ടൂ​റി​സ്റ്റ് ബ​സ് മ​ര​ത്തി​ലി​ടി​ച്ച് ഡ്രൈ​വ​ർ മ​രി​ച്ചു; എ​ട്ടു​പേ​ർ​ക്ക് പ​രി​ക്ക്
Wednesday, December 6, 2017 1:12 PM IST
ചി​റ്റൂ​ർ: ഗോ​പാ​ല​പു​ര​ത്ത് നി​യ​ന്ത്ര​ണം​വി​ട്ട ടൂ​റി​സ്റ്റ് ബ​സ് മ​ര​ത്തി​ലി​ടി​ച്ച് ഡ്രൈ​വ​ർ മ​രി​ച്ചു. ചൊ​വ്വാ​ഴ്ച രാ​ത്രി 12.30ന് ​നീ​ല​ങ്കാ​ച്ചി​യി​ൽ ന​ട​ന്ന അ​പ​ക​ട​ത്തി​ൽ ഡ്രൈ​വ​ർ ത​മി​ഴ്നാ​ട് ഭ​വാ​നി സ്വ​ദേ​ശി ശേ​ഖ​റാ​ണ് (40) മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ​പെ​ട്ട കൊ​ട്ടാ​ര​ക്ക​ര​യി​ലെ അറ്റ് ലസ് ടൂ​റി​സ്റ്റ് ബ​സി​ലു​ണ്ടാ​യി​രു​ന്ന 25 യാ​ത്ര​ക്കാ​രി​ൽ എ​ട്ടു​പേ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​തി​ൽ പെ​രു​ന്പാ​വൂ​ർ സ്വ​ദേ​ശി ജി​തി​ന്‍റെ (29) കൈ ​ഒ​ടി​ഞ്ഞു. പ​രി​ക്കേ​റ്റ​വ​രെ കൊ​ഴി​ഞ്ഞാ​ന്പാ​റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

കൊ​ഴി​ഞ്ഞാ​ന്പാ​റ എ​സ്ഐ സ​ജി​കു​മാ​റും സം​ഘ​വും സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി. ചി​റ്റൂ​ർ, ക​ഞ്ചി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നും എ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് യൂ​ണി​റ്റു​ക​ൾ ബ​സി​ന്‍റെ മു​ൻ​ഭാ​ഗം വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് ഡ്രൈ​വ​റു​ടെ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്. അ​പ​ക​ട​ത്തെ തു​ട​ർ​ന്നു മാ​ർ​ഗ​ത​ട​സ​മാ​യി കി​ട​ന്ന ബ​സ് റോ​ഡ​രി​കി​ലേ​ക്ക് നീ​ക്കി​യാ​ണ് പി​ന്നീ​ട് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്.
Loading...