​ച്ച ചാ​​വ​​റ പി​​താ​​വി​​ന്‍റെ സേ​​വ​​ന​​ങ്ങ​​ൾ സ​​മൂ​​ഹം എ​​ന്നും വ​​ലി​​യ ബ​​ഹു​​മാ​​ന​​ത്തോ​​ടെ​​യാ​​ണ് വി​​ല​​മ​​തി​​ക്ക​​പ്പെ​​ടു​​ന്ന​​തെ​​ന്ന് എം.​​ജി. യൂ​​ണി​​വേ​​ഴ്സി​​റ്റി മു​​ൻ വൈ​​സ് ചാ​​ൻ​​സ​​ല​​ർ ഡോ. ​​സി​​റി​​യ​​ക് തോ​​മ​​സ്. ദ​​ർ​​ശ​​ന അ​​ന്താ​​രാ​​ഷ്ട്ര പു​​സ്ത​​ക മേ​​ള​​യി​​ൽ സം​​ഘ​​ടി​​പ്പി​​ച്ച ചാ​​വ​​റ​​യ​​ച്ച​​ൻ കേ​​ര​​ള​​ത്തി​​ന്‍റെ പൊ​​തു​​സ​​മൂ​​ഹ സ്ര​​ഷ്ടാ​​വ് എ​​ന്ന സി​​ന്പോ​​സി​​യം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. ച​​ട​​ങ്ങി​​ൽ എം.​​ജി. യൂ​​ണി​​വേ​​ഴ്സി​​റ്റി മാ​​ർ ഗ്രീ​​ഗോ​​റി​​യോ​​സ് ചെ​​യ​​റി​​ന്‍റെ അ​​ധ്യ​​ക്ഷ​​ൻ റ​​വ. ഡോ. ​​കെ.​​എം. ജോ​​ർ​​ജ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. കൊ​​ച്ചി ചാ​​വ​​റ ക​​ൾ​​ച്ച​​റ​​ൽ സെ​​ന്‍റ​​ർ ഡ​​യ​​റ​​ക്ട​​ർ ഫാ. ​​റോ​​ബി ക​​ണ്ണ​​ൻ​​ചി​​റ സി​​എം​​ഐ വി​​ഷ​​യാ​​വ​​ത​​ര​​ണം ന​​ട​​ത്തി. പാ​​ലാ സെ​​ന്‍റ് തോ​​മ​​സ് കോ​​ള​​ജ് മ​​ല​​യാ​​ളം വി​​ഭാ​​ഗം പ്ര​​ഫ. ഡോ. ​​സാ​​ബു ഡി. ​​മാ​​ത്യു പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. കോ​​ട്ട​​യം പ​​ബ്ലി​​ക് ലൈ​​ബ്ര​​റി വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് സി. ​​ജോ​​സ് ഫി​​ലി​​പ്പ്, ഡോ. ​​ഇ​​റ​​ഞ്ഞാ​​ൽ രാ​​മ​​കൃ​​ഷ്ണ​​ൻ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.
ജ​​നാ​​ധി​​പ​​ത്യ സം​​ര​​ക്ഷ​​ണ​​ത്തി​​ന് മാ​​ധ്യ​​മ​​ങ്ങ​​ളും അ​​ഭി​​ഭാ​​ഷ​​ക​​രും സ​​ഹ​​ക​​രി​​ച്ചു പ്ര​​വ​​ർ​​ത്തി​​ക്ക​​ണ​​മെ​​ന്ന് ജ​​സ്റ്റീ​​സ് കെ.​​ടി. തോ​​മ​​സ് ആ​​ഹ്വാ​​നം ചെ​​യ്തു. വാ​​ർ​​ത്ത​​ക​​ൾ അ​​റി​​യാ​​നും അ​​റി​​യി​​ക്കാ​​നും ഉ​​ള്ള സാ​​ഹ​​ച​​ര്യം ന​​ഷ്ട​​പ്പെ​​ട്ടാ​​ൽ സ​​മൂ​​ഹ​​ത്തി​​ന് ക​​ന​​ത്ത ന​​ഷ്ടം നേ​​രി​​ടേ​​ണ്ടി വ​​രും. തെ​​റ്റ് ആ​​ർ​​ക്ക് പ​​റ്റി​​യാ​​ലും തി​​രു​​ത്താ​​ൻ ത​​യ്യാ​​റാ​​ക​​ണം. സാ​​ഹി​​ത്യ പ്ര​​വ​​ർ​​ത്ത​​ക സ​​ഹ​​ക​​ര​​ണ സം​​ഘം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച പ്ര​​ഫ. മാ​​ട​​വ​​ന ബാ​​ല​​കൃ​​ഷ്ണ​​പി​​ള്ള​​യു​​ടെ തെ​​റ്റി​​യാ​​ൽ തി​​രു​​ത്താം എ​​ന്ന പു​​സ്ത​​ക​​ത്തി​​ന്‍റെ പ്ര​​കാ​​ശ​​ന ച​​ട​​ങ്ങ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. ഡോ. ​​ഡി. ബാ​​ബു പോ​​ൾ ജ​​സ്റ്റീ​​സ് കെ. ​​ടി. തോ​​മ​​സി​​ന് ന​​ൽ​​കി​​യാ​​ണ് പു​​സ്ത​​കം പ്ര​​കാ​​ശ​​നം ചെ​​യ്ത​​ത്. ച​​ട​​ങ്ങി​​ൽ ദീ​​പി​​ക ചീ​​ഫ് എ​​ഡി​​റ്റ​​ർ ഫാ. ​​ബോ​​ബി അ​​ല​​ക്സ് മ​​ണ്ണം​​പ്ലാ​​ക്ക​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. മം​​ഗ​​ളം ചീ​​ഫ് എ​​ഡി​​റ്റ​​ർ സാ​​ബു വ​​ർ​​ഗീ​​സ്, മാ​​തൃ​​ഭൂ​​മി ന്യൂ​​സ് എ​​ഡി​​റ്റ​​ർ ടി.​​കെ. രാ​​ജ​​ഗോ​​പാ​​ൽ, ദേ​​ശാ​​ഭി​​മാ​​നി ബ്യൂ​​റോ ചീ​​ഫ് എ​​സ്. മ​​നോ​​ജ്, കേ​​ര​​ള കൗ​​മു​​ദി ബ്യൂ​​റോ ചീ​​ഫ് വി. ​​ജ​​യ​​കു​​മാ​​ർ, കേ​​ര​​ള​​ശ​​ബ്ദം ബ്യൂ​​റോ ചീ​​ഫ് ചെ​​റു​​ക​​ര സ​​ണ്ണി ലൂ​​ക്കോ​​സ്, സി.​​എ​​സ് വി​​നോ​​ദ് കു​​മാ​​ർ, ഡോ. ​​പോ​​ൾ മ​​ണ​​ലി​​ൽ, തേ​​ക്കി​​ൻ​​കാ​​ട് ജോ​​സ​​ഫ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.
വൈ​​കു​​ന്നേ​​രം നാ​​ലി​​ന് എ​​ന്‍റെ ക​​ഥ, എ​​ന്‍റെ എ​​ഴു​​ത്ത് എ​​ന്ന പ​​രി​​പാ​​ടി​​യി​​ൽ വി​​നോ​​യ് തോ​​മ​​സി​​ന്‍റെ രാ​​മ​​ച്ചി. പ്ര​​ഫ. കെ. ​​എ​​സ്. ഇ​​ന്ദു മോ​​ഡ​​റേ​​റ്റ​​റാ​​യി​​രു​​ന്നു. തു​​ട​​ർ​​ന്ന് 6.30-ന് ​​കൗ​​മാ​​ര​​ക്കാ​​രു​​ടെ വ്യ​​ക്തി​​ത്വ വി​​ക​​സ​​ന മ​​ത്സ​​ര​​ങ്ങ​​ൾ - ഡ്രീം​​സെ​​റ്റേ​​ഴ്സ് സ്മാ​​ർ​​ട്ട് ടീ​​ൻ പേ​​ഴ്സ​​ണാ​​ലി​​റ്റി കോ​​ണ്ട​​സ്റ്റ് അ​​ര​​ങ്ങേ​​റി.
Loading...