സൗ​ജ​ന്യ പ്ര​മേ​ഹരോ​ഗ നി​ർ​ണ​യ ക്യാ​ന്പ്
Wednesday, December 6, 2017 2:51 PM IST
പ​രി​യാ​രം: ചാ​ല​ക്കു​ടി സെ​ന്‍റ് ജെ​യിം​സ് ആ​ശു​പ​ത്രി​യു​ടെ​യും പ​രി​യാ​രം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സൗ​ജ​ന്യ പ്ര​മേ​ഹ രോ​ഗ നി​ർ​ണ​യ​വും ബോ​ധ​വ​ത്ക​ര​ണ​വും സം​ഘ​ടി​പ്പി​ച്ചു. പ​രി​യാ​രം, പൂ​വ്വ​ത്തി​ങ്ക​ൽ മേ​ഖ​ല​ക​ളി​ലാ​ണ് ക്യാന്പ് ന​ട​ത്തി​യ​ത്. വ​ർ​ധി​ച്ചു വ​രു​ന്ന പ്ര​മേ​ഹ രോ​ഗ​ത്തെക്കു​റി​ച്ച് ക്ലാ​സു​ക​ളും സം​ഘ​ടി​പ്പി​ച്ചു.
സെ​ന്‍റ് ജെ​യിം​സ് ആ​ശു​പ​ത്ര​ി യി​ലെ ഫാം ഡി ഇ​ന്‍റേണ്‍​സ് വി​വി​ധ ത​രം രോ​ഗ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കേ​ണ്ട മ​രു​ന്നു​ക​ളെക്കു​റി​ച്ചു​ള്ള പ്ര​ത്യേ​ക കൗ​ണ്‍​സി​ലി​ംഗു​ക​ൾ ന​ൽ​കി.
പ​രി​യാ​രം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ​രി​സ​ര​ത്തു ന​ട​ന്ന ക്യാ​ന്പി​ന്‍റെ ഉദ്ഘാ​ട​നം സെ​ന്‍റ് ജെ​യിം​സ് ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ ഫാ.​വ​ർ​ഗീ​സ് പാ​ത്താ​ട​ൻ നിർവഹിച്ചു. പ​രി​യാ​രം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കെ. ജെ. ഉ​റു​മീ​സ് മാ​സ്റ്റ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ആ​ശു​പ​ത്രി അ​സ്ോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ ഫാ.ലി​ജോ കോ​ങ്കോ​ത്ത്, ബാ​ങ്ക് ബോ​ർ​ഡ് അം​ഗം ​കു​ട്ട​പ്പ​ൻ, ബാ​ങ്ക് സെ​ക്ര​ട്ട​റി തോ​മ​സ്, സി​ൻ​സ​ൻ പൗ​ലോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പൂ​വ്വ​ത്തി​ങ്ക​ൽ മേ​ഖ​ല​യി​ൽ ന​ട​ന്ന ക്യാ​ന്പി​ന്‍റെ ഉ​ദ്ഘാ​ട​നം പൂ​വ​ത്തി​ങ്ക​ൽ സെ​ന്‍റ് പീ​റ്റേ​ഴ്സ് പ​ള്ളി വി​കാ​രി ഫാ.​റി​ജു പൈ​നാ​ട​ത്ത് നി​ർ​വ​ഹി​ച്ചു. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ഉ​റു​മീ​സ് മാ​സ്റ്റ​ർ, ബാ​ങ്ക് ബോ​ർ​ഡ് അം​ഗം അ​ഗ​സ്തി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജോ​മി​ൻ പ്ര​മേ​ഹ രോ​ഗ​ത്തെ കു​റി​ച്ചു​ള്ള ക്ലാ​സി​നു നേ​തൃ​ത്വം ന​ൽ​കി.
പ​രി​യാ​രം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷൈ​നി അ​ശോ​ക​ൻ, മെ​ന്പ​ർ​മാ​രാ​യ ​എ.വി.​ബാ​ബു, സി​നി ഡേ​വി​സ് എ​ന്നി​വ​ർ സ​ന്നി​ഹ​ത​രാ​യി​രു​ന്നു. സെ​ന്‍റ് ജെ​യിം​സ് ഫ​ർ​മ​സി കോ​ള​ജ്, സെ​ന്‍റ് ജെ​യിം​സ് സ്കൂ​ൾ ഓ​ഫ് ന​ഴ്സിം​ഗ്, ടി​റ്റോ തോ​മ​സ്, ഷാ​ജ​ൻ കു​റ്റി​ക്കാ​ട്, ​വേ​ലാ​യു​ധ​ൻ, കെ​യ​ർ എ​ന്നി​വ​ർ പ്ര​മേ​ഹ രോ​ഗ നി​ർ​ണ​യ ക്യാ​ന്പ് പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.
Loading...