തി​രു​വ​ന​ന്ത​പു​രം സൗ​ത്ത് മു​ന്നി​ൽ
Wednesday, December 6, 2017 2:56 PM IST
ആ​റ്റി​ങ്ങ​ൽ: റ​വ​ന്യൂ ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ന്‍റെ ര​ണ്ടാം ദി​ന​ത്തി​ലും തി​രു​വ​ന​ന്ത​പു​രം സൗ​ത്ത് ഉ​പ​ജി​ല്ല മു​ന്നേ​റ്റം തു​ട​രു​ന്നു.
409 പോ​യി​ന്‍റു​മാ​യാ​ണ് സൗ​ത്ത് പോ​യി​ന്‍റു പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​തെ​ത്തി​യ​ത്. സൗ​ത്തി​ന് വെ​ല്ലു​വി​ളി​യു​യ​ർ​ത്തി 398 പോ​യി​ന്‍റു​മാ​യി ആ​റ്റി​ങ്ങ​ൽ ഉ​പ​ജി​ല്ല തൊ​ട്ടു​പി​ന്നി​ൽ മി​ക​ച്ച മ​ത്സ​രം കാ​ഴ്ച​വ​യ്ക്കു​ന്നു. തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്താ​ണ് 388 പോ​യിന്‍റോ​ടെ മൂ​ന്നാം സ്ഥാ​ന​ത്ത്. 162 ഇ​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​പ്പോ​ഴാ​ണ് ഈ ​നി​ല.
എ​ച്ച്എ​സ്എ​സ് വി​ഭാ​ഗ​ത്തി​ലും സൗ​ത്ത് ത​ന്നെ​യാ​ണ് മു​ന്നി​ൽ. 183 പോ​യി​ന്‍റാ​ണ് ഈ ​വി​ഭാ​ഗ​ത്തി​ൽ സൗ​ത്തി​ന്‍റെ സ​ന്പാ​ദ്യം. 176 പോ​യി​ന്‍റു​മാ​യി നോ​ർ​ത്ത് ര​ണ്ടാം സ്ഥാ​ന​ത്തും 160 പോ​യി​ന്‍റു​മാ​യി ആ​റ്റി​ങ്ങ​ൽ മൂ​ന്നാം സ്ഥാ​ന​ത്തും മി​ക​ച്ച മ​ത്സ​രം കാ​ഴ്ച​വ​യ്ക്കു​ന്നു.
എ​ച്ച്എ​സ് വി​ഭാ​ഗ​ത്തി​ൽ കി​ളി​മാ​നൂ​ർ ഉ​പ​ജി​ല്ല​യ്ക്കാ​ണ് ഒ​ന്നാം സ്ഥാ​നം. 160 പോ​യി​ന്‍റ്. സൗ​ത്തി​ന് 156 പോ​യി​ന്‍റും നോ​ർ​ത്തി​ന് ഈ ​വി​ഭാ​ഗ​ത്തി​ൽ 149 പോ​യി​ന്‍റു​മാ​ണു​ള്ള​ത്. യു​പി വി​ഭാ​ഗ​ത്തി​ൽ ആ​ദ്യ​ദി​നം മു​ന്നി​ൽ നി​ന്ന കി​ളി​മാ​നൂ​രി​നെ പി​ൻ​ത​ള്ളി 93 പോ​യി​ന്‍റോടെ ആ​റ്റി​ങ്ങ​ൽ മു​ന്നി​ലെ​ത്തി. കി​ളി​മാ​നൂ​രി​ന് 87 പോ​യി​ന്‍റുക​ളാ​ണ് സ്വ​ന്ത​മാ​ക്കാ​നാ​യ​ത്. 76 പോ​യി​ന്‍റു​മാ​യി പാ​ലോ​ട് ആ​ണ് ഈ ​വി​ഭാ​ഗ​ത്തി​ൽ മൂ​ന്നാം സ്ഥാ​ന​ത്ത്.
സം​സ്കൃ​തോ​ത്സ​വം എ​ച്ച്എ​സ്, യു​പി വി​ഭാ​ഗ​ത്തി​ൽ പാ​ലോ​ട് ഉ​പ​ജി​ല്ല​യാ​ണ് മു​ന്നി​ൽ, 79 പോ​യി​ന്‍റ്. തൊ​ട്ടു പി​ന്നി​ൽ 72 പോ​യി​ന്‍റോടെ ക​ണി​യാ​പു​ര​വും 70 പോ​യി​ന്‍റോ​ടെ തി​രു​വ​ന​ന്ത​പ​രം സൗ​ത്തും ഉ​ണ്ട്. അ​റ​ബി​ക് ക​ലോ​ത്സ​വം എ​ച്ച്എ​സ്, യു​പി വി​ഭാ​ഗ​ത്തി​ൽ ആ​റ്റി​ങ്ങ​ൽ 71 പോ​യി​ന്‍റോ​ടെ മു​ന്നി​ലാ​ണ്. 65 പോ​യി​ന്‍റു വീ​തം നേ​ടി​യ കി​ളി​മാ​നൂ​ർ, നെ​ടു​മ​ങ്ങാ​ട് ഉ​പ​ജി​ല്ല​ക​ൾ ര​ണ്ടാം സ്ഥാ​ന​ത്തു​ണ്ട്.
Loading...