മോ​ണോ ആ​ക്ടി​ൽ ബ്ലൂ​വെ​യി​ൽ
Wednesday, December 6, 2017 2:56 PM IST
ആ​റ്റി​ങ്ങ​ൽ: സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളു​ടെ സ്വാ​ധീ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​ട്ടി​ക​ൾ സ്വ​യം ന​ശി​ക്കു​ന്ന​തും അ​തി​ൽ ര​ക്ഷി​താ​ക്ക​ളു​ടെ പ​ങ്കും തു​റ​ന്നു കാ​ട്ടു​ന്ന​താ​യി​രു​ന്നു നൗ​ഫി​യ​യു​ടെ മോ​ണോ ആ​ക്ട്.
യു​പി വി​ഭാ​ഗം അ​റ​ബി​ക് മോ​ണോ ആ​ക്ടി​ൽ ഇ​ന്‍റ​ർ​നെ​റ്റ് ഭീ​ക​ര​ത കു​ട്ടി​ക​ളു​ടെ ജീ​വ​ൻ ക​വ​രു​ന്ന​ത് തു​റ​ന്നു കാ​ട്ടി​യ നൗ​ഫി​യ ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ നി​ന്നും ഒ​ന്നാം സ്ഥാ​ന​വു​മാ​യാ​ണ് മ​ട​ങ്ങി​യ​ത്.
പ​രീ​ക്ഷ​യി​ൽ വി​ജ​യി​ച്ച കു​ട്ടി​യ്ക്ക് സ​മ്മാ​ന​മാ​യി അ​മ്മ സ്മാ​ർ​ട്ട് ഫോ​ണ്‍ വാ​ങ്ങി ന​ൽ​കു​ന്ന​തും തു​ട​ർ​ന്ന് കു​ട്ടി​യു​ടെ ജീ​വി​ത​ത്തി​ലു​ണ്ടാ​കു​ന്ന മാ​റ്റ​ങ്ങ​ളും ഒ​ടു​വി​ൽ ത​ന്‍റെ സ​മ്മാ​നം കു​ട്ടി​യു​ടെ ജീ​വ​ൻ ക​വ​ർ​ന്ന​ത് തി​രി​ച്ച​റി​യു​ന്ന അ​മ്മ​യേ​യും അ​വ​ത​രി​പ്പി​ച്ച​തി​ലൂ​ടെ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലേ​യ്ക്ക് കു​ട്ടി​ക​ൾ ആ​ക്യ​ഷ്ട​രാ​കു​ന്ന​തി​ൽ ര​ക്ഷി​താ​ക്ക​ളു​ടെ പ​ങ്കും നൗ​ഫി​യ സ​മൂ​ഹ​ത്തോ​ട് വി​ളി​ച്ചു പ​റ​ഞ്ഞു. ആ​റ്റി​ങ്ങ​ൽ വൈ​എ​ൽ​എം യു​പി സ്കൂ​ളി​ലെ ഏ​ഴാം ക്ലാ​സു​കാ​രി​യാ​യ നൗ​ഫി​യ ത​ന്‍റെ ക​ന്നി അ​ങ്ക​ത്തി​ലാ​ണ് വി​ജ​യ​ക്കൊ​ടി കൊ​ടി പാ​റി​ച്ച​ത്.
Loading...