കൈ​യേ​റ്റ​ങ്ങ​ൾ​ക്കെ​തി​രേ പ്ര​തി​ഷേ​ധ മാ​ർ​ച്ചും ധ​ർ​ണ​യും
Friday, November 24, 2017 1:45 PM IST
കു​മ​ര​കം: കൈ​യേ​റ്റ​ങ്ങ​ൾ​ക്കെ​തി​രേ​യും റി​സോ​ർ​ട്ടു​ക​ൾ നി​കു​തി വെ​ട്ടി​പ്പ് ന​ട​ത്തു​ന്ന​തി​നെ​തി​രേ​യും ഇ​ന്ന് കു​മ​ര​ക​ത്ത് പ്ര​തി​ഷേ​ധ മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തും. രാ​വി​ലെ പ​ത്തി​ന് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ മാ​ർ​ച്ച് ന​ട​ത്തും. ഗു​രു​മ​ന്ദി​ര​ത്തി​നു സ​മീ​പം ആ​രം​ഭി​ക്കു​ന്ന പ്ര​ക​ട​ന​ത്തി​നു ബി​ജെ​പി ഏ​റ്റു​മാ​നൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​ജി. ജ​യ​ച​ന്ദ്ര​ൻ നേ​തൃ​ത്വം ന​ൽ​കും.
നാ​ഷ​ണ​ലി​സ്റ്റ് യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 11.30ന് ​നി​രാ​മ​യ റി​ട്രീ​റ്റി​ലേ​ക്ക് ന​ട​ത്തു​ന്ന പ്ര​തി​ഷേ​ധ മാ​ർ​ച്ച് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഷെ​നി​ൽ മ​ന്ദി​രാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്യും.

പൊ​​തു​​യോ​​ഗം നാ​​ളെ

അ​​യ​​ർ​​ക്കു​​ന്നം: ഹ​​രി​​ത​​തീ​​രം നാ​​ളി​​കേ​​ര ഉ​​ദ്പാ​​ദ​​ക സം​​ഘ​​ത്തി​​ന്‍റെ വാ​​ർ​​ഷി​​ക പൊ​​തു​​യോ​​ഗം നാ​​ളെ ഉ​​ച്ച​​ക​​ഴി​​ഞ്ഞു മൂ​​ന്നി​​നു അ​​യ​​ർ​​ക്കു​​ന്നം കു​​ട​​ക​​ശേ​​രി ബി​​ൽ​​ഡിം​​ഗ്സി​​ൽ ന​​ട​​ത്തും.