ക​രു​നാ​ഗ​പ്പ​ള്ളി ഉ​പ​ജി​ല്ല മു​ന്നി​ൽ
Wednesday, December 6, 2017 2:56 PM IST
കൊ​ല്ലം: കൊ​ല്ലം റ​വ​ന്യു ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വം ര​ണ്ടു​നാ​ള്‍ പി​ന്നി​ട്ട​പ്പോ​ള്‍ ക​രു​നാ​ഗ​പ്പ​ള്ളി ഉ​പ​ജി​ല്ല മു​ന്നി​ൽ.
യു​പി, ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് ക​രു​നാ​ഗ​പ്പ​ള്ളി ഉ​പ​ജി​ല്ല മു​ന്നേ​റ്റം കാ​ഴ്ച വ​ച്ച​ത്. യു​പി​യി​ല്‍ 67 പോ​യി​ന്‍റും എ​ച്ച്എ​സ്എ​സി​ല്‍ 153 പോ​യി​ന്‍റു​മാ​ണ് ക​രു​നാ​ഗ​പ്പ​ള്ളി ഉ​പ​ജി​ല്ല നേ​ടി​യി​ട്ടു​ള്ള​ത്. യു​പി​യി​ല്‍ 16ഉം ​എ​ച്ച്എ​സ്എ​സി​ല്‍ 49ഉം ​ഇ​ന​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്.
ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ 139 പോ​യി​ന്‍റു​മാ​യി വെ​ളി​യം ഉ​പ​ജി​ല്ല​യാ​ണ് മു​ന്നി​ല്‍. തൊ​ട്ടു​പി​ന്നി​ല്‍ 118 പോ​യി​ന്‍റു​മാ​യി ചാ​ത്ത​ന്നൂ​രും മൂ​ന്നാം സ്ഥാ​ന​ത്ത് 115 പോ​യി​ന്‍റോ​ടെ പു​ന​ലൂ​രു​മു​ണ്ട്.
യു​പി വി​ഭാ​ഗ​ത്തി​ല്‍ 62 പോ​യി​ന്‍റോ​ടെ ആ​തി​ഥേ​യ​രാ​യ കൊ​ല്ല​വും 61 പോ​യി​ന്‍റു​മാ​യി ചാ​ത്ത​ന്നൂ​രും തൊ​ട്ടു​പി​ന്നി​ലെ​യു​ണ്ട്. എ​ച്ച്എ​സ്എ​സ് വി​ഭാ​ഗ​ത്തി​ല്‍ കൊ​ട്ടാ​ര​ക്ക​ര​യാ​ണ് ര​ണ്ടാ​മ​ത് 151 പോ​യി​ന്‍റ്. മൂ​ന്നാ​മ​ത് 150 പോ​യി​ന്‍റു​മാ​യി കൊ​ല്ലം.
സം​സ്‌​കൃ​തം യു​പി വി​ഭാ​ഗ​ത്തി​ല്‍ ചാ​ത്ത​ന്നൂ​രും എ​ച്ച്എ​സ് വി​ഭാ​ഗ​ത്തി​ല്‍ കു​ള​ക്ക​ട​യു​മാ​ണ് മു​ന്നി​ല്‍. ക​രു​നാ​ഗ​പ്പ​ള്ളി​യും വെ​ളി​യ​വും തൊ​ട്ടു​പി​ന്നി​ലു​ണ്ട്.
Loading...