കെ​​സി​​എ​​സ്എ​​ൽ ചാ​​വ​​റ പ്ര​​സം​​ഗ​​മ​​ത്സ​​രം
Friday, November 24, 2017 12:30 PM IST
ച​​ങ്ങ​​നാ​​ശേ​​രി: വി​​ശു​​ദ്ധ ചാ​​വ​​റ​​യ​​ച്ച​​ന്‍റെ പേ​​രി​​ൽ ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത കെ​​സി​​എ​​സ്എ​​ലും സി​​എം​​സി ഹോ​​ളി​​ക്വീ​​ൻ​​സ് പ്രൊ​​വി​​ൻ​​സും ചേ​​ർ​​ന്ന് സെ​​ന്‍റ് ജോ​​സ​​ഫ്സ് ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി​​സ്കൂ​​ളി​​ൽ സം​​ഘ​​ടി​​പ്പി​​ച്ച പ്ര​​സം​​ഗ​​മ​​ത്സ​​ര​​ത്തി​​ൽ ഹൈ​​സ്കൂ​​ൾ വി​​ഭാ​​ഗ​​ത്തി​​ൽ കൈ​​ന​​ക​​രി ഹോ​​ളി​​ഫാ​​മി​​ലി സ്കൂ​​ളി​​ലെ സോ​​ഫി​​യാ തോ​​മ​​സ്, ച​​ങ്ങ​​നാ​​ശേ​​രി സെ​​ന്‍റ് ജോ​​സ​​ഫ്സ് സ്കൂ​​ളി​​ലെ ഷെ​​റി​​ൻ തോ​​മ​​സ്, കു​​റു​​ന്പ​​നാ​​ടം സെ​​ന്‍റ് പീ​​റ്റേ​​ഴ്സി​​ലെ അ​​ല​​ൻ ടി. ​​സാ​​ജ​​ൻ എ​​ന്നി​​വ​​ർ ഒ​​ന്നും ര​​ണ്ടും മൂ​​ന്നും നേ​​ടി.
ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി വി​​ഭാ​​ഗ​​ത്തി​​ൽ ച​​ങ്ങ​​നാ​​ശേ​​രി സെ​​ന്‍റ് ജോ​​സ​​ഫ്സി​​ലെ നി​​മി​​താ കെ. ​​മാ​​ത്യു, കു​​റു​​ന്പ​​നാ​​ടം സെ​​ന്‍റ് പീ​​റ്റേ​​ഴ്സി​​ലെ ജോ​​സി ജോ​​സ​​ഫ്, നെ​​ടും​​കു​​ന്നം സെ​​ന്‍റ് ജോ​​ണ്‍ ദി ​​ബാ​​പ്റ്റി​​സ്റ്റ് സ്കൂ​​ളി​​ലെ ജാ​​ക്സ​​ണ്‍ മാ​​ത്യു​​വും ദ് ​​ബാ​​പ്റ്റി​​സ്റ്റ് നെ​​ടും​​കു​​ന്നം യ​​ഥാ​​ക്ര​​മം ഒ​​ന്നും ര​​ണ്ടും മൂ​​ന്നും സ്ഥാ​​ന​​ങ്ങ​​ൾ ക​​ര​​സ്ഥ​​മാ​​ക്കി.
കെ​​സി​​എ​​സ്എ​​ൽ അ​​തി​​രൂ​​പ​​ത ഡ​​യ​​റ​​ക്ട​​ർ ഫാ. ​​മാ​​ത്യു വാ​​രു​​വേ​​ലി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. സി​​സ്റ്റ​​ർ ക്രി​​സ്റ്റി മ​​ത്സ​​രം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. വി​​ജ​​യി​​ക​​ൾ​​ക്ക് അ​​സി​​സ്റ്റ​​ന്‍റ് ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ലൈ​​ജു ക​​ണി​​ച്ചേ​​രി​​ൽ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റും കാ​​ഷ് അ​​വാ​​ർ​​ഡും വി​​ത​​ര​​ണം ചെ​​യ്തു. സി​​സ്റ്റ​​ർ ക്ലാ​​രി​​സ്, സി​​സ്റ്റ​​ർ മാ​​ഗി, ബ്ര​​ദ​​ർ ലൂ​​ക്കാ വെ​​ട്ടു​​വേ​​ലി​​ക്ക​​ളം, ജെ​​മി​​ൻ ജെ. ​​വ​​രാ​​പ്പ​​ള്ളി എ​​ന്നി​​വ​​ർ മ​​ത്സ​​ര​​ങ്ങ​​ൾ​​ക്കു നേ​​തൃ​​ത്വം ന​​ൽ​​കി.
Loading...