ശരവണ ഹോട്ടലിലെ ദുർഗന്ധം കാരണം കുടുംബശ്രീ ഹോട്ടൽ പൂട്ടി
Wednesday, December 6, 2017 2:15 PM IST
കോ​ഴി​ക്കോ​ട്: "കൂ​ടു​ത​ൽ വ​രു​മാ​ന​വും നി​കു​തി​യും ന​ൽ​കു​ന്ന​ പ്ര​മു​ഖ ഹോ​ട്ട​ലാ​ണ്. വേ​ണ​മെ​ങ്കി​ൽ നി​ങ്ങ​ൾ പൂ​ട്ടി​ക്കോ​ളൂ. '
ഫോ​ക്ക​സ് മാ​ളി​ന് സ​മീ​പം സ്ഥി​തി ചെ​യ്യു​ന്ന ശ​ര​വ​ണ ഹോ​ട്ട​ലി​ൽ നി​ന്നു​ള്ള ദു​ർ​ഗ​ന്ധം ബു​ദ്ധി​മു​ട്ടാ​കു​ന്നു​വെ​ന്ന് പ​രാ​തി​പ്പെ​ട്ട കു​ടും​ബ​ശ്രീ രു​ചി​പ്പു​ര ഹോ​ട്ട​ൽ അ​ധി​കൃ​ത​ർ​ക്ക് കോ​ർ​പ​റേ​ഷ​ൻ ഓ​ഫീ​സി​ൽ നി​ന്ന് ല​ഭി​ച്ച മ​റു​പ​ടി​യാ​ണി​ത്.
ശ​ര​വ​ണ ഹോ​ട്ട​ലി​ൽ നി​ർ​മി​ച്ച ബ​യോ​ഗ്യാ​സ് പ്ലാ​ന്‍റി​ന്‍റെ എ​ക്സ്ഹോ​സ്റ്റ് ഫാ​ൻ കു​ടും​ബ​ശ്രി ഹോ​ട്ട​ലി​നു​അ​ഭി​മു​ഖ​മാ​യാ​ണ് സ്ഥാപിച്ചത്. ഫാ​നി​ലൂ​ടെ പു​റ​ത്തു വ​രു​ന്ന ദു​ർ​ഗ​ന്ധം കാ​ര​ണം കു​ടും​ബ​ശ്രീ ഹോ​ട്ട​ൽ പൂ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​ണ്.
പ​രാ​തി പ​റ​ഞ്ഞ കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ശ​ര​വ​ണ ഹോ​ട്ട​ലി​ൽ​നി​ന്ന് മോ​ശം അ​നു​ഭ​വ​മു​ണ്ടാ​യി. തു​ട​ർ​ന്നാ​ണ് ന​ഗ​ര​സ​ഭ​യി​ൽ പ​രാ​തി​പ്പെ​ട്ട​ത്. ന​ഗ​ര​സ​ഭ​യു​ടെ കെ​ട്ടി​ട​ത്തി​ലാ​ണ് ര​ണ്ട് സ്ഥാ​പ​ന​ങ്ങ​ളും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.
30 ജീ​വ​ന​ക്കാ​ർ ആ​റു വ​ർ​ഷ​മാ​യി പ​ണി​യെ​ടു​ക്കു​ന്ന ഹോ​ട്ട​ലാ​ണി​തെ​ന്ന് കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു. കോ​ർ​പ​റേ​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ഹോ​ട്ട​ൽ ന​ട​ത്തു​ന്ന​ത്.
ഇ​ന്ന​ലെ കോ​ർ​പ​റേ​ഷ​ൻ ഓ​ഫീ​സി​ൽ ഡെ​പ്യൂ​ട്ടി മേ​യ​ർ മീ​രാ ദ​ർ​ശ​ക്, ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​വി. ബാ​ബു​രാ​ജ്, ഹെ​ൽ​ത്ത് ഓ​ഫീ​സ​ർ ഗോ​പ​കു​മാ​ർ എ​ന്നി​വ​രു​മാ​യി കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ ഇ​വ​രു​ടെ പ​രാ​തി പ​രി​ഗ​ണി​ക്കാ​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കി.
ര​ണ്ട് ദി​വ​സ​ത്തി​ന​കം സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് വേ​ണ്ട ന​ട​പ​ടി​ക​ൾ എ​ടു​ക്കാ​മെ​ന്ന് അ​ധി​കൃ​ത​ർ ഉ​റ​പ്പ് ത​ന്ന​താ​യി രു​ചി​പ്പു​ര അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. അ​ധി​കൃ​ത​ർ ന​ട​പ​ടി​ക​ൾ എ​ടു​ത്ത​തി​നു ശേ​ഷം മാ​ത്ര​മേ ഹോ​ട്ട​ൽ തു​റ​ക്കു​ക​യു​ള്ളു​വെ​ന്നും ഇ​വ​ർ അ​റി​യി​ച്ചു.
Loading...